സ്വന്തം ലേഖകൻ: എണ്ണ മേഖലയില്‍ സ്വദേശിവത്കരണം കർശനമാക്കുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷനിലെ കരാര്‍ മേഖലയില്‍ സ്വദേശിവത്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എണ്ണ മേഖലയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖല ആയതിനാൽ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. …
സ്വന്തം ലേഖകൻ: ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്ര പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. കണ്ണൂരിൽനിന്നുള്ള യാത്രാസംഘം ഉൾപ്പെടെ 68 യാത്രക്കാരാണു വിമാനത്താവളത്തിനു പുറത്തു കഴിയുന്നത്. 2 ദിവസമായി വെള്ളമോ ഭക്ഷണമോ ലഭിക്കാത്തതിനാൽ യാത്രക്കാരിൽ പലരും അവശരാണ്. യാത്രാ സംഘത്തിൽ 88 വയസ്സുള്ള സ്ത്രീയും കൈക്കുഞ്ഞുങ്ങളുമുണ്ട്. ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് …
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റികളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്‍ഡിപെന്‍ഡന്റ് അഡ്ജുഡിക്കേറ്റര്‍ക്ക് മുന്‍പില്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നെത്തിയ പരാതികള്‍ കഴിഞ്ഞ വര്‍ഷം എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 3,137 പരാതികളാണ് ഇന്‍ഡിപെന്‍ഡന്റ് അഡ്ജുഡിക്കേറ്റര്‍ക്ക് ലഭിച്ചത്. 2022 ലേതിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഇതില്‍ 1,268 പരാതികള്‍, തദ്ദേശീയരായ …
സ്വന്തം ലേഖകൻ: പീറ്റർബറോയിൽ കാൻസർ ബാധിച്ച് മരിച്ച സ്‌നോബിമോൾ സനിലിന് മേയ് 20ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. എട്ടു മാസം മുൻപാണ് പീറ്റർബറോയിൽ സീനിയർ കെയർ വീസയിൽ സ്‌നോബിമോൾ എത്തുന്നത്. ജോലിക്ക് കയറി രണ്ടു മാസം കഴിഞ്ഞപ്പോൾ നടത്തിയ പരിശോധയിലാണ് ബോൺ കാൻസർ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും സ്‌നോബിയുടെ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയായിരുന്നു. സ്‌നോബിമോൾ സനിലിന്റെ …
സ്വന്തം ലേഖകൻ: യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്‍ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം. …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഇത് താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ അവശ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നു. 200 പദ്ധതികളും സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. താമസക്കാർക്ക് …
സ്വന്തം ലേഖകൻ: പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വീസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വീസ ‘ബ്ലൂ റെസിഡന്‍സി’ എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തികള്‍ക്കാണ് ഈ വീസ അനുവദിക്കുക. യുഎഇക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെ അംഗീകരിക്കുയും പിന്തുണയ്ക്കുകയും …
സ്വന്തം ലേഖകൻ: സൗദിയിൽ ബിസിനസ് സ്ഥാപനങ്ങളും സംരഭങ്ങളും അടച്ചു പൂട്ടുന്നവർ ആദ്യം വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയമായാണ് രജിസ്ട്രേഷൻ റദ്ദാക്കാൻ സാധിക്കുക. മുന്നറിയിപ്പില്ലാതെ സ്ഥാപനം അടക്കുന്നത് വഴി തൊഴിലാളികൾക്കും മറ്റു കരാർ ഉടമകൾക്കും ഉണ്ടാകാവുന്ന നഷ്ടം തടയുന്നതാണ് പുതിയ നിബന്ധന. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് …
സ്വന്തം ലേഖകൻ: മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒരു വർഷത്തെ യാത്ര ദുരിതത്തിനുശേഷം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും അവിടെനിന്ന് മസ്കത്തിലേക്കും എയർ ഇന്ത്യ എക്പ്രസ് ദിനേനെ സർവിസ് ആരംഭിച്ചു. ഇതോടെ കഴിഞ്ഞ വർഷം ഗോ ഫസ്റ്റ് സർവിസ് റദ്ദാക്കിയത് മുതൽ ആരംഭിച്ച കണ്ണൂരുകാരുടെ യാത്ര പ്രശ്നത്തിനാണ് പരിഹാരമാവുന്നത്. നേരത്തേ നാല് സർവിസുകളാണ് …
സ്വന്തം ലേഖകൻ: ഇന്ത്യൻ ബിരുദധാരികൾക്ക് ആധിപത്യമുള്ള ഒരു പോസ്റ്റ്-സ്റ്റഡി വീസ പദ്ധതി യുകെ സർവകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനും ഗവേഷണ അവസരങ്ങൾ വിപുലീകരിക്കാനും സഹായിക്കുന്നുവെന്ന് ബ്രിട്ടിഷ് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുന്നു. 2021 ജൂലൈയിൽ അവതരിപ്പിച്ച ഗ്രാജ്വേറ്റ് റൂട്ട് വീസ രാജ്യാന്തര വിദ്യാർഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കിയതിന് ശേഷം രണ്ട് വർഷം വരെ (പിഎച്ച്ഡി …