സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ. പ്രധാനമന്ത്രിയായതിനുശേഷമുള്ള കിയേർ സ്റ്റാമറുടെ ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിനുശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ പദ്ധതി വലിയ വിവാദമുണ്ടാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനകായിരുന്നു പദ്ധതിയുടെ ഉപജ്ഞാതാവ്. …
സ്വന്തം ലേഖകൻ: പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയുമായി ഉള്ള ബന്ധം എങ്ങനെയാകും എന്ന ചോദ്യത്തില്‍ ഏവരും ഉറ്റുനോക്കിയത് ആരായിരിക്കും വിദേശകാര്യ സെക്രട്ടറി എന്ന കാര്യത്തിലാണ്. ഷാഡോ സെക്രട്ടറി ആയിരുന്ന ഡേവിഡ് ലാമി തന്നെ മന്ത്രിയാകും എന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നിലേറെ ലേബര്‍ നേതാക്കള്‍ ഈ പ്രസ്റ്റീജ് മന്ത്രിക്കസേരയ്ക്ക് വേണ്ടി ചരട് വലികള്‍ നടത്തിയിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകൻ: വേനലവധിക്ക് ആളുകൾ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സാഹചര്യം മുതലാക്കി തട്ടിപ്പുനടത്താൻ വൻ സംഘങ്ങൾ രംഗത്തിറങ്ങിയതായി റിപ്പോർട്ട്. തങ്ങളുടെ പേരിലാണ് പുതിയ തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു. ‘നിങ്ങളുടെ പാസ്പോർട്ട് ഉപയോഗം ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു’ എന്ന വ്യാജ മൊബൈൽ സന്ദേശം …
സ്വന്തം ലേഖകൻ: സൗദിയിൽ റോഡുകൾക്ക് കേടുപാട് വരുത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. മുനിസിപ്പൽ -ഗ്രാമകാര്യ -ഭവന മന്ത്രാലയമാണ് പുതിയ നിയമത്തിന്റെ കരട് പുറത്തിറക്കിയത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കേടുപാട് വരുത്തുന്നവർക്കും കടുത്തപിഴ ചുമത്താൻ വിഭാവനം ചെയ്യുന്നതാണ് നിയമം. ലംഘനത്തിലേർപ്പെടുന്നവർ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനായിരിക്കും. റോഡുകൾക്ക് കേടുപാടുകൾ …
സ്വന്തം ലേഖകൻ: ഇന്നലെ കോഴിക്കോട് നിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ നൂറുക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. വേനലവധി ആയതിനാൽ കുടുംബങ്ങളടക്കം നൂറുക്കണക്കിന് പേരാണ് ദിനംപ്രതി നാട്ടിലേക്ക് തിരിക്കുന്നത്. ഇതിനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. അവസാന നിമിഷമാണ് തങ്ങൾക്ക് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പ് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തേക്കാണ് ഗാര്‍ഹിക തൊഴിലാളികളെ അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വീസയിലേക്ക് മാറാന്‍ അവസരം നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കുവൈത്ത് …
സ്വന്തം ലേഖകൻ: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈത്തില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍ അവരില്‍ നിന്ന് വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് സിവില്‍ സര്‍വീസ് ബ്യൂറോയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഇന്ന് തന്റെ മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരുമായി യോഗം ചേരും. 650 ൽ 649 സീറ്റുകളിൽ മാത്രമാണ് ഫല പ്രഖ്യാപനം നടന്നിട്ടുള്ളത്. ഷെയർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ഫലപ്രഖ്യാപനത്തിനാണ് കാത്തിരിക്കുന്നത്. ഇവിടെ ആകെ ലഭിച്ച വോട്ടുകളും എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടാണ് കാലതാമസത്തിന് കാരണമെന്ന് റിട്ടേണിങ് …
സ്വന്തം ലേഖകൻ: ചാള്‍സ് രാജാവുമായുള്ള അവസാന ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുന്‍പായി ഡൗണിംഗ് സ്ട്രീറ്റില്‍, പടിയിറങ്ങുന്ന പ്രധാനമന്ത്രി ഋഷി സൂനക് നടത്തിയ വിടപറയല്‍ പ്രസംഗം അത്യന്തം വികാരഭരിതമായി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം എത്തിയ ഋഷി സുനക്, തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചും, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുമാണ് നാല് മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചത്. അതിനു …
സ്വന്തം ലേഖകൻ: വാഹനങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താല്‍ നടപടിസ്വീകരിക്കും. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക് 15 ദിവസം നല്‍കും. നിശ്ചിതസമയപരിധിക്കുള്ളിലും വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. വേനലവധിയില്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കുന്നതുപോലെത്തന്നെ വാഹനങ്ങളും സുരക്ഷിതമാക്കാന്‍ പ്രത്യേകംശ്രദ്ധിക്കണം. അവധിക്ക് പോകുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ …