സ്വന്തം ലേഖകൻ: യുകെയിലും, യുഎസിലും പുതിയ കോവിഡ് വേരിയന്റ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മേധാവികള്‍. രൂപമാറ്റം നേരിട്ട സ്‌ട്രെയിന്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് കൂടുതല്‍ മാരകമാണോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ഫ്ലെര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 …
സ്വന്തം ലേഖകൻ: അയര്‍ലന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ വംശീയ അക്രമണം. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ട്രാമില്‍ വച്ചാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. ക്ലാസു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പത്തോളം യുവാക്കള്‍ ചേര്‍ന്ന് ആദ്യം വാക്കുകളാല്‍ അധിക്ഷേപിക്കുകയും പിന്നാലെ സഗ്ഗാര്‍ട്ട് എന്ന സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു. പരിക്കേറ്റ യുവാവിന്റെ ശരീരത്തില്‍ നിന്നും രക്തം …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പ്രായപരിധി 35 വയസ്സാക്കി. ഓസ്ട്രേലിയയിൽ അംഗീകൃത കോഴ്സ് പൂർത്തീകരിച്ചവർക്ക് സ്റ്റേബാക്ക് നൽകുന്നതാണ് താൽക്കാലിക ഗ്രാജ്വേറ്റ് വീസ. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനും സമയ പരിധിയില്ലാതെ ജോലി ചെയ്യാനും ഇത് അവസരം നൽകുന്നു. …
സ്വന്തം ലേഖകൻ: സൗദിയിൽ ഏഴു വർഷത്തിനിടെ നഴ്സുമാരുടെ എണ്ണത്തിൽ 23 ശതമാനം വർധനയുണ്ടായെന്ന് സൗദി ആരോഗ്യമന്ത്രാലയം. ‘സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷാലിറ്റി’ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യത്തെ സ്ത്രീ- പുരുഷ നഴ്സിംങ് സ്റ്റാഫുകളുടെ എണ്ണം 2023 ൽ 2,35,000 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. മേയ് 12 ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മന്ത്രാലയം …
സ്വന്തം ലേഖകൻ: സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം ജൂലൈ 1 മുതൽ ഗാർഹിക തൊഴിലാളികൾക്കായി വേതന സംരക്ഷണ സേവനം ആരംഭിക്കും. ഈ നീക്കം ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കാനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. മുസാനെദ് പ്ലാറ്റ്‌ഫോമിൽ അംഗീകൃതമായ ഡിജിറ്റൽ വാലറ്റുകളും ബാങ്കുകളും ഉപയോഗിച്ച് തൊഴിലാളികൾക്കുള്ള ശമ്പളം നൽകുന്നത് …
സ്വന്തം ലേഖകൻ: ഒമാനിൽ വേനൽക്കാലത്ത് ഉയർന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ‘ഫിക്സഡ് പേയ്മെൻറ് സേവന’വുമായി നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി. വരിക്കാർക്ക് വർഷം മുഴുവനും നിശ്ചിത തുക അടക്കാൻ സഹായിക്കുന്നതായിരിക്കും പദ്ധതിയെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 12 മാസത്തെ ശരാശരി ഉപഭോഗത്തെ അടിസ്ഥാനമാക്കിയായിരിക്കും ‘ഫിക്സഡ് പേയ്മെൻറ് സേവനം’ കണക്കാക്കുക. ഉപഭോക്താക്കൾക്ക് അവരുടെ …
സ്വന്തം ലേഖകൻ: യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ കരര്‍, വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്കിന് എതിരായതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നടപ്പാക്കാനാവില്ലെന്ന് ബെല്‍ഫാസ്റ്റിലെ ഹൈക്കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം യു കെയും ഇ യുവും തമ്മില്‍ പുനര്‍ രൂപീകരിച്ച് ഒപ്പിട്ട കരാറാാണ് വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്ക്. ഇതോടെ ചില അഭയാര്‍ത്ഥികള്‍ക്ക് നിയമനടപടികള്‍ക്ക് വിലക്ക് കല്പിക്കുന്നതും, റുവാണ്ടയിലെക്ക് അയയ്ക്കുന്നതുമായ പദ്ധതിയുടെ …
സ്വന്തം ലേഖകൻ: ഈ വര്‍ഷം തന്നെ കാറുകളില്‍, വേഗത നിയന്ത്രിക്കാനുള്ള സംവിധാനം നിര്‍ബന്ധമാകും. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്‍സ് (ഐ എസ് എ) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ, കാര്‍ വേഗത പരിധി കടക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേഗത കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമം കൊണ്ടുവന്നതോടെ, യൂറോപ്പില്‍ നിന്നും യു കെ …
സ്വന്തം ലേഖകൻ: യുഎഇയില്‍ മഴക്കെടുതി സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നൽകി തുടങ്ങി. ഏപ്രില്‍ 16ന് മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെ വ്യാപകമായ നാശം സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ വായ്പ തിരിച്ചടവില്‍ ബാങ്ക് ഇളവ് നല്‍കും. മോർട്ട്ഗേജ് (പണയവായ്പ) തിരിച്ചടവുളളവർക്ക് ഇത് ബാധകമല്ല. വായ്പ തിരിച്ചടവിന് ആറുമാസം …