സ്വന്തം ലേഖകൻ: എമിറേറ്റ്‌സ് വിമാന കമ്പനിയുടെ പുതിയ ലോഞ്ച് ജിദ്ദ എയർപോർട്ടിൽ തുറന്നു. ദുബൈക്ക് പുറമെ മിഡിലീസ്റ്റിൽ എമിറേറ്റ്‌സ് തുടങ്ങുന്ന ആദ്യത്തെ സ്‌പെഷ്യൽ ലോഞ്ചാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ഒന്നാം നമ്പർ ടെർമിനലിൽ മൂന്നാം നിലയിലാണ് രണ്ട് കോടിയിലേറെ ദിർഹം ചെലവഴിച്ച് എമിറേറ്റ്‌സിന്റെ അത്യാഡംബര ലോഞ്ച് യാത്രക്കാർക്കായി തുറന്നിരിക്കുന്നത് എയർബസ് …
സ്വന്തം ലേഖകൻ: ഇന്നലെ റിയാദില്‍ നിന്ന് പാകിതാനിലെ പെഷവാറിലേക്ക് പറന്ന സൗദി വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപ്പിടിച്ചു. യാത്രക്കാരും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിമാനത്തില്‍ 276 യാത്രക്കാരും 21 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പെഷവാറിലെ ബച്ചാ ഖാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗ് ചെയ്ത ഉടന്‍ ലാന്‍ഡിംഗ് ഗിയറിന് തീപ്പിടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പൈലറ്റിനെയും …
സ്വന്തം ലേഖകൻ: ഒമാനില്‍ ചെറിയ കുഞ്ഞുങ്ങള്‍ക്കായുള്ള പാല്‍പ്പൊടി, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മൂന്നു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ ഉദ്ദേശിച്ചുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പ്പന, മാര്‍ക്കറ്റിംഗ്, പ്രചാരണം എന്നിവയ്ക്കാണ് മന്ത്രാലയത്തിന്റെ നിയന്ത്രണമുള്ളത്. അനുമതിയില്ലാതെ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ കുഞ്ഞുങ്ങളുടെ …
സ്വന്തം ലേഖകൻ: കുടിയേറ്റ പ്രതിസന്ധിയുടെ പേരില്‍ ടോറിപാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചെങ്കിലും കീര്‍ സ്റ്റാര്‍മര്‍ക്കും കുടിയേറ്റ പ്രതിസന്ധി വലിയ വെല്ലുവിളിയാവുന്നു. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് എതിരായ നടപടി ഫലം കാണാന്‍ വര്‍ഷങ്ങളെടുക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ചെറുബോട്ടുകളില്‍ കയറിയെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം സമീപഭാവിയില്‍ വര്‍ദ്ധിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കാനുള്ള തന്റെ പദ്ധതികള്‍ ചാനല്‍ കടത്ത് …
സ്വന്തം ലേഖകൻ: അടുത്ത പ്രസിഡന്‍സി കാലാവധിയില്‍ പ്രസിഡന്റ് പദവി മൊത്തത്തില്‍ മാറ്റി മറിക്കാന്‍ വിഭാവനം ചെയ്യുന്നതായുള്ള ആരോപനവുമായാണ് ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍ രംഗത്തുവന്നിരിക്കുന്നത്. രണ്ടാമത്തെ അമേരിക്കന്‍ വിപ്ലവം നടക്കുമെന്നാണ് യാഥാസ്ഥിതികരുടെ പ്രഖ്യാപനം. ‘ഇടതുപക്ഷം അനുവദിച്ചാല്‍ രക്തരഹിതമായി നടക്കും’ എന്ന മുന്നറിയിപ്പും യാഥാസ്ഥിതിക ഗ്രൂപ്പ് നേതാവ് പറയുകയും ചെയ്തു. പ്രൊജക്ട് 2025 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുമായി തനിക്ക് …
സ്വന്തം ലേഖകൻ: യു.എ.ഇയിലെ വാഹനങ്ങൾ ഇനി അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യും. വാഹനങ്ങളിൽ ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. അപകടത്തിനും രക്ഷാപ്രവർത്തനത്തിനുമിടയിലെ സമയം 40% കുറക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. മൂന്ന് വർഷം മുമ്പ് അബൂദബിയിലെ വാഹനങ്ങളിൽ ഇ-കോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. അപകടത്തിൽപെട്ടാൽ വാഹനം തന്നെ അക്കാര്യം പൊലീസിൽ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? അതുമല്ലെങ്കിൽ സൗദിയിൽ നിങ്ങൾക്ക് ഒരു ജോലിക്കായുള്ള ഓഫര്‍ ലഭിച്ചിട്ടുണ്ടോ? എന്തായാലും ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. സൗദിയിൽ ജോലി ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി സൗദി പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാമിലൂടെ നിങ്ങളുടെ അക്കാദമിക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ വേരിഫൈ ചെയ്യുന്നതും അക്രഡിറ്റേഷൻ നേടുന്നതും നല്ല കാര്യമാണ്. വിദേശ തൊഴിലാളികളുടെ യോഗ്യതയും …
സ്വന്തം ലേഖകൻ: ഒമാനില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വീസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വീസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി എത്തുന്ന സന്ദര്‍ശകര്‍ക്ക് വീസ ലഭിക്കാന്‍ കൂടുതല്‍ എളുപ്പമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ തൊഴില്‍ദാതാക്കള്‍, ജിസിസി …
സ്വന്തം ലേഖകൻ: ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള ഫീസിളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. മന്ത്രലയം നൽകുന്ന ചില സേവനങ്ങളുടെ ഫീസ് ഇനത്തിൽ 90 ശതമാനം വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്. രാജ്യത്ത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനാണ് വാണിജ്യ-വ്യവസായ മന്ത്രാലയം റജിസ്ട്രേഷന്‍ അടക്കമുള്ള സേവനങ്ങളില്‍ ഫീസിളവ് പ്രഖ്യാപിച്ചത്. വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം അവസാന വാരമാണ് തീരുമാനം പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകൻ: കുവൈത്തിലെ വീടുകള്‍, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയുടെ കോണിപ്പടികളില്‍ എന്തെങ്കിലും സാധനങ്ങള്‍ വയ്ക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 ദിനാര്‍ പിഴ ഈടാക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പിന്നീട് വ്യക്തമായി. കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ചാണ് ഒരു പ്രാദേശിക പത്രത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ ഒരു വാര്‍ത്ത …