സ്വന്തം ലേഖകൻ: വ്യാഴാഴ്ച റാസല്‍ഖൈമയില്‍ പരക്കെ മഴ ലഭിച്ചു. കേരളത്തിലെ തുലാവര്‍ഷത്തെ അനുസ്മരിപ്പിക്കും വിധം ബുധനാഴ്ച രാത്രിയോടെ ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴ തുടങ്ങിയത്. രാത്രി പെയ്തൊഴിഞ്ഞ മഴ വ്യാഴാഴ്ച പുലര്‍ച്ചയോടെ കനത്ത രീതിയില്‍ വീണ്ടുമെത്തുകയായിരുന്നു. രാവിലെ 11 മണിവരെ റാസല്‍ഖൈമയിലെ എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഉച്ചയോടെ ആകാശം തെളിഞ്ഞു. ശുഹദാ സ്ട്രീറ്റില്‍ എമിറേറ്റ്സ് റോഡ് …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാർക്കുള്ള സിറ്റി ചെക്ക് ഇൻ സൗകര്യം മുസഫ ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന് പിറകിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപു വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകും. രാവിലെ 10 മുതൽ …
സ്വന്തം ലേഖകൻ: യുഎസ് സേറ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി, ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ തിരികെ എത്തിയതിനു പിന്നാലെ സൗദി- യുഎസ് ബന്ധം പുതിയ വഴിത്തിരിവിലേക്കെന്ന് സൂചന. ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ സൗഹൃദ കരാര്‍ യാഥാര്‍ഥ്യമാവാതെ തന്നെ സൗദിയുമായി സുരക്ഷാ- ആണവ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇസ്രായേലുമായുള്ള ബന്ധം …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലണ്ടൻ മേയറെ ഉൾപ്പെടെ തിരഞ്ഞെടുക്കാനുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് നാളെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 107 ലോക്കൽ അതോറിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ്. പല സ്ഥലങ്ങളിലെയും പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള പ്രാദേശിക തിരഞ്ഞെടുപ്പിനെ ജനറൽ ഇലക്ഷന്റെ സെമി ഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പിൽ …
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി പഠനം മാത്രമല്ല, നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വഴി എന്ന് ബ്രിട്ടീഷ് യുവത തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, ചുരുങ്ങിയത് 27,000 പൗണ്ടെങ്കിലും വായ്പയെടുക്കേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുന്ന യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു. അതുകൊണ്ടു തന്നെ യൂണിവേഴ്സിറ്റി പഠനം പലരും തങ്ങളുടെ സ്വപ്നങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അപ്രന്റീസ്ഷിപ് കോഴ്സുകള്‍ക്ക് ആവശ്യകാര്‍ ഏറുകയാണ്. …
സ്വന്തം ലേഖകൻ: റുവാണ്ടയിലേക്ക് നാടുകടത്താൻ തീരുമാനിച്ച അനധികൃത കുടിയേറ്റക്കാരെ യുകെ ഹോം ഓഫിസ് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച രാജ്യത്തുടനീളം ഇതിനായി നിരവധി ഓപ്പേറഷൻസ് നടത്തിയിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇതു ശക്തിപ്പെടുത്തുമെന്നും ഹോം ഓഫിസ് അറിയിച്ചു. എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റുവാണ്ട സേഫ്റ്റി ബിൽ കഴിഞ്ഞയാഴ്ച പാർലെമന്‍റിൽ പാസായിരുന്നു. …
സ്വന്തം ലേഖകൻ: റുമാനിയൻ സർക്കാർ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022-27 കാലയളവിൽ 20 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ പഠനം ഒഴികെയുള്ള വിവിധ സർവകലാശാലാ പഠനങ്ങളിലോ ഗവേഷണ ഘട്ടങ്ങളിലോ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്‌സുകൾക്കുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് …
സ്വന്തം ലേഖകൻ: ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പലസ്തീന്‍ അനുകൂല പ്രക്ഷോഭം രൂക്ഷമാകുന്നു. വിവിധ യൂണിവേഴ്സിറ്റികളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭകര്‍ നിലയുറപ്പിച്ചിരുന്ന കെട്ടിടങ്ങളില്‍ പോലീസ് അതിക്രമിച്ചു കയറിയതിനു പിന്നാലെ ബുധനാഴ്ച പുലര്‍ച്ചയോടെ പ്രക്ഷോഭകരുമായി ഏറ്റുമുട്ടലുമുണ്ടായി. കാലിഫോര്‍ണിയ- ലോസ് ആഞ്ജലിസ് സര്‍വകലാശാലയിലും (യുസി.എല്‍.എ) വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലും പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ കെട്ടിയ കൂടാരങ്ങള്‍ …
സ്വന്തം ലേഖകൻ: ദുബായിലെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് അവ തുറന്നുപ്രവർത്തിക്കുന്നുണ്ടോ എന്ന് ഫോണിലൂടെ ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. അസ്ഥിര കാലാവവസ്ഥ കാരണം ചില ആരോഗ്യ കേന്ദ്രങ്ങൾ അടയ്ക്കുകയും മറ്റ് ചിലതിന്റെ പ്രവർത്തന സമയം മാറ്റുകയും ചെയ്തതിനാലാണ് ഇത്തരമൊരു അറിയിപ്പ്. പ്രതീക്ഷിച്ച പ്രതികൂല കാലാവസ്ഥ കാരണം പ്രവർത്തന സമയം മാറിയതായും അസൗകര്യങ്ങൾ ഒഴിവാക്കാൻ ദുബായ് …
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മെയ് രണ്ട്, മൂന്ന് തീയതികളില്‍ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ നിർദേശം. രാജ്യത്തെ മോശം കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്നാണ് ഈ നീക്കം. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ജോലി സമയങ്ങളിൽ ഇളവ് നൽകാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം …