1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ വർക്ക് പെർമിറ്റും റസിഡൻസി വീസയും ഇനി അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും
യുഎഇയിൽ വർക്ക് പെർമിറ്റും റസിഡൻസി വീസയും ഇനി അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ വർക്ക് പെർമിറ്റുകളും റസിഡൻസി വീസകളും ഇനി അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. ‘വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമി’ന്റെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചതിന് ശേഷമാണ് 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായികുറച്ചത്.യുഎഇയിൽ ബിസിനസ് ഉടമകൾക്കും സ്വകാര്യ കമ്പനികൾക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ ആദ്യ …
ഈദ് അവധി ദിനങ്ങളിലും സൗദിയിലെ തിരഞ്ഞെടുത്ത പാസ്പോർട്ട് വിഭാഗം ഓഫിസുകൾ പ്രവർത്തിക്കും
ഈദ് അവധി ദിനങ്ങളിലും സൗദിയിലെ തിരഞ്ഞെടുത്ത പാസ്പോർട്ട് വിഭാഗം ഓഫിസുകൾ പ്രവർത്തിക്കും
സ്വന്തം ലേഖകൻ: ഈദ് അവധി ദിനങ്ങളിലും അടിയന്തിര സേവനങ്ങൾക്കായി വിവിധ പ്രവിശ്യകളിലെ തിരഞ്ഞെടുത്ത ജവാസത്ത് (പാസ്പോർട്ട്) വിഭാഗം ഓഫിസുകൾ പ്രവർത്തിക്കും. അബ്ഷിർ (ഓൺലൈൻ സേവന പ്ലാറ്റ്ഫോം) മുഖാന്തിരം പൂർത്തീകരിക്കാൻ കഴിയാത്ത അടിയന്തിര സ്വഭാവമുള്ള ഫയലുകളാണ് തീർപ്പുകൽപ്പിക്കുന്നതിനും സേവനം നൽകുന്നതിനുമായി അവധിക്കാല ഓഫിസുകളിൽ കൈകാര്യം ചെയ്യുക. സേവനം ലഭ്യമാക്കുന്നതിനായി മുൻകൂട്ടി ഓൺലൈനിൽ അപ്പോയ്മെന്റ് എടുക്കണ്ടതാണ്. ഓൺലൈൻ വഴി …
അബ്ദുൽ റഹീമിന്റെ മോചനം ജൂൺ അവസാനത്തോടെ; ദയാധനം റിയാദ് കോടതിയിലെത്തി
അബ്ദുൽ റഹീമിന്റെ മോചനം ജൂൺ അവസാനത്തോടെ; ദയാധനം റിയാദ് കോടതിയിലെത്തി
സ്വന്തം ലേഖകൻ: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദയാധനം റിയാദ് കോടതിയിലെത്തി. ഇരുവിഭാഗവും കോടതിയിൽ എത്തി, ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവയ്ക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും. 34 കോടി രൂപയുടെ (15 മില്യൻ റിയാൽ) ചെക്കാണ് റിയാദിലെ കോടതിയിൽ എത്തിയത്. ഈ മാസം അവസാനത്തോടെ റഹീമിന്റെ മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. മോചനത്തിന് സ്വരൂപിച്ച …
അവധിക്കാല യാത്രയ്ക്ക് മുമ്പ് രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് ഒമാന്‍ പൊലീസ്
അവധിക്കാല യാത്രയ്ക്ക് മുമ്പ് രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് ഒമാന്‍ പൊലീസ്
സ്വന്തം ലേഖകൻ: അവധിക്കാല യാത്രക്കൊരുങ്ങുന്ന സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി പരിശോധിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. യാത്രയ്ക്ക് മുമ്പ് രേഖകള്‍ പരിശോധിക്കുകയും കാലാവധി കഴിഞ്ഞവയാണെങ്കില്‍ പുതുക്കുകയും വേണം. ഐ ഡി കാര്‍ഡ്, റസിഡന്റ്‌സ് കാര്‍ഡ്, പാസ്‌പൊര്‍ട്ട് തുടങ്ങിയവയുടെ കാലാവധി പരിശോധിക്കുകയും വേണം. ടിക്കറ്റ് ഉള്‍പ്പെടെ മറ്റു രേഖകളുടെ സാധുത ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു. …
കുവൈത്തില്‍ പൊതുമാപ്പ് അവസാനിച്ചാല്‍ വ്യാപക റെയ്ഡ്; നിയമ ലംഘകര്‍ക്ക് അഭയം നല്‍കിയാല്‍ തടവ്
കുവൈത്തില്‍ പൊതുമാപ്പ് അവസാനിച്ചാല്‍ വ്യാപക റെയ്ഡ്; നിയമ ലംഘകര്‍ക്ക് അഭയം നല്‍കിയാല്‍ തടവ്
സ്വന്തം ലേഖകൻ: കുവൈത്തിലെ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്കുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.താമസ, തൊഴില്‍ വീസ നിയമങ്ങള്‍ ലംഘിച്ചും വിവിധ കേസുകളില്‍ കുടുങ്ങിയും രാജ്യത്ത് അനധകൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനോ പിഴയടച്ച് രാജ്യത്ത് …
മത്സരിച്ച് വാഗ്ദാനങ്ങൾ വാരി വിതറി ലേബറും ടോറികളും; ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ
മത്സരിച്ച് വാഗ്ദാനങ്ങൾ വാരി വിതറി ലേബറും ടോറികളും; ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ
സ്വന്തം ലേഖകൻ: ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഒൻപത് മാസം മുതൽ പ്രായമുള്ള കുട്ടികള്‍ക്കായി ഒരു ലക്ഷത്തിലധികം ശിശു സംരക്ഷണ കേന്ദ്രങ്ങളും മൂവായിരത്തിലധികം നഴ്സറികളും തുടങ്ങുമെന്ന് ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. ബ്രിട്ടനിലെ മാതാപിതാക്കാൾ ഇരുവരും ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസകരമാകുമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇതിനോടകം ലേബർ പാർട്ടി നൽകിയിട്ടുള്ള വാഗ്ദാനങ്ങളിൽ …
ഓപ്പർച്യുണിറ്റി കാർഡ് അവതരിപ്പിച്ച് ജർമനി; സ്പോൺസർഷിപ്പോ ഓഫർ ലെറ്ററോ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാം
ഓപ്പർച്യുണിറ്റി കാർഡ് അവതരിപ്പിച്ച് ജർമനി; സ്പോൺസർഷിപ്പോ ഓഫർ ലെറ്ററോ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാം
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്ത് നിന്നുള്ളവർ രാജ്യത്ത് ജോലി ചെയ്യാൻ അവസരം നൽകുന്ന ഓപ്പർച്യുണിറ്റി കാർഡ് പുറത്തിറക്കി. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് സ്ഥിരമായ തൊഴിൽ കരാർ ആവശ്യമില്ലാതെ രാജ്യത്ത് പ്രവേശിക്കാനും തൊഴിൽ തേടാനും ഇതിലൂടെ അവസരം ലഭിക്കും. പ്രക്രിയ ലളിതമാക്കി വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. …
യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍
യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകൻ: ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍. പുതിയ ഗര്‍ഭഛിദ്ര നയം അനുസരിച്ച് ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാകുക, സ്ത്രീയുടെ ജീവന്‍ …
സൗദിയില്‍ താപനില 50 ഡിഗ്രിയിലേക്ക്; ജൂണ്‍ 15 മുതല്‍ ഉച്ച സമയത്തെ പുറംജോലിക്ക് നിരോധനം
സൗദിയില്‍ താപനില 50 ഡിഗ്രിയിലേക്ക്; ജൂണ്‍ 15 മുതല്‍ ഉച്ച സമയത്തെ പുറംജോലിക്ക് നിരോധനം
സ്വന്തം ലേഖകൻ: സൗദിയില്‍ താപനില കൂടിവരുന്ന സാഹചര്യത്തില്‍ ഉച്ച സമയത്തെ പുറം ജോലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതി നടപ്പിലാക്കുക. …
പെ​രു​ന്നാ​ൾ യാത്രാ തിരക്ക് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹമദ് വിമാനത്താവള അധികൃതര്‍
പെ​രു​ന്നാ​ൾ യാത്രാ തിരക്ക് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹമദ് വിമാനത്താവള അധികൃതര്‍
സ്വന്തം ലേഖകൻ: ബലിപെരുന്നാളും സ്‌കൂളുകള്‍ക്ക് മധ്യവേനല്‍ അവധിയും ഒരുമിച്ചെത്തുന്നതിനാല്‍ വ്യോമ മേഖല യാത്രാ തിരക്കിലേക്ക് പ്രവേശിക്കുകയാണ്. വിമാനത്താവളത്തിലെ തിരക്കില്‍ പെടാതിരിക്കാന്‍ യാത്രാ നടപടികള്‍ സുഗമമാക്കാന്‍ യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍. അവധിയാഘോഷത്തിനായി ഖത്തറിന് പുറത്തേക്ക് പോകുന്നവരുടെ തിരക്ക് ഈ മാസം 13ന് തുടങ്ങും. വാരാന്ത്യത്തിലും തിരക്കേറും. ഈ മാസം 20 മുതല്‍ …