സ്വന്തം ലേഖകൻ: ഹംഗേറിയൻ പാർലമെന്റും അംഗീകാരം നൽകിയതോടെ സ്വീഡൻ നാറ്റോ അംഗത്വത്തിലേക്ക്. ഹംഗറി പാർലമെന്റിന്റെ അനുമതിയായിരുന്നു നാറ്റോ അംഗത്വത്തിന് സ്വീഡനു മുന്നിലുണ്ടായിരുന്ന ഒടുവിലത്തെ തടസം. തുർക്കിയും എതിർപ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും അമേരിക്കയുടെ ഇടപെടലിൽ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, റഷ്യൻ പ്രസിഡന്റ് പുടിന്റെ സമ്മർദത്തെത്തുടർന്ന് ഹംഗറി തടസമായി നിൽക്കുകയായിരുന്നു. രണ്ടു വർഷമായി തുടർന്നുവന്ന നയതന്ത്ര …
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഎസ് സൈനികൻ ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ചു. വ്യോമസേനാംഗമായ ആരോൺ ബുഷ്നെൽ (25) ആണ് മരിച്ചത്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് വാഷിങ്ടൻ ഡിസിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിൽ ഇതു തത്സമയം സംപ്രേഷണവും ചെയ്തു. സൈനിക യൂണിഫോം …
സ്വന്തം ലേഖകൻ: നഗര പരിധികളിൽ താമസക്കാർക്കും ബിസിനസ് സംരംഭകർക്കും വ്യക്തികൾക്കും കുറഞ്ഞ കാലത്തേക്കും ദീർഘകാലത്തേക്കും പൊതു പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാനുള്ള പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ഷാർജ മുനിസിപ്പാലിറ്റി. വ്യക്തികൾക്ക് തിരഞ്ഞെടുത്ത രണ്ട് ഏരിയകളിൽ മാത്രം ഒരു മാസത്തേക്ക് പാർക്കിങ് അനുവദിക്കുന്ന പ്ലാൻ ഉപയോഗപ്പെടുത്താം. വ്യക്തിഗത പാർക്കിങ്, കമേഴ്സ്യൽ പാർക്കിങ്, ഇളവുകളോടെയുള്ള പാർക്കിങ് എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് …
സ്വന്തം ലേഖകൻ: സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പരിഹരിച്ചില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ നേരിട്ട് സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. റമദാന്‍ ഈദുല്‍ ഫിത്വര്‍ പര്‍ച്ചേസുകള്‍ നേരത്തെ നടത്താന്‍ ഇ-കൊമേഴസ് ഉപഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു. ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന് കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി …
സ്വന്തം ലേഖകൻ: ഒരു ഭാഗത്ത് ജനരോഷം മറുഭാഗത്തു സാമ്പത്തിക പ്രതിസന്ധി . ഇതിനിടെ ബജറ്റ് എങ്ങനെ ജനപ്രിയമാക്കാമെന്ന ആലോചനയിലാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. സ്വന്തം പാര്‍ട്ടിക്കാരുടെ മുറുമുറുപ്പ് ശക്തമാകുന്നതിനിടെ പൊതുചെലവുകള്‍ക്ക് കത്തിവച്ച് ബജറ്റ് ജനപ്രിയമാക്കുവാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍. അടുത്ത ആഴ്ച ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായത് കൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കാനും കഴിയില്ല. …
സ്വന്തം ലേഖകൻ: വിദ്യാർഥി വീസയിൽ ഒരുമാസം മുൻപ് യുകെയിൽ എത്തിയ മലയാളി യുവാവ് അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമൺ (25) ആണ് ലണ്ടൻ ചാറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം മരിച്ചത്. തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചാറിങ് …
സ്വന്തം ലേഖകൻ: ആഗോളാടിസ്ഥാനത്തില്‍ തന്നെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ജീവനക്കാരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ കുറവ് അതിരൂക്ഷമാവുകയാണ്. ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ്സില്‍ മാത്രം ഏതാണ്ട് 42,000 ഓളം ഒഴിവുകള്‍ നികത്താതെയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന ടെസ്റ്റില്‍ ഉള്‍പ്പടെ ഇളവുകള്‍ വരുത്തി കൂടുതല്‍ വിദേശ നഴ്സുമാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ആസ്ട്രേലിയയും ആകര്‍ഷകമായ …
സ്വന്തം ലേഖകൻ: കാനഡ വഴി യുഎസിലേക്കുള്ള മനുഷ്യക്കടത്തിനിടെ ഒരു ഗുജറാത്തി കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജൻ ഹർഷ്കുമാർ പട്ടേലിനെ ഷിക്കാഗോയിൽനിന്ന് അധികൃതർ പിടികൂടി. 2022 ൽ നടന്ന സംഭവത്തിലാണ് ‘ഡേർട്ടി ഹാരി’ എന്നും അറിയപ്പെടുന്ന ഹർഷ്കുമാർ പട്ടേലിനെ പിടികൂടിയത്. ഗാന്ധിനഗർ സ്വദേശികളായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (37), മക്കളായ …
സ്വന്തം ലേഖകൻ: നിയമം ലംഘിച്ച് റോഡിനു കുറുകെ കടക്കാൻ ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം യുഎഇയിൽ വർധിക്കുന്നു. ഷാർജയിൽ 12 വയസ്സുകാരന് ജീവൻ നഷ്ടമായത് ഈയിടെയാണ്. സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് കുറുകെ കടക്കാവൂ എന്ന് പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബോധവൽക്കരണം ശക്തമാക്കിയിട്ടും അപകടങ്ങൾ കുറയുന്നില്ല. നിശ്ചിത അകലത്തിൽ പെഡസ്ട്രിയൻ സിഗ്നലും മേൽപാലവും ഭൂഗർഭപാതകളും ഉണ്ടെങ്കിലും പെട്ടെന്ന് …
സ്വന്തം ലേഖകൻ: ഉപേക്ഷിക്കപ്പെട്ട, കേടായ വാഹനങ്ങളുടെ ഉടമകൾ സൗദി ട്രാഫിക് രേഖകളിൽ നിന്ന് അവ നീക്കം ചെയ്യാൻ എത്രയും വേഗം മുൻകൈയെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതിനുള്ള സമയപരിധി മാർച്ച് ആദ്യത്തിൽ അവസാനിക്കും. ഉപേക്ഷിക്കപ്പെട്ട, കേടായ വാഹനങ്ങൾ ട്രാഫിക്ക് രേഖകളിൽ നിന്ന് ഒഴിവാക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടിയത് കഴിഞ്ഞ വർഷം മാർച്ചിലാണ്. നടപടി പൂർത്തിയാക്കുന്നവർക്ക് പിഴകളിൽ …