സ്വന്തം ലേഖകൻ: ഋഷി സുനകിന്റെ റുവാണ്ടന്‍ പദ്ധതി റദ്ദാക്കി, 1 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ക്ക് അഭയാര്‍ത്ഥി പദത്തിനുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്നലെ കീര്‍ സ്റ്റാര്‍മറിന്റെ വക്താവ് അറിയിച്ചു. നിലവില്‍ സ്വീകരിക്കുന്ന 1,02,000 അപേക്ഷകളില്‍ റുവാണ്ടയിലേക്ക് അയയ്ക്കുവാന്‍ തയ്യാറാക്കിയ 90,000 അഭയാര്‍ത്ഥികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറു യാനങ്ങളില്‍ കടല്‍ കടന്നെത്തുന്നവര്‍ക്ക് ഇനി മുതല്‍ അഭയാര്‍ത്ഥിത്വത്തിന് …
സ്വന്തം ലേഖകൻ: ദീർഘകാലത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. വന്ദേമാതരം ആലപിച്ചാണ് വിയന്നയിൽ ഗായകസംഘം നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്. യൂറോപ്യൻ സന്ദർശന വേളയിൽ യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങി ശക്തമായ രാജ്യങ്ങളിൽ എത്താറുണ്ടെങ്കിലും നിലവിൽ ആഗോള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമില്ലാത്ത ഓസ്ട്രിയ സന്ദർശിക്കുന്ന മോദിയുടെ തീരുമാനം അൽപം അമ്പരപ്പോടെയാണ് ഏവരും …
സ്വന്തം ലേഖകൻ: ജര്‍മനിയിലെ മ്യൂണിക്ക് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ നീന്താനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഒടുവില്‍ മ്യൂണിക്ക് പൊലീസ് ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്തിയിരുന്നു. ഇതിനായി സഹോദരന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിതിനെ കണ്ടെത്താന്‍ വിവിധ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും ഉറപ്പാക്കുന്ന ‘പ്രഫഷനൽ വെരിഫിക്കേഷൻ’ സംവിധാനം വിദേശരാജ്യങ്ങളിൽ ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് 128 രാജ്യങ്ങളിലാണ് ഈ സംവിധാനം നിലവിൽ വന്നത്. പ്രഫഷനൽ വെരിഫിക്കേഷൻ നടത്തി ‘പ്രഫഷനൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് അശൂറാ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 16,17 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ പൊതു അവധിയായി പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. രാജ്യത്തെ വിവിധ മഅ്തം മേധാവികളുടെയും ഹുസൈനിയ്യ ആഘോഷ കമ്മിറ്റികളുടെയും യോഗം ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്തു. ആശൂറ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വീസിറ്റ് വീസകളില്‍ എത്തുന്നവര്‍ വീസ കാലാവധി കഴിഞ്ഞാലുടന്‍ നാട്ടിലേക്ക് തിരിച്ചു പോവുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റെസിഡന്‍സി അഫയേഴ്സിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മസീദ് അല്‍ മുതൈരി അറിയിച്ചു. ഇത്തരം നിയമലംഘകര്‍ക്കെതിരേ റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. ഒരാളുടെ …
സ്വന്തം ലേഖകൻ: മുൻ സർക്കാർ പ്രഖ്യാപിച്ച റുവാണ്ട പദ്ധതി റദാക്കിയ പ്രധാനമന്ത്രി കിയേർ സ്റ്റാർമറിന്‍റെ നടപടിയെ ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് മാറ്റുന്നതിനുള്ള നടപടിയായിരുന്നു റുവാണ്ട പദ്ധതി. ലേബർ പാർട്ടി സർക്കാർ അധികാരത്തിലെത്തിയതോടെ റുവാണ്ട പദ്ധതി റദ്ദാക്കി. ഇതിനായി ചിലവഴിച്ച 320 മില്യൻ പൗണ്ട് പാഴായ അവസ്ഥയാണ് ഇപ്പോൾ. ഇത്തരമൊരു …
സ്വന്തം ലേഖകൻ: ആഗോള ക്ഷേമത്തിന് ഊർജം നൽകാൻ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഖദുഃഖങ്ങളിലെല്ലാം ഇന്ത്യയോടൊപ്പം നിന്ന സുഹൃത്താണ് റഷ്യ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഇവിടെ ഒത്തുചേർന്നവരെല്ലാം പുതിയ ഉയരങ്ങൾ നൽകുന്നുവെന്നും റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വിശ്വസ്തനായ …
സ്വന്തം ലേഖകൻ: യുഎഇയിൽ ഇനി 45 സെക്കൻഡുകൾക്കകം വർക്ക് പെർമിറ്റ് റദ്ദാക്കാം. ഇതിനു രേഖകളൊന്നും ആവശ്യമില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. നേരത്തേ ഈ നടപടിക്രമങ്ങൾക്ക് 3 മിനിറ്റ് എടുത്തിരുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വർക്ക് ബണ്ടിലിന്റെ ഭാഗമായാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്. ഇതോടെ രാജിവയ്ക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്ന തൊഴിലാളിക്കു പകരം മറ്റൊരാളെ …
സ്വന്തം ലേഖകൻ: സൗദി സാംസ്കാരിക മന്ത്രാലയം കവിതാ സംഗീത നൃത്ത സാഹിത്യ സമ്മേളനങ്ങൾ, വിഷ്വൽ ആർട്ട് പ്രദർശനങ്ങൾ, ഫാഷൻ ഷോകൾ തുടങ്ങിയ കലാ സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകുന്നതിനായി “അബ്ദാ” എന്ന പേരിൽ ഒരു ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. മുൻപ്, ഈ നാല് തരത്തിലുള്ള പരിപാടികൾക്ക് അനുമതി ലഭിക്കാൻ, വിഷ്വൽ ആർട്ട്സ് അതോറിറ്റി, ഫാഷൻ …