1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗത്ത്പോർട്ട് കത്തിയാക്രമണം നടത്തിയ 17 കാരനായ റുവാണ്ടന്‍ വംശജനെതിരെ കൊലക്കുറ്റം
സൗത്ത്പോർട്ട് കത്തിയാക്രമണം നടത്തിയ 17 കാരനായ റുവാണ്ടന്‍ വംശജനെതിരെ കൊലക്കുറ്റം
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തീരദേശപട്ടണമായ സൗത്ത്പോർട്ടിൽ കുട്ടികളുടെ നൃത്തപരിശീലന ക്യാംപിൽ കത്തിയാക്രമണം നടത്തിയ പതിനേഴുകാരനെതിരെ കൊലക്കുറ്റം ചുമത്തി. വെയ്ൽസിൽ ജനിച്ചയാളാണ് അക്രമിയെന്നും ഇയാൾക്കു ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 6നും 9നും ഇടയിൽ പ്രായമുള്ള 3 പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 8 കുട്ടികൾക്കും 2 പരിശീലകർക്കും പരുക്കേറ്റു. ഇവരിൽ 5 പേരുടെ നില …
നാലുവർഷത്തിനുശേഷം പലിശ കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഇളവുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ബാങ്കുകള്‍
നാലുവർഷത്തിനുശേഷം പലിശ കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഇളവുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ബാങ്കുകള്‍
സ്വന്തം ലേഖകൻ: നാലു വർഷത്തിനുശേഷം ആദ്യമായി രാജ്യത്തെ ബേസിക് പലിശനിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിർണായകമായ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് 0.25 ശതമാനം പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. ഒട്ടേറെ സമ്മർദങ്ങളെ അതിജീവിച്ചാണ് ആശ്വാസകരമായ ഈ തീരുമാനം ബാങ്ക് കൈക്കൊണ്ടത്. വരും മാസങ്ങളിൽ ഇനിയും പലിശനിരക്ക് കുറഞ്ഞേക്കുമെന്ന …
യാത്രക്കാർക്ക് ബാർകോഡ് ടിക്കറ്റ് നിർബന്ധമല്ലെന്ന് സിയാൽ; നിലവിലെ സൗകര്യങ്ങൾ മതി
യാത്രക്കാർക്ക് ബാർകോഡ് ടിക്കറ്റ് നിർബന്ധമല്ലെന്ന് സിയാൽ; നിലവിലെ സൗകര്യങ്ങൾ മതി
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിലൂടെയുള്ള യാത്രയ്ക്ക് ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര തുടങ്ങിയവ വേണമെന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) നിർദേശം വിമാനത്താവളങ്ങളിൽ നിർബന്ധമാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനവും ചെക്ക്–ഇൻ നടപടികളും ആയാസരഹിതമായി നടക്കുന്നതിനാണ് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. യാത്രക്കാരുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷയ്ക്കു വേണ്ടി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ യാത്രക്കാർക്ക് …
ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവീസ് സെന്റർ
ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവീസ് സെന്റർ
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു. യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും പിന്നീട് ഇവിടെ എത്തി അത് തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാഗേജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിപ്പിക്കുന്ന ഒരു കേന്ദ്രം ആണ് ഇത്. യാത്രക്കാർക്ക് വളരെ …
പ്ര​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം; GCCയിൽ ഏ​ഴ് നോർക്ക ലീ​ഗ​ല്‍ ക​ണ്‍സ​ല്‍ട്ട​ന്‍റു​മാ​രെ നി​യ​മി​ച്ചു
പ്ര​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം; GCCയിൽ ഏ​ഴ് നോർക്ക ലീ​ഗ​ല്‍ ക​ണ്‍സ​ല്‍ട്ട​ന്‍റു​മാ​രെ നി​യ​മി​ച്ചു
സ്വന്തം ലേഖകൻ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ കേ​ര​ളീ​യ​ര്‍ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന നോ​ര്‍ക്ക റൂ​ട്ട്സി​ന്‍റെ പ്ര​വാ​സി ലീ​ഗ​ല്‍ എ​യ്ഡ് സെ​ല്ലി​ല്‍ മി​ഡി​ലീസ്റ്റ് മേ​ഖ​ല​യി​ല്‍ ഏ​ഴു ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രെ നി​യ​മി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ല്‍ ഷം​സു​ദ്ദീ​ൻ ഓ​ല​ശ്ശേ​രി, ദ​മ്മാ​മി​ല്‍ തോ​മ​സ് പി.​എം, കു​വൈ​ത്തി​ല്‍ രാ​ജേ​ഷ് സാ​ഗ​ർ, യു.​എ.​ഇ- അ​ബു​ദ​ബി​യി​ല്‍ സാ​ബു ര​ത്നാ​ക​ര​ൻ, സ​ലീം ചോ​ല​മു​ക്ക​ത്ത്, ദു​ബാ​യ്-​ഷാ​ര്‍ജ മേ​ഖ​ല​യി​ല്‍ മ​നു ജി., …
അടുത്ത വർഷത്തെ ആശ്രിത വീസയ്ക്കുള്ള ശമ്പള പരിധി വർദ്ധന തത്ക്കാലം നടപ്പാക്കി ല്ലെന്ന് ലേബർ സർക്കാർ
അടുത്ത വർഷത്തെ ആശ്രിത വീസയ്ക്കുള്ള ശമ്പള പരിധി വർദ്ധന തത്ക്കാലം നടപ്പാക്കി ല്ലെന്ന് ലേബർ സർക്കാർ
സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി ഉയര്‍ത്തുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ തീരുമാനം തത്ക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം. പങ്കാളിയെയോ ആശ്രിതരെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ വരുമാന പരിധി ഈ വര്‍ഷം ആദ്യം 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ട് ആക്കി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 38,700 …
NHS ജീവനക്കാരുടെ 5.5% ശമ്പള വര്‍ധനയ്ക്ക് ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യം; അധിക നികുതി ഭാരമില്ല
NHS ജീവനക്കാരുടെ 5.5% ശമ്പള വര്‍ധനയ്ക്ക് ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യം; അധിക നികുതി ഭാരമില്ല
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച 5.5 ശതമാനം ശമ്പള വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ ചാന്‍സലര്‍ സമ്മതിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പേ റിവിഷന്‍ കമ്മിറ്റികളുടെ നിര്‍ദ്ദേശം താന്‍ പൂര്‍ണ്ണമായും സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. …
ഇറാൻ – ഇസ്രയേൽ നേർക്കുനേർ പോരാട്ടം? ഇന്ത്യക്കാരോട് ലെബനന്‍ വിടാന്‍ നിർദേശം
ഇറാൻ – ഇസ്രയേൽ നേർക്കുനേർ പോരാട്ടം? ഇന്ത്യക്കാരോട് ലെബനന്‍ വിടാന്‍ നിർദേശം
സ്വന്തം ലേഖകൻ: ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന നല്‍കി ജംകരന്‍ പള്ളിയില്‍ കൊടി ഉയര്‍ത്തി. ഇറാന്‍ ചുമപ്പ് കൊടിയാണ് പള്ളിക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു ‘പ്രതികാരത്തിന്റെ ചെങ്കൊടി’ എന്നാണ് അറിയപ്പെടുന്നത്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുകയാണ്. ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത …
വിമാനത്താവള സുരക്ഷ: ടെർമി നലിലേക്ക് പ്രവേശിക്കാൻ ക്യുആർ കോഡ് ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണം
വിമാനത്താവള സുരക്ഷ: ടെർമി നലിലേക്ക് പ്രവേശിക്കാൻ ക്യുആർ കോഡ് ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണം
സ്വന്തം ലേഖകൻ: വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ആളുകൾ യാത്രക്കാരെന്ന വ്യാജേന ടെർമിനലിൽ പ്രവേശിക്കുന്നത് തടയാനാണു പുതിയ നിബന്ധന. വ്യാജ ടിക്കറ്റുകളും റദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ആളുകൾ ടെർമിനലിൽ പ്രവേശിക്കുന്നത് അടുത്തിടെ വ്യാപകമായതിനെത്തുടർന്നാണ് നീക്കം. നിലവിൽ യാത്രക്കാർ കൊണ്ടുവരുന്ന …
യുഎഇയിൽ താമസവീസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു
യുഎഇയിൽ താമസവീസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: യു.എ.ഇയിൽ താമസവീസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇക്കാലയളവിൽ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനും അവസരം നൽകും. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്. കാലാവധി പിന്നിട്ട റെസിഡന്റ് വീസയിൽ രാജ്യത്ത് കഴിയുന്ന …