സ്വന്തം ലേഖകൻ: ഗാസയെച്ചൊല്ലി ഇസ്രയേലുമായി സംഘര്‍ഷം നിലനില്‍ക്കവെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ദുരൂഹമരണം വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പലസ്തീന് പിന്തുണയുമായെത്തിയ ഇറാന്റെ ദമാസ്‌കസിലെ നയതന്ത്രകാര്യാലയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിച്ച ഇറാന്‍ വിജയം അവകാശപ്പെട്ടിരുന്നെങ്കിലും …
സ്വന്തം ലേഖകൻ: രോഗിയെ നിലത്തിട്ടിഴയ്ക്കുകയും ചവിട്ടുകയും, അടിക്കുകയും ഒക്കെ ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട നഴ്സിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ജോലിക്ക് കയറാന്‍ എന്‍ എം സി അനുവാദം നല്‍കി. കിര്‍ബി ലെ സോപക്കനിലുള്ള യൂ ട്രീസ് ഹോസ്പിറ്റലിലെ നഴ്സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നത്. പഠന വൈകല്യമുള്ള, അവശനായ …
സ്വന്തം ലേഖകൻ: യു കെയുടെ പല ഭാഗങ്ങളിലും കനത്ത മഴ എത്തിയതോടെ പലയിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് പ്ലിമത്തില്‍ പെയ്തിറങ്ങിയ കനത്ത മഴ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയത്. യാംപ്ടണില്‍ യാം നദി കരകവിഞ്ഞതോടെ പലയിടങ്ങളിലും റോഡുകളും മാറ്റും വെള്ളത്തില്‍ മുങ്ങി. ബോള്‍ഡ്വെഞ്ചര്‍ ഏരിയ ഉള്‍പ്പടെ പട്ടണത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര തടസ്സപ്പെട്ടു. എര്‍മിംഗ്ടണില്‍ …
സ്വന്തം ലേഖകൻ: സിംഗപ്പൂരിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. കഴിഞ്ഞയാഴ്ച 26000 കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രി ഓങ് യെ കുൻ പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ നിർദേശിച്ചു. ഓരോ ദിവസവും കേസുകൾ വർധിച്ചുവരുന്നുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ജൂണിൽ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിൽ വർധനയുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ …
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം പതിനാറാം തീയതിയുണ്ടായ കൊടുങ്കാറ്റിലും കനത്ത മഴയിലുമുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകള്‍ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഓണ്‍പാസീവ്, ഇക്വിറ്റി, മശ്രിഖ് സ്റ്റേഷനുകളാണ് മെയ് 19-ന് വീണ്ടും തുറക്കുക. പ്രഖ്യാപിച്ചതിലും നേരത്തെയാണ് മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ദുബായ് റോഡ്സ് …
സ്വന്തം ലേഖകൻ: നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ 4% കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലകളുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ, നിയമ അവബോധ പരിപാടികളുടെയും ഫലമാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ, രോഗബാധിതനാകുകയോ ചെയ്താൽ നഷ്ടപരിഹാരവും തൊഴിൽ ആനുകൂല്യങ്ങളും തൊഴിലുടമകൾ നൽകണമെന്നാണ് നിയമം. മുഴുവൻ അവകാശങ്ങളും ആനുകൂല്യങ്ങളും …
സ്വന്തം ലേഖകൻ: നിർമിതബുദ്ധിയും ഭാവി സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പുതുയുഗത്തിനു തുടക്കമിട്ട് ദുബായ് എഐ ക്യാംപസ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. എഐ, വിവരസാങ്കേതികവിദ്യാ രംഗത്തെ അഞ്ഞൂറിലേറെ കമ്പനികളെ ആകർഷിക്കുന്ന പദ്ധതിയിലൂടെ 3000 പേർക്ക് ജോലി ലഭിക്കും. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചിയിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും ആഴ്ച്ചയിൽ മൂന്നു സർവിസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ,ചൊവ്വ,വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് ഞായർ,തിങ്കൾ,വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. ജൂൺ മൂന്നു മുതലാണ് സർവിസുകൾ ആരംഭിക്കുക. മധ്യവേനലവധിക്ക് ഭൂരിപക്ഷം …
സ്വന്തം ലേഖകൻ: ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ കൂടുതല്‍ സമരങ്ങള്‍ പ്രഖ്യാപിച്ച് രംഗത്ത്. ഇതോടെ യാത്രക്കാര്‍ വലയുമെന്നു ഉറപ്പായി. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലാണ് പണിമുടക്ക്. ജീവനക്കാര്‍, ജൂണ്‍ 4 മുതല്‍ 25 വരെ ഓവര്‍ടൈം റണ്ണിംഗ് നിരോധനം എന്നിവയുള്‍പ്പെടെയുള്ള ഒരു സമരത്തിന് മൂന്നാഴ്‌ചത്തെ പ്രവര്‍ത്തനം കുറവായിരിക്കും. പിസിഎസ് (പബ്ലിക്, കൊമേഴ്സ്യല്‍ …
സ്വന്തം ലേഖകൻ: ഡെര്‍ബിയ്ക്ക് അടുത്ത് ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ് എന്ന 25കാരിയുടെ പൊതുദര്‍ശനം ഈമാസം 22ന് നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മൊഡ്വീന്‍ കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ അവസാനിക്കുന്ന ശുശ്രൂഷാ ചടങ്ങുകളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം …