സ്വന്തം ലേഖകൻ: ഐറിഷ് റിപ്പബ്ലിക് സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള എക്സൈസ് തീരുവ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും വാങ്ങാനായി ആളുകള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെക്ക് പോകുമെന്ന് ഐറിഷ് റോഡ് ഹോളേജ് അസ്സോസിയേഷന് (ഐ ആര് എച്ച് എ ) മുന്നറിയിപ്പ് നല്കുന്നു. എക്സൈസ് തീരുവ പുനഃസ്ഥാപിച്ചതോടെ അയര്‍ലന്‍ഡില്‍ പെട്രോള്‍ വില നാല് ശതമാനവും ഡീസല്‍ …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരായ ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്താറിനോടനുബന്ധിച്ചായിരുന്നു പരിപാടി. ആരോഗ്യം, സാമ്പത്തിക വിനിയോഗം സംബന്ധിച്ച് പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിപാടിയില്‍ വിശദീകരിച്ചു. ജബല്‍ അലിയിലെ എം/എസ് ട്രാന്സ്വേള്ഡിലാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പനി മാനേജ്മെന്റ് ടീമിനൊപ്പം 200 ഓളം തൊഴിലാളികള്‍ ഇഫ്താറില്‍ പങ്കെടുത്തു. …
സ്വന്തം ലേഖകൻ: യുഎഇയിൽ വീസ റദ്ദാക്കുന്നതിന് ഡിജിറ്റൽ സർക്കാർ 5 നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വീസ സ്പോൺസർ ചെയ്തയാളും ജീവനക്കാരുടെ വീസ കമ്പനിയുമാണ് റദ്ദാക്കേണ്ടത്. സ്വന്തം നിലയിൽ വീസ റദ്ദാക്കാനാവില്ല. ജീവനക്കാരന്റെ വീസയാണെങ്കിൽ തൊഴിൽ കരാറും ലേബർകാർഡും റദ്ദാക്കാൻ കമ്പനി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. തൊഴിലാളിയും അപേക്ഷയിൽ ഒപ്പിടണം. വേതനവും സേവനാന്തര ആനുകൂല്യവും …
സ്വന്തം ലേഖകൻ: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാർക്ക് നാലുവർഷം വരെ സൗദി അറേബ്യയിൽ സർക്കാർ ഫീസുകളൊന്നുമില്ലാതെ താമസിക്കാൻ അനുവാദം നൽകി മന്ത്രിസഭാ തീരുമാനം. റസിഡൻറ് പെർമിറ്റിന്റേത് ഉൾപ്പടെ എല്ലാ ഫീസുകളും സർക്കാർ വഹിക്കും. നാല് വർഷം വരെ രാജ്യത്ത് തുടരാനും നിലവിൽ നിയമലംഘകരായി കഴിയുന്നവർക്ക് നിയമപദവി ശരിയാക്കാനും അനുവാദം നൽകുന്നതിന് ചൊവ്വാഴ്ച ജിദ്ദയിൽ കിരീടാവകാശി …
സ്വന്തം ലേഖകൻ: പെരുന്നാൾ അടുത്തുവരുകയാണ്. പല തരത്തിലുള്ള ഫാഷൻ ആണ് ഇപ്പോൾ വസ്ത്രങ്ങളുടെ കാര്യത്തിൽ എത്തുന്നത്. എന്നാൽ വസ്ത്രങ്ങളിൽ ഒമാനി ഫാഷൻ രീതികൾക്കല്ലാത്തവയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം വിൽപ്പനക്കാരോട് അഭ്യർഥിച്ചിരിക്കുന്നത്. ഒമാനി ഫാഷൻ മാനദണ്ഡങ്ങൾക്കല്ലാത്തവ നിയമലംഘനമായി കാണാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒമാനിൽ സംസ്കാരം എപ്പോഴും കാത്തു സൂക്ഷിക്കണം. രാജ്യത്തിന്റെ അസ്ഥിത്വം …
സ്വന്തം ലേഖകൻ: യുകെയിലേക്ക് ജനുവരി മുതൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാരെന്ന് ഹോം ഓഫിസ് വെളിപ്പെടുത്തി. പ്രധാനമന്ത്രി ഋഷി സുനാകിന്റെ കുടിയേറ്റ നയങ്ങൾ പരാജയമാണ് എന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങൾക്ക് കാണാമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം 349 പേരുമായി ഏഴ് ചെറിയ ബോട്ടുകള്‍ ഇംഗ്ലിഷ് ചാനൽ കടന്നുവെന്നും …
സ്വന്തം ലേഖകൻ: യുകെയിലെ സാധാരണ കുടുംബങ്ങളെ ബാധിക്കുന്ന ഏഴ് സേവനങ്ങളുടെ നിരക്കുകൾ ഏപ്രിൽ മാസത്തിൽ ഉയരും. എന്നാൽ ഗ്യാസ്, വൈദ്യുതി എന്നിവയുടെ ബില്ലിൽ കുറവുവരും. നാഷനൽ ഇൻഷുറൻസ് വിഹിതത്തിലെ വെട്ടിക്കുറയ്ക്കലും സർക്കാർ ആനുകൂല്യങ്ങളിൽ ആളുകൾക്ക് ലഭിക്കുന്ന തുകയിലെ വർധനവും ഏപ്രിൽ ആദ്യം മുതൽ പ്രാബല്യത്തിൽ വരും എന്നതും കുടുംബങ്ങൾക്ക് ഗുണകരമാകും. ഫോൺ, ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് നിരക്കുകൾ …
സ്വന്തം ലേഖകൻ: സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കമാൻഡർ അടക്കം ഒട്ടേറെ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രധാന എംബസി കെട്ടിടത്തോടു ചേർന്നുള്ള ഓഫിസ് സമുച്ചയം തകർന്നടിഞ്ഞു. ഇറാൻ റവലൂഷനറി ഗാർഡ്സ് കോർപ്സിന്റെ സീനിയർ കമാൻഡർ മുഹമ്മദ് റെസ സഹേദിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി അംബാസഡർ ഹുസൈൻ അക്ബരി പറഞ്ഞു. ഡമാസ്കസിലെ മെസെ ജില്ലയിലാണ് ഇറാൻ എംബസി. …
സ്വന്തം ലേഖകൻ: ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. വാർഷിക പരിശോധനയിൽ അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വർധന. അതേസമയം, റേറ്റിങ് കുറഞ്ഞ സ്കൂളുകൾക്ക് ഫീസ് വർദ്ധനവിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. ദുബായിലെ എജ്യുക്കേഷൻ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) 2.6 ശതമാനം വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുമേഖലയില്‍ ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികൾ കൂടി കൂട്ടിയാൽ ഒൻപത് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. ഏപ്രിൽ എട്ട് മുതൽ 14വരെയാണ് അവധി ദിനങ്ങൾ. 15 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ചയാണ് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചത്. യുഎഇയിൽ ഈ വർഷം ലഭിക്കുന്ന ദൈർഘ്യമേറിയ …