സ്വന്തം ലേഖകൻ: ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പില്‍ പരിക്കേറ്റ പത്തുവയസുള്ള മലയാളി ബാലികയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളം പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയയാണ് ജീവനായി പൊരുതുന്നത്. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യം തെറ്റിയാണ് …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ്. ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും ഹമാസ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഈജിപ്തും ഖത്തറും തമ്മിൽ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളേയും …
സ്വന്തം ലേഖകൻ: ‘നിങ്ങള്‍ക്ക് ഒരു പാര്‍ട്ട് ടൈം ജോലിയില്‍ താല്‍പ്പര്യമുണ്ടോ? ഈ ജോലി വളരെ ലളിതമാണ്. നിങ്ങള്‍ ഗൂഗിള്‍ മാപ്‌സില്‍ പ്രവേശിച്ച് ചില റെസ്റ്റോറന്റുകള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കണം. ഒരു ടാസ്‌ക്കിന് ഞങ്ങള്‍ 10 ദിര്‍ഹം-400 ദിര്‍ഹം പ്രതിഫലമായി നല്‍കും. ഇതിലൂടെ, നിങ്ങള്‍ക്ക് പ്രതിദിനം 2,000 ദിര്‍ഹം വരെ സമ്പാദിക്കാം.’ – വാട്ട്‌സ്ആപ്പ് വഴിയോ …
സ്വന്തം ലേഖകൻ: ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു തവണകളായി അടയ്ക്കാം. 1000 ദിർഹത്തിൽ അധികമുള്ള ഫീസുകളാണ് 3 മുതൽ 12 തവണകൾ വരെയായി അടയ്ക്കാനാകുക. ഇതിനായി ഈസി പേയ്മെന്റ് പ്ലാൻ എന്ന പേരിൽ പുതിയ സംവിധാനത്തിനു മന്ത്രാലയം തുടക്കമിട്ടു. അബുദാബി ഇസ്‌ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, …
സ്വന്തം ലേഖകൻ: ‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ് പ്രസ്. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ലഭിക്കും. 10 കിലോഗ്രാം വരെ ഭാരമുള്ള കാബിൻ ബാഗേജാണ് എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്കു കയ്യിൽ കരുതാവുന്നത്. ട്രാവൽ ഏജന്റുമാർക്ക് 1198 …
സ്വന്തം ലേഖകൻ: ദീർഘമായ വിമാന യാത്രക്കിടയിൽ പുറം ലോകവുമായി ബന്ധം നഷ്ടമാകുന്നു എന്ന ആശങ്കകൾക്ക് വിരാമമാവുകയാണ്. ആകാശത്ത് പറക്കുമ്പോൾ തന്നെ വാട്‌സാപ്പിൽ ചാറ്റ് ചെയ്യാം, മെയിൽ അയക്കാം, വീഡിയോ കോൺഫറൻസുകളിൽ പങ്കെടുക്കാം. അങ്ങനെ അതിവേഗ ഇന്റർനെറ്റ് വിമാനത്തിലും നമ്മുടെ വിരൽത്തുമ്പിലെത്തുകയാണ്. വിമാന യാത്രികർക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഖത്തർ എയർവേഴ്‌സും എലോൺ മസ്‌കിന്റെ സ്റ്റാർ ലിങ്കും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ചൂട് കുത്തനെ ഉയരുന്നു. ഇന്ന് വെള്ളിയാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ ചൂടായിരിക്കും രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നത്തെ താപനില 49 ഡിഗ്രി വരെ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രിയോ അതിനു മുകളിലോ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പലകലും രാത്രിയും ഒരു …
സ്വന്തം ലേഖകൻ: ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച രാത്രി 9.20 ന് നടന്ന വെടിവെപ്പിൽ 10 വയസ്സുള്ള മലയാളി പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരുറസ്റ്റന്‍റിന് സമീപം ബൈക്കിൽ എത്തിയ ഒരാളാണ് വെടിവെപ്പ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജൂലൈ 4 ന് തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മുൻപ് പണിമുടക്ക് നടത്താൻ എൻഎച്ച്എസിലെ ജൂനിയർ ഡോക്ടർ തയാറെടുക്കുന്നു. ജൂലൈ 27 ന് രാവിലെ 7 മുതൽ 5 ദിവസത്തെ പണിമുടക്ക് നടത്തുമെന്നാണ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളായ ജൂനിയർ ഡോക്ടർമാരുടെ പ്രഖ്യാപനം. ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ ശമ്പള വർധനവിനെ ചൊല്ലി …
സ്വന്തം ലേഖകൻ: വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതിനൊപ്പം നഗരശുചിത്വത്തിനും കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ഓർമിപ്പിച്ചു. പൊതുമര്യാദയ്ക്കു നിരക്കാത്ത നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും മാലിന്യം നിശ്ചിത സ്ഥലത്തു മാത്രമേ നിക്ഷേപിക്കാവൂ എന്നും പൊലീസ് പറഞ്ഞു. അതേസമയം …