സ്വന്തം ലേഖകൻ: ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ സ്കൂളുകൾ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവയ്ക്കരുതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്ക് ഇത് സംബന്ധിച്ച സർക്കുലർ സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകി. ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ രാജ്യത്തെ ഒരു സ്കൂളും വിദ്യാർഥികളുടെ ഫലം തടയുകയോ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം കേസുകളുമായി …
സ്വന്തം ലേഖകൻ: സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ഇന്ന് മുതൽ സൗദിയിൽ നിലവിൽ വന്നു. ഈ മാസം 18 ന് മുൻപ് നടന്ന എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും ഈ ഇളവ് ലഭിക്കും. എന്നാൽ ആറ് മാസത്തിനുള്ളിൽ (ഇന്ന് മുതൽ ഒക്ടോബർ 18 വരെ) ഈ പിഴകൾ …
സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ ഒമാനിൽ ആകെ മരണം 21. മഹൗത്ത് വിലായത്തിലെ അൽ-ഷറൈഖ മേഖലയിൽ കാണാതായ സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ‘കാലാവസ്ഥ പ്രശ്നങ്ങളെ തുടർന്നുള്ള മൊത്തം മരണങ്ങളുടെ എണ്ണം 21 ആയി ഉയർന്നു, കാണാതായ മറ്റ് …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇലക്ട്രോണിക് പേയ്മെൻറ് സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം സേവനങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക അടച്ചിടൽ അടക്കമുള്ള നടപടികളുണ്ടാകും. പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്മെന്റിനുള്ള സൗകര്യം ഒരുക്കണം.ബാങ്ക് കാർഡ്, ബാങ്ക് പേയ്മെൻറ് വാലറ്റ്, ക്യൂ ആർ കോഡ് സ്കാനിങ് എന്നീ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് …
സ്വന്തം ലേഖകൻ: 2009ന് ശേഷം ജനിച്ച, ആല്‍ഫ തലമുറ എന്ന് പരാമര്‍ശിക്കപ്പെടുന്ന തലമുറയില്‍ പെട്ടവര്‍ക്കിടയില്‍ പുകവലി നിരോധിക്കുവാനുള്ള ഋഷി സുനകിന്റെ ധീരമായ ചുവടുവയ്പ് ഇന്നലെ, ലക്ഷ്യത്തിന് ഒരുപടി കൂടി അടുത്തെത്തി. ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ആല്‍ഫ തലമുറയില്‍ പെട്ട ആര്‍ക്കും നിയമപരമായി പുകയിലയും പുകയിലെ ഉത്പന്നങ്ങളും വാങ്ങാന്‍ കഴിയില്ല. നിയമപരമായി സിഗരറ്റ് വാങ്ങാന്‍ അനുവാദമുള്ളവരുടെ …
സ്വന്തം ലേഖകൻ: യുകെയില്‍ യഥാര്‍ത്ഥ വരുമാന വളര്‍ച്ച രണ്ടര വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് ഔദ്യോഗിക കണക്കുകള്‍. ശമ്പള വര്‍ധനയുടെ വളര്‍ച്ചാ നിരക്കും പണപ്പെരുപ്പംവും കൂടി പലിശ നിരക്ക് ഉയര്‍ത്താൻ ഇടയാക്കുമോയെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പലിശ നിരക്ക് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. ബോണസുകള്‍ ഒഴികെയുള്ള ശരാശരി റെഗുലര്‍ പേ ഫെബ്രുവരി …
സ്വന്തം ലേഖകൻ: യുഎഇയില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂര്‍വ്വമായ കാലാവസ്ഥയാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. നിര്‍ത്താതെപെയ്ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും കുടുങ്ങിക്കിടന്നത്. ചൊവ്വാഴ്ച മാത്രമായി 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴയാണ് അല്‍ഐന്‍ മേഖലയില്‍ …
സ്വന്തം ലേഖകൻ: കനത്ത മഴയെതുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ 50 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവള റണ്‍വേയില്‍ കനത്ത രീതിയില്‍ വെള്ളം കയറിയതോടെയാണ് അധികൃതര്‍ നടപടികളിലേക്ക് നീങ്ങിയത്. കൂടാതെ രാജ്യമെങ്ങും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ ദുബായില്‍ നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങള്‍, ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും …
സ്വന്തം ലേഖകൻ: രാജ്യങ്ങളിലെ കനത്ത മഴ. യുഎഇ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗൾഫിലേയ്ക്കുള്ള നാല് …
സ്വന്തം ലേഖകൻ: മാധ്യമപ്രവർത്തകർക്ക് സൗദിയിൽ പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിലൂടെ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സ്ഥിരീകരിക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു. ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് തീരുമാനം കൈകൊണ്ടത്. ഏപ്രിൽ 30 നു മുമ്പായി മുഴുവൻ മാധ്യമപ്രവർത്തകരും നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ 30 നു …