സ്വന്തം ലേഖകൻ: ഒമാനില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂര്യാഘാതവും ചൂട് കാരണമുണ്ടാകുന്ന തളര്‍ച്ചയും ഒഴിവാക്കാന്‍ ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതില് നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. പല സ്ഥലങ്ങളിലും താപനില 40 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയതായി …
സ്വന്തം ലേഖകൻ: ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൗദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം ഒമാനില്‍ ബലി പെരുന്നാള്‍ പൊതു അവധി ദിനങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ചവരെയാകാനും സാധ്യതയുണ്ട്. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് …
സ്വന്തം ലേഖകൻ: കുവൈത്ത്-കൊച്ചി സെക്ടറിൽ തിങ്കളാഴ്ച എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കും. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകളാണ് ഉണ്ടാവുക. കുവൈത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽനിന്ന് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. വേനൽക്കാല ടിക്കറ്റ് നിരക്കുകൾ 70 ദീനാർ (19,000 രൂപ)മുതൽ ലഭ്യമാണ്. ജൂൺ 10 …
സ്വന്തം ലേഖകൻ: കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ വച്ചു വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തലയിൽ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തെടുക്കാൻ ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നു സൂചന. 29നു രാത്രി 9.20ന് നടന്ന വെടിവയ്പിൽ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയയ്ക്കാണ് (10) വെടിയേറ്റത്. മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന് എന്‍ട്രി ആൻഡ് എക്സിറ്റ് സിസ്റ്റം (EES) ഈ വര്‍ഷം ഒക്ടോബര്‍ ആറിന് നിലവില്‍ വരുമ്പോള്‍ നിരവധി കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് യുകെയില്‍ നിന്നോ ഇയു ഇതര രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ യൂണിയനിലെ ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്ക് അംഗരാജ്യങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: യുഎഇയിലേക്കു സന്ദർശക വീസയിൽ എത്തി മുങ്ങുന്നവരെ പിടിക്കാൻ വീസ നിയമങ്ങൾ കർശനമാക്കിയതോടെ യാത്ര മുടങ്ങാതിരിക്കാനുള്ള നിർദേശങ്ങൾ ട്രാവൽ ഏജൻസികൾ നൽകിത്തുടങ്ങി. എമിഗ്രേഷനിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി സന്ദർശകവീസക്കാർ മടക്കയാത്രയും ഒരേ എയർലൈനിൽ തന്നെ ബുക്ക് ചെയ്യുന്നതാണു നല്ലതെന്നാണു പുതിയ നിർദേശം. വ്യത്യസ്ത എയർ ലൈനുകളിലെ ടിക്കറ്റുമായി എത്തിയവരിൽ ചിലരുടെ യാത്ര മുടങ്ങിയതോടെയാണിത്. സന്ദർശന വീസയിലുള്ളവർ …
സ്വന്തം ലേഖകൻ: വിസിറ്റ് വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി ദുബായി ഭരണകൂടം. വിസിറ്റ് വീസയില്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കുള്ള പരിശോധന ഈയിടെ അധികൃതര്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ വിസിറ്റ് വീസ കാലാവധി കഴിഞ്ഞു ദുബായില്‍ തങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. വിസിറ്റ് വീസയില്‍ എത്തിയവര്‍ കാലാവധി കഴിയുന്ന മുറയ്ക്ക് ദുബായ് വിടുകയോ വീസ മാറ്റുകയോ …
സ്വന്തം ലേഖകൻ: ഖത്തറിൽ ചൂട് കൂടിയതോടെ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് നിയന്ത്രണം. ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കരുത്. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ …
സ്വന്തം ലേഖകൻ: ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ …
സ്വന്തം ലേഖകൻ: യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിലിറക്കി. പറന്നുയർന്ന് ഒരു മണിക്കൂറിനു ശേഷമാണ് യാത്രക്കാരൻ വിമാനത്തിനകത്ത് ബഹളം വെക്കുകയും തുടർന്ന് ഫ്ലൈറ്റിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് അടിയന്തിരമായി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. യാത്രക്കാരനെയും ലഗേജും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനുശേഷമാണ് വിമാനം …