സ്വന്തം ലേഖകൻ: ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. ഡൽഹി–ന്യൂയോർക്ക് (ജോൺ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025 ജനുവരി 2 മുതൽ ആഴ്ചയിൽ 5 തവണ ഡൽഹി–നെവാർക് (ലിബർട്ടി …
സ്വന്തം ലേഖകൻ: എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. അബുദാബി സാമ്പത്തിക വികസന വകുപ്പിൽ റജിസ്റ്റർ ചെയ്തതും യുഎഇ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദി ലൈന്‍ നഗര നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വിലകല്‍പ്പിക്കപ്പെടുന്നില്ലെന്നും തൊഴിലാളികളുടെ മരണ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ആരോപണം. വാള്‍സ്ട്രീറ്റ് ജേണല്‍, ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. സൗദി തൊഴില്‍ രംഗത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സൗദിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഏഴരലക്ഷത്തോളം പ്രവാസികള്‍ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ബാക്കിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 2024 ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം. ഇതുവരെ 3,032,971 വ്യക്തികള്‍ …
സ്വന്തം ലേഖകൻ: ലേബർ സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ തൊഴിലാളികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കനത്ത പ്രഹരം. തൊഴിൽ ദാതാക്കൾക്ക് ദേശീയ ഇൻഷുറൻസ് വർധനയുടെ അധികഭാരം ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെ സർക്കാർ 25 ബില്യന്‍റെ അധിക വിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതിനെ നേരിടാൻ ബിസിനസ് സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി …
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഒന്‍പതു വയസുകാരന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന ഏബല്‍ ഞായറാഴ്ചയാണ് വിടവാങ്ങിയത്. സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയില്‍ …
സ്വന്തം ലേഖകൻ: യുഎഇ പൊതുമാപ്പ് പരിപാടി രണ്ട് മാസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. കാലാവധി നീട്ടില്ലെന്നാണ് നേരത്തെ അധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ യുഎഇയുടെ 53-ാമത് യൂണിയന്‍ ദിനാഘോഷം പ്രമാണിച്ച് പൊതുമാപ്പ് സമയപരിധി നീട്ടാൻ തീരുമാനമെടുത്തതായി ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചു. പൊതുമാപ്പ് കാലാവധിയായ ഒക്ടോബർ 1ന് വലിയ തിരക്കാണ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ദമാമില്‍ പുതിയ ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഹബ് സ്ഥാപിക്കാനൊരുങ്ങി സൗദി. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദിയുടെ നിക്ഷേപക ഏജൻസിയായ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടും (പിഐഎഫ്) ഗൂഗിള്‍ ക്ലൗഡും ചേർന്ന് നടത്തി. റിയാദിൽ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് എട്ടാം പതിപ്പിലാണ് (എഫ്‌ഐഐ8) ഇതുമായി …
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതുഗതാഗത ശൃംഖലയെ അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിൻ്റെ മുന്നോടിയായി പൊതു ഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തുമെന്ന് ഒമൻ ഗതാഗത, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു. ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തെരഞ്ഞെടുക്കുക. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നതിനും സുല്‍ത്താനേറ്റിലെ പ്രധാന നഗരങ്ങള്‍ക്കിടയിലും അയല്‍ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അധികസമയ വേതനം ഇരട്ടിയാക്കണമെന്ന നിർദേശവുമായി എം.പി. നിലവിൽ പകൽ സമയത്ത്, അധികസമയ നിരക്ക് 25 ശതമാനമാണ്. രാത്രിയിൽ 50 ശതമാനവും. ഇത് പകൽ 50 ശതമാനവും രാത്രി ഇരട്ടി വേതനവുമാക്കണമെന്നാണ് ജലാൽ കാദെം എം.പിയുടെ നിർദേശം. സാധാരണ ജോലി സമയത്തിന് പുറത്ത് പൂർത്തിയാക്കിയ ജോലികൾക്കും ഔദ്യോഗിക അവധി ദിവസങ്ങളിൽ …