സ്വന്തം ലേഖകൻ: ലോകത്തെ മികച്ച വിമാന കമ്പനിക്കുള്ള 2024ലെ അവാർഡ് കരസ്ഥമാക്കിയ ഖത്തർ എയർവെയ്സ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 10% ഇളവ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവെയ്‌സ് സ്വന്തമാക്കിയത്. എട്ടാംതവണയാണ് ഖത്തർ എയർ വെയ്‌സിന് ലോകത്തെ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ശേഷം വീണ്ടും തൊഴില്‍ സാധ്യതകള്‍ തുറന്ന് ഖത്തര്‍. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പദ്ധതിയായ സിമൈസ്മ പദ്ധതിയുടെ പ്രവൃത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. 80 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് 2000 കോടി റിയാല്‍ …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച മുതല്‍ പുതിയ പ്രൈസ് ക്യാപ് നിലവില്‍ വരുമ്പോള്‍ ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, ഇയോണ്‍, ഒക്ടോപസ് എനര്‍ജി എന്നീ കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ബില്‍ തുകയില്‍ 360 പൗണ്ടിന്റെ കുറവ് വരും. ജൂലൈ ആദ്യം ഊര്‍ജ പ്രൈസ് ക്യാപില്‍ വരുന്ന കുറവ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഉപകാരപ്പെടുക. ഒരു സാധാരണ ഇരട്ട …
സ്വന്തം ലേഖകൻ: അകാലത്തില്‍ പൊലിഞ്ഞു പോയ ബര്‍മിങാമിനു സമീപത്തെ റെഡ്ഡിച്ചിലുള്ള നാലു വയസുകാരി ടിയാന ജോസഫിന്റെ സംസ്‌കാരം നാളെ ശനിയാഴ്ച നടക്കും. രാവിലെ 10.30ന് റെഡ്ഡിച്ചിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍സി ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക.ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ റെഡ്ഡിച്ചിലെ അബേ ക്രിമറ്റോറിയത്തില്‍ സംസ്‌കാരവും നടക്കും. ടിയാന മോളെ അവസാനമായി കാണുവാനും …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുഖ്യസ്ഥാനാർഥികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും തമ്മിലുള്ള സംവാദം തുടങ്ങി. അതിർത്തി, വിദേശനയം, ഗർഭഛിദ്രം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിലാണ് ഇരുവരും തമ്മിൽ സംവാദം നടന്നത്. സംവാദത്തിനിടെ നുണയൻമാരെന്നും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റുമാരെന്നും വിളിച്ച് ട്രംപും ബൈഡനും പരസ്പരം കലഹിച്ചു. 90 …
സ്വന്തം ലേഖകൻ: വേനൽ അവധിക്കാലത്ത് യാത്രക്കാർ സ്മാർട്ട്, ഏർലി, ഓൺലൈൻ ചെക്ക്–ഇൻ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാമെന്ന് അധികൃതർ. വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ നിര ടെർമിനലിനു പുറത്തേക്കും നീളുന്ന പശ്ചാത്തലത്തിലാണ് നിർദേശം. തിരക്കുമൂലം പലർക്കും സമയത്തിന് ചെക്ക്–ഇൻ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. യാത്രയ്ക്കു മുൻപ് പാസ്പോർട്ട്, വിമാന ടിക്കറ്റ്, ലഗേജ് പരിധി എന്നിവ …
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ വന്നവർ വീസ കാലാവധി കഴിഞ്ഞും (ഓവർസ്റ്റേ) രാജ്യത്തു തുടർന്നാൽ, അവരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും നാടുകടത്തുമെന്നും പറഞ്ഞുള്ള സമൂഹ മാധ്യമ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. സന്ദർശക വീസാ പരിധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ അധികമായി തങ്ങുന്ന …
സ്വന്തം ലേഖകൻ: സൗദിയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ ചട്ടങ്ങൾ നടപ്പാക്കി തുടങ്ങി. ഗാർഹിക തൊഴിൽ മേഖല കൂടുതൽ സുതാര്യമാക്കുന്നതിനും ആകർഷമാക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. ഇതിന്റെ ഭാഗമായി വനിത വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ ചെലവ്. …
സ്വന്തം ലേഖകൻ: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വീസകള്‍ നല്‍കാനാണ് പദ്ധതി.ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും …
സ്വന്തം ലേഖകൻ: ഈ വാരം ഉഷ്ണ തരംഗ സമാനമായ സാഹചര്യം എത്തുന്നതോടെ ചൂട് വര്‍ദ്ധിച്ച് മരണനിരക്ക് കൂടാന്‍ ഇടയുണ്ടെന്ന ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ് നിലനില്‍ക്കേ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയാണ്. രാജ്യമാകമാനം പലയിടങ്ങളിലായി മഞ്ഞ മുന്നറിയിപ്പ് നിലനില്‍ക്കവേ, ജൂനിയര്‍ ഡോക്ടര്‍മാരുടെ പതിനൊന്നാമത്തെ പണിമുടക്കാണ് ഇന്ന് ആരംഭിക്കുന്നത്. ഇത് ആരോഗ്യ രംഗത്ത് വന്‍ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്ന് ഈ …