സ്വന്തം ലേഖകൻ: ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് അധിക അവധിക്കാല സര്‍വീസുകള്‍ ആരംഭിക്കും. ബ്രിട്ടീഷ് എയര്‍വെയ്സ് , വിര്‍ജിന്‍ അറ്റ് ലാന്റിക്ക് തുടങ്ങിയവയാണ് വിവിധ നഗരങ്ങളിലേയ്ക്ക് അധിക സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ചില ദീര്‍ഘദൂര റൂട്ടുകളില്‍ ലണ്ടനില്‍ നിന്ന് നേരിട്ടുള്ള യാത്ര കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്നു. ബാംഗ്ലൂരിന് പുറമ അബുദാബി, …
സ്വന്തം ലേഖകൻ: റഷ്യന്‍ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഇന്ത്യന്‍ എംബസിയിലെത്തി. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവരാണ് മോസ്കോയിലെ എംബസിയിലെത്തിയത്. ഇവരെ താത്കാലിക യാത്രാരേഖ വഴി നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അതേസമയം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സില്‍വ എന്നിവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങില്‍ നിന്ന് …
സ്വന്തം ലേഖകൻ: ഇസ്രയേൽ – പലസ്തീൻ സംഘർഷം യുഎസ് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഗാസയില്‍ ഇസ്രയേൽ യുദ്ധം ചെയ്യുന്ന രീതിയെക്കുറിച്ച് ആഴ്ചകളായി പ്രസിഡന്റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറെ ആശങ്കാകുലരാണ്. പുതിയ വെടിനിര്‍ത്തല്‍ പ്രമേയം സുരക്ഷാ കൗണ്‍സിലിലൂടെ അനുവദിക്കാനുള്ള തീരുമാനം യുഎസ് ശക്തമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. …
സ്വന്തം ലേഖകൻ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം ക്രോകസ് സിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരിക്കാനായി വിളിച്ചുചേർത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിൻ. “കുറ്റകൃത്യം ചെയ്തത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കൈകളാണെന്ന് ഞങ്ങള്‍ക്കറിയാം. അവരുടെ …
സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. ‘വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം’ എന്നാണ് തിരച്ചിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മേരിലൻഡ് ഗവർണർ വെ മൂർ പറഞ്ഞത്. കാണാതായവർക്ക് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും …
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെതിരെയാണ് ഒന്നര കോടിയോളം രൂപ( ആറ് …
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ 27,000 ഓളം വരുന്ന ജീവനക്കാര്‍ക്ക് ഈ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ നല്കുന്ന 1600 പൗണ്ടിന്റെ ഒറ്റത്തവണ ധനസഹായം ലഭിക്കും. എന്‍ എച്ച് എസ് സ്ഥാപനങ്ങളിലെ ജീവനക്കാരല്ലാത്ത, എന്നാല്‍, എന്‍ എച്ച് എസ്സിന് വേണ്ടി ജോലി ചെയ്യുന്ന കമ്മ്യുണിറ്റി നഴ്സുമാര്‍, ഫിസിയോതെറാപിസ്റ്റുമാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ബോണസ് ലഭിക്കുക. ഇംഗ്ലണ്ടില്‍ കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഒഇടി (ഒക്യുപ്പേഷണൽ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്സുമാരുടെ ഭാവി തുലാസിൽ. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും പരീക്ഷ പാസായവരോടാണ് എൻഎംസി (നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ ഹിയറിങ്ങിലൂടെ വിശദീകരണം നൽകണമെന്നാണ് എൻഎംസിയുടെ ആവശ്യം. ഇല്ലാത്തപക്ഷം ഇവരുടെ പിൻ നമ്പർ …
സ്വന്തം ലേഖകൻ: മാഞ്ചസ്റ്റര്‍ മലയാളി സിബിയുടെ ഭാര്യ സിജയുടെ മാതാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. കോതമംഗലം കള്ളാട് ചെങ്ങമനാട്ട് ഏലിയാസിന്റ ഭാര്യ സാറാമ്മ(72)യാണ് കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് അസം സ്വദേശികളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. മരിച്ച സാറാമ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും. തിങ്കളാഴ്ച …