1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾ ക്ക് ജൂൺ മുതൽ വിലക്ക്; സ്‌റ്റൈറോഫോം കപ്പുകള്‍ക്ക് പൂട്ടിട്ട് അബുദാബിയും
ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾ ക്ക് ജൂൺ മുതൽ വിലക്ക്; സ്‌റ്റൈറോഫോം കപ്പുകള്‍ക്ക് പൂട്ടിട്ട് അബുദാബിയും
സ്വന്തം ലേഖകൻ: ജൂൺ ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കും. 25 പൈസ കൊടുത്താൽ പ്ലാസ്റ്റിക് ബാഗുകൾ ലഭിച്ചിരുന്നു. ഇതാണ് പൂർണമായി നിർത്തലാക്കുന്നത്. പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിർദേശം. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവൻ ഉൽപന്നങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കും. നിരോധന നിയമം ലംഘിക്കുന്നവർക്ക് …
മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്ക് ഉള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ സർക്കുലറിൽ അറിയിച്ചു. മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്‌കത്ത്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്‌കത്ത്-കോഴിക്കോട്ടേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇതിനു പുറമെ മേയ് 30ന് …
ആകാശച്ചുഴിയിൽ കുടുങ്ങി ദോഹ – ഡബ്ലിൻ വിമാനവും; 12 യാത്രക്കാർക്ക് പരുക്കേറ്റു
ആകാശച്ചുഴിയിൽ കുടുങ്ങി ദോഹ – ഡബ്ലിൻ വിമാനവും; 12 യാത്രക്കാർക്ക് പരുക്കേറ്റു
സ്വന്തം ലേഖകൻ: ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ‌12 യാത്രക്കാർക്കു പരുക്കേറ്റു. തുർക്കിക്കുമുകളിൽ പറക്കുമ്പോഴാണു വിമാനം ആകാശച്ചുഴിയിൽ വീണത്. വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. 20 സെക്കൻഡാണു ആകാശച്ചുഴിയിൽ പെട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 5 ദിവസം മുൻപ് ലണ്ടനിൽനിന്ന് സിംഗപ്പൂർക്കു പോയ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ …
ഖത്തറിൽ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബല്‍റ്റ് നിര്‍ബന്ധം; ഓർമ്മിപ്പിച്ച് അധികൃതർ
ഖത്തറിൽ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബല്‍റ്റ് നിര്‍ബന്ധം; ഓർമ്മിപ്പിച്ച് അധികൃതർ
സ്വന്തം ലേഖകൻ: വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമല്ല മുന്‍സീറ്റ് യാത്രക്കാരും സീറ്റ് ബല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഗതാഗത ലംഘനമായി റജിസ്റ്റര്‍ ചെയ്യുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമം സംബന്ധിച്ച 2007ലെ 19-ാം നമ്പര്‍ നിയമത്തിലെ 54-ാം ആര്‍ട്ടിക്കിള്‍ പ്രകാരം മോട്ടര്‍ വാഹനങ്ങളില്‍ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും നിര്‍ബന്ധമായും സീറ്റ് ബല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് വ്യവസ്ഥയെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ …
കുവൈത്തിലെ പ്രമുഖ ബാങ്കുകൾ പ്രവാസികൾക്കുള്ള ‘വായ്പ നിരോധനം’ പിൻവലിക്കുന്നു
കുവൈത്തിലെ പ്രമുഖ ബാങ്കുകൾ പ്രവാസികൾക്കുള്ള ‘വായ്പ നിരോധനം’ പിൻവലിക്കുന്നു
സ്വന്തം ലേഖകൻ: പ്രവാസികൾക്കുള്ള ‘വായ്പ നിരോധനം’ കുവൈത്തിലെ പ്രമുഖ ബാങ്കുകൾ പിൻവലിക്കുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈത്തികളല്ലാത്തവർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ നയം മാറ്റുന്നത്. 2023 മുതൽ വ്യക്തിഗത ധനസഹായം മന്ദഗതിയിലായ സാഹചര്യത്തിൽ വായ്പാ വളർച്ച വർധിപ്പിക്കുന്നതിന് പ്രമുഖ ബാങ്കുകൾ നയം മാറ്റുകയാണെന്ന് അൽ റായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് കാലം മുതൽ …
കെയർ വർക്കർ ജോലി പോയാൽ പുതിയത് കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണം: പെറ്റീഷൻ
കെയർ വർക്കർ ജോലി പോയാൽ പുതിയത് കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണം: പെറ്റീഷൻ
സ്വന്തം ലേഖകൻ: ഹെല്‍ത്ത് കെയര്‍ വീസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുമ്പോള്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശ തൊഴിലാളികളാണ് കഷ്ടത്തിലാകുന്നത്. കഴിഞ്ഞ വര്‍ഷം യു കെ 1,40,000 ആണ് വിദേശ തൊഴിലാളികള്‍ക്ക് നല്‍കിയത്. അതില്‍ 39,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. ഇങ്ങനെ ജോലിക്ക് എത്തി, ഏതെങ്കിലും വിധത്തില്‍ ജോലി നഷ്ടപ്പെടുകയോ, സ്പോണ്‍സര്‍ അയോഗ്യനാക്കപ്പെടുകയോ …
യുകെയിൽ വേനൽക്കാലത്ത് എനര്‍ജി ബില്ലുകള്‍ 122 പൗണ്ട് വരെ കുറയും; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം
യുകെയിൽ വേനൽക്കാലത്ത് എനര്‍ജി ബില്ലുകള്‍ 122 പൗണ്ട് വരെ കുറയും; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം
സ്വന്തം ലേഖകൻ: വേനല്‍ക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകി എനര്‍ജി ബില്ലുകള്‍ താഴും. എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം സ്ഥിരീകരിച്ച പുതിയ പ്രൈസ് ക്യാപ്പ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ പ്രതിവര്‍ഷം 1690 പൗണ്ട് എന്നതില്‍ നിന്നും 1568 പൗണ്ടിലേക്കാണ് ക്യാപ്പ് കുറയുന്നത്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിത്. ഇതോടെ ഡയറക്ട് ഡെബിറ്റ് വഴി …
‘സർപ്രൈസിന് തയാറായിക്കോളൂ’: ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹിസ്ബുല്ല
‘സർപ്രൈസിന് തയാറായിക്കോളൂ’: ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹിസ്ബുല്ല
സ്വന്തം ലേഖകൻ: ഗാസയിൽ യുദ്ധം എട്ടുമാസം പിന്നിടുമ്പോൾ ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ലെബനൻ വിമോചനത്തിന്റെ 24–ാം വാർഷികാഘോഷവേളയിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് നസ്രല്ലയുടെ ഭീഷണി. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും …
ആപ്പ് പുതുക്കി ദുബായ് ആർടിഎ; ടോളുകളും പാർക്കിങ് ഫീസും അടയ്ക്കാം; ലൈസൻസുകൾ പുതുക്കാം
ആപ്പ് പുതുക്കി ദുബായ് ആർടിഎ; ടോളുകളും പാർക്കിങ് ഫീസും അടയ്ക്കാം; ലൈസൻസുകൾ പുതുക്കാം
സ്വന്തം ലേഖകൻ: വാഹന ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ ആപ്പ് നവീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നിരവധി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി തികച്ചും ഉപഭോക്തൃ സൗഹൃദമായാണ് പുതിയ ആപ്പിന്റെ വരവ്. പാർക്കിങ് ഫീസ്, സാലിക്ക് അഥവാ ടോൾ ഫീസ് എന്നിവ ആപ്പ് വഴി അടയ്ക്കാനാവും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. …
യുഎഇ പാസിൻ്റെ സുരക്ഷയെ പറ്റി ആശങ്ക വേണ്ട; ഇ–സിഗ്നേച്ചർ നൽകിയാൽ മാത്രം സേവനങ്ങൾ
യുഎഇ പാസിൻ്റെ സുരക്ഷയെ പറ്റി ആശങ്ക വേണ്ട; ഇ–സിഗ്നേച്ചർ നൽകിയാൽ മാത്രം സേവനങ്ങൾ
സ്വന്തം ലേഖകൻ: യുഎഇ നിവാസികളുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ് പൂർണ സുരക്ഷിതമാണെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) അറിയിച്ചു. യുഎഇ പാസ് ആപ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അതോറിറ്റി. യുഎഇയിലെ സർക്കാർ വകുപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമിടയിൽ ഔദ്യോഗിക രേഖകൾ അപ്‌ലോഡ് ചെയ്യാനും പരിശോധിക്കാനും പങ്കിടാനുമാണ് …