സ്വന്തം ലേഖകൻ: വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും ശബ്ദവർധനവിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു. വാഹനങ്ങളുടെ സ്വാഭാവിക രൂപം മാറ്റുന്നതും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ശബ്ദം വർധിപ്പിക്കുന്നതുമായ നിയമലംഘനങ്ങൾ നിരവധി ശ്രദ്ധയിൽ വന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്തിലെ വാഹന വർക്ക് ഷോപ്പുകളുടെ ഏറ്റവും വലിയ കേന്ദ്രമായ ഷുവൈഖിൽ ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥർ പരിശോധന നടത്തി. …
സ്വന്തം ലേഖകൻ: യുകെയിലെ കെയര്‍ മേഖല വല്ലാത്തൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ഇപ്പോള്‍. കുടിയേറ്റ നിയമങ്ങള്‍, ഹോം ഓഫീസ് കൂടുതല്‍ കര്‍ക്കശമാക്കിയതോടെ മുന്‍പെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണ് മേഖല അഭിമുഖീ കരിക്കുന്നത്.ഇമിഗ്രേഷന്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്കാത്തതിനാല് നിരവധി വിദേശ തൊഴിലാളികള്‍ വീട്ടിലിരുത്തി ശമ്പളം കൊടുക്കുകയാണെന്ന് യു കെയിലെ ഏറ്റവും വലിയ ഹോം കെയര്‍ സേവന ദാതാക്കളില്‍ ഒരാള്‍ പറയുന്നു. …
സ്വന്തം ലേഖകൻ: വിദേശ സർക്കാരുകൾ ബ്രിട്ടനിലെ പത്രങ്ങളും മാസികകളും ഏറ്റെടുക്കുന്നതിന് നിയമപരമായ നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രിട്ടിഷ് സർക്കാർ. യു.എ.ഇ സർക്കാർ ഡെയ്ലി ടെലഗ്രാഫ് പത്രവും സ്പെക്ടേറ്റർ കറന്റ് അഫയേഴ്സ് മാഗസിനും ഏറ്റെടുക്കാനൊരുങ്ങന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി നിയമ ഭേദഗതിയിലൂടെ ഇതു തടയാൻ ബ്രിട്ടിഷ് സർക്കാർ തയാറാകുന്നത്. അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന നിയമഭേദഗതിയെ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടെ പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്കുന്ന സ്ഥാപനമായ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ …
സ്വന്തം ലേഖകൻ: കാനഡയില്‍നിന്ന് അനധികൃതമായി യു.എസി.ലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയുമാണ് കാനഡ അതിര്‍ത്തിയില്‍നിന്ന് യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം പിടികൂടിയത്. ഗുഡ്സ് ട്രെയിനില്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേരെയും ബഫലോയിലെ അന്താരാഷ്ട്ര റെയില്‍വേപാലത്തില്‍നിന്നാണ് ബോര്‍ഡര്‍ പട്രോള്‍ കസ്റ്റഡിയിലെടുത്തത്. ട്രെയിനില്‍നിന്ന് ചാടിയതിന് പിന്നാലെ നാലുപേരും …
സ്വന്തം ലേഖകൻ: നിക്ഷേപകർക്ക് രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപവത്കരിച്ച് ദുബൈ സർക്കാർ. ദുബൈ ഭരണാധികാരിയുടെ അധികാരം ഉപയോഗിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകിയത്. നിലവിൽ ദുബായിലെ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിച്ചിരുന്ന ഇക്കണോമിക് …
സ്വന്തം ലേഖകൻ: അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കി കുവൈത്ത് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ്. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി …
സ്വന്തം ലേഖകൻ: ബന്ധുക്കളുടെ വിസ ആവശ്യങ്ങൾക്കും മറ്റുമായി പ്രവാസികൾ റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിൽ വ്യക്തത വരുത്തി ഇന്ത്യൻ എംബസി. റിലേഷൻഷിപ് സർട്ടിഫിക്കറ്റിൽ ആറു പേരുകള്‍ വരെ ഉള്‍പ്പെടുത്താം. ഓരോ വ്യക്തിക്കും പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും ഒരു സര്‍ട്ടിഫിക്കറ്റില്‍തന്നെ ആറു പേരുകള്‍ ലിസ്റ്റ് ചെയ്യാമെന്നും എംബസി വ്യക്തമാക്കി. പാസ്പോർട്ട്, സിവില്‍ ഐഡി, ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് സമര്‍പ്പിക്കേണ്ടത്. …
സ്വന്തം ലേഖകൻ: ഗര്‍ഭകാലത്തിന്റെ ആദ്യ 24 ആഴ്ചയ്ക്കിടെ ഗര്‍ഭം അലസിയാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. സ്ത്രീകള്‍ക്ക് 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമ്പോള്‍ പങ്കാളിക്ക് അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഗര്‍ഭം അലസിയാല്‍ ഇവര്‍ക്ക് പെയ്ഡ് മറ്റേണിറ്റി ലീവ് തുടരും. കഴിഞ്ഞ വര്‍ഷം ഹംബര്‍ …
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ നടത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, അവരെ വിദേശ പൗരന്മാരായിട്ടായിരിക്കും ഇനിമുതല്‍ പരിഗണിക്കുക. ഒരു വിദേശ രാജ്യത്തിന്റെ പാസ്സ്പോര്‍ട്ട് ഉള്ള ഒരു ഓ സി …