സ്വന്തം ലേഖകൻ: സ്വദേശിവത്കരണ നടപടികള്‍ ശക്തമായി തുടരുന്ന സൗദി അറേബ്യയില്‍ പൗരന്മാര്ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 7.7 ശതമാനത്തിലെത്തി. ആദ്യമായാണ് സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം കുറയുന്നത്. 2023 അവസാനം വരെയുള്ള കണക്കാണ് അതോറിറ്റി പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം നാലാം …
സ്വന്തം ലേഖകൻ: സൈബർ തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനായി 5,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ കംബോഡിയയിൽ ബന്ദികളാക്കിയതായി റിപ്പോർട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനാണ് ഇവരെ ബന്ദികളാക്കിയതെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ 500 കോടിയോളം രൂപ തട്ടിയെടുത്തതായി അധികൃതർ കണക്കാക്കുന്നു. കംബോഡിയയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈ …
സ്വന്തം ലേഖകൻ: എഴുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സൗജന്യ വീസ നല്‍കുമെന്ന പ്രഖ്യാപനവുമായി തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവി. രാജ്യത്തിന്റെ ടൂറിസം വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്കെല്ലാം സൗജന്യ വീസ നല്‍കുന്നതോടെ ആഗോള ടൂറിസം മാര്‍ക്കറ്റില്‍ സ്വന്തം ഇടം കണ്ടെത്താനാവുമെന്നാണ് മലാവിയുടെ പ്രതീക്ഷ. 90 ദിവസത്തേക്കാണ് ഫീസില്ലാത്ത വീസയില്‍ വിനോദസഞ്ചാരികള്‍ക്കും …
സ്വന്തം ലേഖകൻ: ഏപ്രില്‍ 1 മുതൽ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വർധിക്കും. വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ …
സ്വന്തം ലേഖകൻ: കുടിയേറ്റം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ. ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ ഉയർത്തിയിട്ടുണ്ട്. അതേസമയം നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ രാജ്യാന്തര വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിദ്യാഭ്യാസ ദാതാക്കളെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം …
സ്വന്തം ലേഖകൻ: 10 വർഷം വരെ സാധുതയുള്ള ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ ആലോചിക്കുന്നു. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ …
സ്വന്തം ലേഖകൻ: ഈ വർഷം സൗദി അറേബ്യയിൽ താൽക്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താൽക്കാലികാടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വീസകൾ അനുവദിക്കേണ്ടിവരുമെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്സ് …
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ സൗദി പ്രതിവർഷം 37.5 കോടി റിയാൽ ചെലവഴിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. തൽഫലമായി ടൂറിസം മേഖലയിലെ സ്വദേശി പ്രാതിനിധ്യം 40% ആക്കി ഉയർന്നു. ഇത് 50% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം ലൈസൻസ് തൽക്ഷണം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒരുക്കും. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) ജോലികള്‍ പൗരന്മാര്ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്ന് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം (എംഒഎച്ച്ആര്‍എസ്ഡി) അറിയിച്ചു. ഒരു തൊഴിലന്വേഷകയുടെ ചോദ്യത്തിന് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സൗദി മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ ബെനിഫിഷ്യറി കെയര്‍ എക്സ് അക്കൗണ്ടിലൂടെയായിരുന്നു അന്വേഷണം. ‘ഞാന്‍ ഒരു …
സ്വന്തം ലേഖകൻ: പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിദേശ നിക്ഷേപകർ തങ്ങളുടെ വാണിജ്യസംരംഭങ്ങളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന പുതിയ നയം നടപ്പാക്കാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒരുങ്ങുന്നു. ഈ വരുന്ന ഏപ്രിൽ മുതൽ സ്വദേശി ജീവനക്കാരെ നിയമിച്ചുതുടങ്ങണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷൻ ഫീസ് കുറക്കാനും അവരെ ഒമാനി നിക്ഷേപകനായി …