സ്വന്തം ലേഖകൻ: സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് അബുദാബിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിച്ചു. അബുദാബി സാമൂഹിക വികസന വിഭാഗം (ഡിസിഡി) വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ പ്രഫഷനലുകളുടെ ലൈസൻസിങ്ങിനുള്ള നടപടിക്രമങ്ങൾ നിർവഹിക്കും. പുതിയ നടപടി ഏകദേശം 410 സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് പ്രയോജനകരമാകും. അതിനിടെ …
സ്വന്തം ലേഖകൻ: കുടുംബാംഗത്തിന് വീസ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി വർധിപ്പിച്ചു. 55 ശതമാനത്തിലധികം വർധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ഇത് 38,700 പൗണ്ടായി …
സ്വന്തം ലേഖകൻ: വീസ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തതിന് 12 ഇന്ത്യന്‍ പൗരന്മാരെ യുകെ ഇമിഗ്രേഷന്‍ അധികാരികള്‍ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകള്‍ ലംഘിച്ച് ജോലി ചെയ്തതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ആണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ് ലാന്‍ഡ് മേഖലയില്‍ വീസ നിയമങ്ങള്‍ …
സ്വന്തം ലേഖകൻ: ബുധനാഴ്ച രാത്രി 8. 40 ന് ലണ്ടനിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനമായിരുന്നു റണ്‍വേയില്‍ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുവന്നത്. വിമാനത്തില്‍ കയറി, റണ്‍വേയിലേക്ക് നീങ്ങും വരെ എല്ലാം സാധാരണപോലെ നടന്നു എന്ന് യാത്രക്കാര്‍ പറയുന്നു. എന്നാല്‍, പിന്നീട് വിമാനം വേഗത വര്‍ദ്ധിപ്പിക്കാതെ, തിരികെ ടെര്‍മിനലിലേക്ക് മടങുകയായിരുന്നു. റണ്‍വേയില്‍ എന്തോ …
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ഗവേഷകര്‍ നടത്തിയ സർവേയില്‍ തെളിഞ്ഞത് നിലവില്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ 26 ശതമാനം പേര്‍ മാത്രമെ മറ്റുള്ളവരോട് എന്‍ എച്ച് എസ്സില്‍ ജോലിചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയുള്ളു എന്നാണ്. നാള്‍ക്കുനാള്‍ ജോലിഭാരം വര്‍ദ്ധിച്ചു വരുന്നതും, താരതമ്യേന കുറഞ്ഞ വേതനവുമാണത്രെ ഇതിന് പ്രധാന കാരണം. നഴ്സുമാര്‍ക്കിടയില്‍ ശക്തിപ്രാപിച്ചു …
സ്വന്തം ലേഖകൻ: ബാങ്കിങ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയ 494 പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ അറിയിച്ചു. ബാങ്കിങ് വിവരങ്ങൾ പുതുക്കാൻ എന്ന പേരിൽ ജനങ്ങളെ ഫോണിൽ ബന്ധപ്പെട്ടു തട്ടിപ്പു നടത്തിയവരാണിവർ.ഇവർക്കെതിരെ 406 ഫോൺ വിളി കേസുകളുണ്ട്. പണം തട്ടുന്നതിനും അക്കൗണ്ടുകളിൽ നുഴഞ്ഞു കയറുന്നതിനും ഫോൺ വിളി, …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഉടനടി കൊണ്ടു വരാന്‍ പോകുന്ന കര്‍ശനമായ നിയമം അനുസരിച്ച്, സാധാരണ അസുഖങ്ങള്‍ക്ക് സിക്ക്നെസ്സ് ബെനെഫിറ്റുകള്‍ ലഭ്യമല്ലാതെയാകും. ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനായി സിക്ക്നെസ്സ് ബെനെഫിറ്റുകള്‍ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം. സിക്ക്നെസ്സ് ബെനെഫിറ്റ് സിസ്റ്റം കൂടുതല്‍ കര്‍ക്കശമാക്കി ഈയിനത്തിലെ ചെലവ് കുറയ്ക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ചെറിയ രീതിയിലുള്ള ഉത്കണ്ഠ പോലുള്ള …
സ്വന്തം ലേഖകൻ: യുകെയിൽ ഷോപ്പിംഗിനിറങ്ങുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ വിവാദങ്ങള്‍ക്കോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രത്യേക നിയമം ആവശ്യമില്ല എന്ന മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. പുതിയ കുറ്റകൃത്യം കൂടി …
സ്വന്തം ലേഖകൻ: പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം യുകെയില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്. ഇത് ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വിലക്കയറ്റത്തിനും വഴിവയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. തുടര്‍ച്ചയായുള്ള കനത്ത മഴ മൂലം ചില മേഖലകളിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പ് അസാധ്യമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ബല്യത്തിന് വഴി …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ക്രമരഹിത കുടിയേറ്റം കുറയ്ക്കുന്നതിനായി നിയമം പരിഷ്ക്കരിക്കുന്നു. പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിച്ചു. നിയമം അംഗീകരിച്ചാല്‍ 2026ല്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ യൂണിയിലെ എല്ലാ അംഗ രാജ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന കുടിയേറ്റ നിയമത്തിനായി വര്‍ഷങ്ങളായി ശ്രമം നടത്തുകയായിരുന്നു. ഇയു മൈഗ്രേഷന്‍, അസൈലം നിയമങ്ങളിലെ പരിഷ്ക്കാരങ്ങളാണ് പാര്‍ലമെന്റില്‍ വോട്ടിനിട്ടത്. അസാധുവായ അപേക്ഷകള്‍ നിരസിക്കുന്നത് …