സ്വന്തം ലേഖകൻ: ലണ്ടനിലെ പ്രധാന റോഡ് ആയ എം 25 ഇന്നലെ അടച്ചു. ഈ വാരാന്ത്യം മുഴുവന്‍ അടഞ്ഞു കിടക്കുന്ന എം 25 ഇനി തിങ്കളാച്ച രാവിലെ മാത്രമെ തുറക്കുകയുള്ളു. ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് അടച്ചിട്ടിരിക്കുന്നത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്ഷന് റൂട്ടുകളില്‍ …
സ്വന്തം ലേഖകൻ: 2011 മുതല്‍ 2022 വരെയുള്ള ഒരു പതിറ്റാണ്ടില്‍ എഴുപതിനായിരത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ കുടിയേറിയത് എന്ന രേഖകള്‍ പുറത്തു വന്നു. ഇത്തരത്തില്‍ പോയവരില്‍ 40 ശതമാനത്തില്‍ അധികം പേരും ചെറിയ സംസ്ഥാനമായ ഗോവയില്‍ നിന്നും പോയവരാണ്. 28,031 ഗോവാക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ …
സ്വന്തം ലേഖകൻ: ദുബായ് വീസയുളളവർക്ക് ഷാർജ, അബുദാബി വിമാനത്താവളങ്ങളിലൂടെ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വ്യാജ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ് ആപില്‍ പ്രചരിക്കുന്നു. അത്തരത്തില്‍ രാജ്യത്ത് പ്രവേശിച്ചവരെ രാജ്യത്ത് നിന്ന് തിരിച്ചയച്ചുവെന്ന തരത്തിലാണ് സർക്കുലർ പ്രചരിക്കുന്നത്. ഇതോടെ ആശങ്കയിലായ നിരവധിപേർ വ്യക്തത തേടി ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നുണ്ട്. ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 നിരക്കുകളിൽ പറക്കാൻ സൗകര്യം. 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യൂ, ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ് എന്നിവയ്ക്കു പുറമെ …
സ്വന്തം ലേഖകൻ: ലോക സദസ്സുകളില്‍ മനുഷ്യാവകാശവും മാനവികതയുമൊക്കെ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന ബ്രിട്ടനില്‍ കുടിയേറ്റ തൊഴിലാളികള്‍ അടിമത്തത്തിന് സമാനമായ സാഹചര്യം അനുഭവിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. കെയറര്‍മാര്‍ ആയി ജോലിചെയ്യുന്ന ചില കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം മണിക്കൂറില്‍ 5 പൗണ്ടില്‍ താഴെയാണ്. ധനികരുടെ വീടുകളില്‍ വീട്ടുജോലിക്കായി എത്തുന്നവരില്‍ പലര്‍ക്കും ശമ്പളം പോലും ലഭിക്കാറില്ല എന്നും റിപ്പോര്‍ട്ടില്‍ …
സ്വന്തം ലേഖകൻ: മേയ് രണ്ടിന് ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ് നടത്താൽ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. ഇതോടെ മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇത്തരമൊരു ആവശ്യം പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി ഉന്നയിച്ചിരുന്നു. ഐടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മേയിലെ തിരഞ്ഞെടുപ്പു സാധ്യതകൾ പ്രധാനമന്ത്രി തള്ളിക്കളഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ വേനൽ അവധിക്കു …
സ്വന്തം ലേഖകൻ: യുഎഇയിൽ വിവിധ എമിരേറ്റുകളിൽ വാടകയില്‍ വർധനവ് കൂടുമെന്ന് സൂചന. സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ ദുബായിൽ വില വർധിക്കുമെന്നാണ് സൂചന. യുഎഇയിലെ എല്ലാ എമിറേറ്റുകളിലേയും വാടക ഇനത്തിൽ വർധനവ് ഉണ്ടായിരിക്കും എന്നാണ് സൂചന. വാടക വർധിപ്പിക്കാന്‍ ഉടമസ്ഥന് തീരുമാനിച്ചാല്‍ വാടക കരാർ പുതുക്കുന്ന ഈ വിഷയം വാടകക്കാരെ അറിയിക്കണം എന്നാണ് പുതിയ നിമയത്തിൽ പറയുന്നു. …
സ്വന്തം ലേഖകൻ: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ ടിക്കറ്റ് എടുക്കാം, ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണ് ബജറ്റ് വിമാന കമ്പനികൾ ആയ എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും അറിയിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറുകളിലേക്ക് യാത്ര ചെയ്യാൻ …
സ്വന്തം ലേഖകൻ: ഒമാനിൽനിന്ന് റിയാദ്, അബൂദബി, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾക്ക് സ്വീകാര്യത വർധിക്കുന്നതു കണക്കിലെടുത്ത് മസ്കത്തിൽനിന്ന് ഖത്തറിലേക്കും ബഹ്റൈനിലേക്കും സർവിസുകൾ ആരംഭിക്കാൻ ബസ് കമ്പനികൾ തയാറെടുക്കുന്നു. ഈ രണ്ട് രാജ്യങ്ങളിലേക്കും വേനൽക്കാല സർവിസുകൾ നടത്താനാണ് ഇപ്പോൾ പദ്ധതിയിടുന്നതെന്ന് പ്രമുഖ ബസ് സർവിസായ ഖൻജരി ട്രാൻസ്പോർട്ട് അധികൃതർ പറഞ്ഞു. ഖരീഫ് കാലത്ത് സലാല ബഹ്റൈൻ ബസ് സർവിസും …
സ്വന്തം ലേഖകൻ: ദോഹയിൽനിന്നും ജിദ്ദയിലേക്കും തിരികെയുമുള്ള യാത്രക്കാർക്ക് 15 കിലോ അധിക ബാഗേജ് വഹിക്കാൻ അനുവദിച്ച് ഖത്തർ എയർവേസ്. റമദാനിൽ ഉംറ തീർഥാടനത്തിരക്ക് കൂടി കണക്കിലെടുത്താണ് മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെ ഓരോ യാത്രക്കാരനും അനുവദിച്ച ബാഗേജിനൊപ്പം 15 കിലോ അധികം വഹിക്കാൻ അനുവാദം നൽകുന്നത്. വിശുദ്ധ മാസത്തിൽ ഖത്തറിൽനിന്നും സ്വദേശികളും താമസക്കാരും …