1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ മലയാളിയെ കാണാതായി മൂന്നാഴ്ച; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്
യുകെ മലയാളിയെ കാണാതായി മൂന്നാഴ്ച; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്
സ്വന്തം ലേഖകൻ: മൂന്നാഴ്ചയിലേറെയായി യുകെ മലയാളിയെ കാണ്മാനില്ല. ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്നാണ് പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്. അദ്ദേഹത്തിന് …
എമിറേറ്റ്‌സ് വിമാനം തകര്‍ന്നു വീഴുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് എയര്‍ലൈന്‍സ്
എമിറേറ്റ്‌സ് വിമാനം തകര്‍ന്നു വീഴുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് എയര്‍ലൈന്‍സ്
സ്വന്തം ലേഖകൻ: എമിറേറ്റ്സ് എ380 വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നും അതിലെ ഉള്ളടക്കം കെട്ടിച്ചമച്ചതും അസത്യവുമാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച പ്രതികരണത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. വീഡിയോ നീക്കം ചെയ്യുകയോ, തെറ്റായതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ …
താമസ കെട്ടിടങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കു മുള്ള വൈദ്യുതി നിരക്കുകള്‍ പ്രഖ്യാപിച്ച് ഒമാന്‍
താമസ കെട്ടിടങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കു മുള്ള വൈദ്യുതി നിരക്കുകള്‍ പ്രഖ്യാപിച്ച് ഒമാന്‍
സ്വന്തം ലേഖകൻ: അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ (എപിഎസ്ആര്‍) റെസിഡന്‍ഷ്യല്‍, വലിയ നോണ്‍ റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് പുതുക്കിയ വൈദ്യുതി താരിഫുകളും വൈദ്യുതി കണക്ഷന്‍, വിതരണ ഫീസും പ്രഖ്യാപിച്ചു. എനര്‍ജി ആന്‍ഡ് മിനറല്‍സ് മന്ത്രിയും അതോറിറ്റിയുടെ ബോര്‍ഡ് ചെയര്‍മാനുമായ സലിം ബിന്‍ നാസര്‍ അല്‍ ഔഫിയുടെ അംഗീകാരത്തെ തുടര്‍ന്നാണിത്. പുതുതായി പ്രഖ്യാപിച്ച താരിഫുകള്‍ നിലവിലുള്ള ബാധകമായ …
ഒമാനില്‍ ജനുവരി 12ന് പൊതു അവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്
ഒമാനില്‍ ജനുവരി 12ന് പൊതു അവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്
സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും. അതേസമയം രാജ്യത്ത് വിലക്കയറ്റം തടയുന്നതിനും അവശ്യ സാധനങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളുമായി ഒമാന്‍ 2025ലെ പൊതുബജറ്റ് അവതരിപ്പിച്ചു. …
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പകുതിയാക്കാൻ ഉറപ്പിച്ച് സര്‍ക്കാര്‍; ഇന്ന് മുതല്‍ ജിപി സേവനങ്ങളിൽ അടിമുടി മാറ്റം
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പകുതിയാക്കാൻ ഉറപ്പിച്ച് സര്‍ക്കാര്‍; ഇന്ന് മുതല്‍ ജിപി സേവനങ്ങളിൽ അടിമുടി മാറ്റം
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടുവരുവാനായി ചില സുപ്രധാന പരിഷ്‌കാരങ്ങള്‍ അധികൃതര്‍ കൊണ്ടു വരികയാണ്. ഇതനുസരിച്ച് ജി പിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമായ സ്‌കാനിംഗ്, ചികിത്സ എന്നിവ നേരിട്ട് നിര്‍ദ്ദേശിക്കാന്‍ കഴിയും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കുകയും, അത് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ ആരംഭിക്കാന്‍ ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും …
സ്റ്റുഡന്റ് വീസയിലെത്തി കെയററായി ജോലി ചെയ്തിരു ന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരിച്ചു
സ്റ്റുഡന്റ് വീസയിലെത്തി കെയററായി ജോലി ചെയ്തിരു ന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരിച്ചു
സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വീസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണ(33)നാണ് മരണമടഞ്ഞത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ …
ജർമനിയിൽ വീസ അപേക്ഷകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി വിദേശകാര്യ മന്ത്രാലയം
ജർമനിയിൽ വീസ അപേക്ഷകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ജർമനിയിൽ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവർക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. വിദേശകാര്യ മന്ത്രാലയമാണ് പ്ലാറ്റ്ഫോം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. പുതിയ വീസ പോർട്ടലിനെ ‘യഥാർത്ഥ വിപ്ലവം’ എന്ന് ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് വിശേഷിപ്പിച്ചു. ജനുവരി 1 മുതൽ ആരംഭിച്ച പുതിയ പോർട്ടൽ …
യുഎസിൽ സാമൂഹിക–സുരക്ഷാ ബിൽ തിങ്കളാഴ്ച നിയമമാകും; പ്രയോജനം 3 മില്യൻ തൊഴിലാളികൾക്ക്
യുഎസിൽ സാമൂഹിക–സുരക്ഷാ ബിൽ തിങ്കളാഴ്ച നിയമമാകും; പ്രയോജനം 3 മില്യൻ തൊഴിലാളികൾക്ക്
സ്വന്തം ലേഖകൻ: പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും. കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ് പാസാക്കി. പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ബില്ലാണിത്. പൊതു പെൻഷനുകൾ എടുക്കുന്ന ഏകദേശം 3 ദശലക്ഷം പൊതുമേഖലാ റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്ന സോഷ്യൽ സെക്യൂരിറ്റി …
യുഎഇയിൽ സ്വദേശിവൽക്കരണം ഏറ്റവും ഉയർന്ന നിരക്കിൽ; നിയമം പാലിച്ചില്ലെങ്കിൽ കനത്ത പിഴ
യുഎഇയിൽ സ്വദേശിവൽക്കരണം ഏറ്റവും ഉയർന്ന നിരക്കിൽ; നിയമം പാലിച്ചില്ലെങ്കിൽ കനത്ത പിഴ
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ ഏറ്റവും മികച്ച സൂചികയാണ് നൽകുന്നതെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സ്വദേശിവൽക്കരണത്തിൽ 350% …
പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ
പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ
സ്വന്തം ലേഖകൻ: ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വരും ദിവസങ്ങളില്‍ ഒമാനിലെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കും. നാട്ടിലേക്കുള്ള നിരക്ക് കുറച്ചതിന് പിന്നാലെയാണ് മടക്ക യാത്രാ …