സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ട്രാന്‍സ്ലിങ്ക് പ്രഖ്യാപിച്ചു. മെട്രൊ, എന്‍ ഐ റെയില്‍വേസ്, അള്‍സ്റ്റര്‍ ബസ്സ് എന്നിവയില്‍ നിരക്കുകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ തീരുമാനപ്രകാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 3 തിങ്കളാഴ്ച മുതല്‍ ബസ് നിരക്കുകളില്‍ 6 ശതമാനവും ട്രെയിന്‍ നിരക്കുകളില്‍ 10 ശതമാനവും ആയിരിക്കും വര്‍ദ്ധനവ്. എന്നാല്‍ …
സ്വന്തം ലേഖകൻ: രാജ്യാന്തര അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിന് ഇരയായ പാലക്കാട് സ്വദേശി ഒരു വർഷം മുൻപേ വീടുവിട്ടുപോയതായി വിവരം എന്നാൽ ഇതു സംബന്ധിച്ചു കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. 29 വയസ്സുള്ള യുവാവിനെക്കുറിച്ചു രക്ഷിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിദേശത്തേക്കു കടത്തിയതായി മൊഴി ലഭിച്ച മുപ്പതോളം പേരെ കണ്ടെത്തി അവരുടെ ഇപ്പോഴത്തെ അവസ്ഥ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധ നടപടികള്‍ ശക്തമാക്കി യുഎഇ. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളില്‍ കൊതുക് പ്രജനനം വ്യാപിച്ച സാഹചര്യത്തിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 409 കൊതുക് പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും അവയെ നശിപ്പിക്കുന്നതിനായി പ്രത്യേക ടീമുകള്‍ക്ക് …
സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്ക് ഒരുങ്ങുന്ന പലരെയും പുതിയ സന്ദർശന വീസ നിബന്ധനകൾ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യാത്രക്കാർ 3,000 ദിർഹമോ തത്തുല്യമായ കറൻസിയോ, ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കണമെന്ന നിബന്ധനയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്,സാധുവായ റിട്ടേൺ ടിക്കറ്റ്, താമസ സൗകര്യത്തിന്‍റെ തെളിവ് (ഹോട്ടൽ …
സ്വന്തം ലേഖകൻ: ഖത്തറിലെ ദോഹ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം. 4 മണിക്കൂർകൊണ്ട് എത്തേണ്ട യാത്രക്കാർ കാലാവസ്ഥ മോശമായതോടെ, കണ്ണൂരും മംഗളൂരുവും കൊച്ചിയും കറങ്ങിയാണു കരിപ്പൂരിലെത്തിയത്. ഇതിനിടെ, മംഗളൂരുവിൽ രാത്രി ഉറങ്ങിയത് നിർത്തിയിട്ട വിമാനത്തിലെന്ന് യാത്രക്കാർ. ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3.30നു ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ …
സ്വന്തം ലേഖകൻ: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷവും നിയമവിരുദ്ധ താമസക്കാരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കെതിരേ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് മാര്‍ച്ച് 17 ന് ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് ജൂണ്‍ 17ന് …
സ്വന്തം ലേഖകൻ: സങ്കീർണവും സംഭവബഹുലവുമായി രാഷ്ട്രീയാന്തരീക്ഷം തുടരുന്നതിനിടെ ബ്രിട്ടനിൽ ജൂലൈ നാലിനു പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചു. അടിയന്തര മന്ത്രിസഭായോഗത്തിനും ഇന്നലെ പകൽ മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും പിന്നാലെ വൈകുന്നേരം 5.15നാണ് പ്രധാനമന്ത്രി ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രഖ്യാപനം നടത്തിയത്. മാധ്യമസമ്മേളനത്തിൽ ഭരണനേട്ടം എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ നയിക്കാൻ ആരെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ചരിത്രമുറങ്ങുന്ന കേംബ്രിജ് സിറ്റിയുടെ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല. ഒരു വർഷമായി കേംബ്രിജ് സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല ഇന്നു രാവിലെ ബ്രിട്ടിഷ് സമയം പതിനൊന്നിന് കേംബ്രിജിന്റെ മേയറായി സ്ഥാനമേൽക്കും. ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഓരാൾ കേംബ്രിജ് സിറ്റി കൗൺസിലിൽ മേയറാകുന്നത്. ബ്രിട്ടണിലും ലോകമെങ്ങുമുള്ള …
സ്വന്തം ലേഖകൻ: അമ്പതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന യുഎഇ കമ്പനികള്‍ ജൂണ്‍ 30-നകം തങ്ങളുടെ അര്‍ദ്ധവാര്‍ഷിക എമിറേറ്റൈസേഷന്‍ അഥവാ സ്വദേശിവൽക്കരണ ലക്ഷ്യം കൈവരിക്കണമെന്ന് അധികൃതര്‍ ഓർമ്മപ്പെടുത്തി. ഈ സ്ഥാപനങ്ങള്‍ സമയപരിധിക്ക് മുമ്പ് തങ്ങളുടെ കീഴിലുള്ള സ്വദേശി തൊഴിലാളികളുടെ എണ്ണം ഒരു ശതമാനം വര്‍ധിപ്പിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പറഞ്ഞു. 2026-ഓടെ സ്വദേശിവൽക്കരണത്തോട് കുറഞ്ഞത് …
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയുടെ മുന്നൊരുക്കം ഊർജിതമായി. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭ വിലയിരുത്തലിനായി ഇന്ത്യൻ സംഘം യുഎഇയിൽ നടത്തിയ സന്ദർശനം വിജയകരമാണ്. സൗദി അറേബ്യ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായ മറ്റു രാജ്യങ്ങളിലും ഇന്ത്യൻ സംഘം ഉടൻ സന്ദർശനം നടത്തും. ഷിപ്പിങ് , തുറമുഖം, ഉപരിതല ഗതാഗതം, വാണിജ്യം, വ്യവസായം, …