സ്വന്തം ലേഖകൻ: ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ വിപണിയിൽ യുഎസ്ബി ടൈപ്പ്-സി ഏകീകൃത ചാർജിങ് പോർട്ട് മാത്രമായിരിക്കും ലഭ്യമാവുക. അടുത്തവർഷം ജനുവരി ഒന്നമുതലാണ് നിയമം പ്രാബല്യത്തിൽവരുന്നത്. കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് ഈ നിയമം രാജ്യത്ത് നടപ്പാക്കുന്നത്. സൗദിയിലെ ഉപയോക്താക്കളുടെ …
സ്വന്തം ലേഖകൻ: യു.എ.ഇ.യിലെ പൊതുമാപ്പില്‍ ഇതുവരെ 10,000-ത്തിലേറെ ഇന്ത്യക്കാര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനംതേടിയതായി കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഇവര്‍ക്ക് സഹായം നല്‍കിവരുന്നത്. ഇതുവരെ 1300-ലേറെ പാസ്‌പോര്‍ട്ടുകളും 1700 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും നല്‍കി. കൂടാതെ, എക്‌സിറ്റ് പെര്‍മിറ്റ് നേടാന്‍ 1500-ലേറെപ്പേര്‍ക്ക് സഹായംനല്‍കി. പൊതുമാപ്പുമായി ബന്ധപ്പെട്ട മറ്റുസേവനങ്ങളിലെ …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കും യുകെയ്‌ക്കുമിടയിലുള്ള വിമാന സര്‍വീസുകളുടെ 100 വര്‍ഷം ആഘോഷിക്കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്. നവംബര്‍ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫ്ലൈറ്റില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കാനാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ തീരുമാനം. തേങ്ങാ ചോറും മട്ടന്‍ കറിയുമാണ് വിഭവങ്ങളിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇന്ത്യയില്‍ നിന്ന് ലണ്ടന്‍ …
സ്വന്തം ലേഖകൻ: റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടി നല്‍കി ബ്രിക്സ് ഉച്ചകോടി. ഇന്ത്യയുടേയും ചൈനയുടേയും തുര്‍ക്കിയുടേയും ഭരണാധികാരികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി. കസാനില്‍ നടക്കുന്ന ഉച്ചകോടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ഭരണകാലഘട്ടത്തിലെ നാഴികക്കല്ലായി മാറിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്തിലെ പ്രധാന ശക്തികള്‍ തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ സമര്‍ത്ഥമായി …
സ്വന്തം ലേഖകൻ: 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്പെഷൽ ടാലന്റ്) അനുവദിച്ചു. സൗദി ഗ്രീൻ കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലൂടെ അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സൗദി പ്രഫഷനലുകൾക്ക് അറിവും ആഗോള വൈദഗ്ധ്യവും കൈമാറുന്നതിൽ അവർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി …
സ്വന്തം ലേഖകൻ: റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ദി ഐഡിയൽ ഫെയ്സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്. കഴിഞ്ഞ 10 വർഷത്തിനിടയിൽ റസിഡൻസി നിയമലംഘനം നടത്താത്ത ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ …
സ്വന്തം ലേഖകൻ: ഖത്തറില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ആദ്യ പാദത്തില്‍ വലിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രധാന അയല്‍പക്കങ്ങളില്‍ ഈ വര്‍ധനവ് പ്രകടമാണെന്ന് ഓണ്‍ലൈന്‍ റിയല്‍റ്റി ഗവേഷണ പ്ലാറ്റ്ഫോമായ ഹപോണ്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹപോണ്ടോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വെസ്റ്റ് ബേ ഏരിയയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു കിടപ്പുമുറിയുടെ ശരാശരി വാടക …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട കൂടുതൽ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിലൂടെ അധികൃതർ പങ്കുവെച്ചു. കഴിഞ്ഞ ദിവസമാണ് നീതിന്യായ മന്ത്രാലയം നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ നിർദിഷ്ട ജോലിക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാർഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണമെന്ന് നിയമം നിർദേശിക്കുന്നു. ഒക്ടോബർ 17ന് ഗസറ്റിൽ പ്രഖ്യാപിച്ചതിനു പിറകെ ആറു …
സ്വന്തം ലേഖകൻ: രാജ്യത്ത് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള സർക്കാർ ജീവനക്കാർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും ഇനി സ്വകാര്യ മേഖലയിലേക്ക് മാറാം. ഇതു സംബന്ധിച്ച മുൻ തീരുമാനത്തിൽ മാറ്റം വരുത്തിയാണ് പുതിയ തീരുമാനമെന്ന് ‘അറബ് ടൈംസ്’ റിപ്പോർട്ടു ചെയ്തു. ഇതോടെ തൊഴിലാളികളെ തൊഴിലുടമകൾക്കിടയിൽ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2023ലെ തീരുമാനം റദ്ദായി. നേരത്തേ സർക്കാർ മേഖലയിൽ …
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയും രോഗീ പരിചരണത്തിലെ കാലതാമസവുമെല്ലാം പരിഗണിച്ചു ഹെല്‍ത്ത് സര്‍വ്വീസിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനൊപ്പം എത്തിയ വെസ് സ്ട്രീറ്റിംഗ് ഹെല്‍ത്ത് സര്‍വ്വീസിലെ കാലതാമസങ്ങള്‍ ചില രോഗികള്‍ക്ക് മരണശിക്ഷയായി മാറുന്നുവെന്ന് വ്യക്തമാക്കി. എന്‍എച്ച്എസ് മോശം അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയ സ്ട്രീറ്റിംഗ് എഐ ഉള്‍പ്പെടെ …