സ്വന്തം ലേഖകൻ: ബ്രിട്ടനിലെ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നതായി വിരമിക്കുന്ന ബോര്‍ഡേഴ്സ് ആന്‍ഡ് ഇമിഗ്രേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ പറയുന്നു. 2022-ല്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ സോഷ്യല്‍ കെയര്‍ വീസ റൂട്ട് ഹോം ഓഫീസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ചീഫ് ഇന്‍സ്പെക്ടര്‍ ഡേവിദ് നീല്‍ …
സ്വന്തം ലേഖകൻ: കുടിയേറ്റ വിഷയം ചര്‍ച്ചക്ക് വരുമ്പോള്‍ പലരും ഉന്നയിക്കുന്ന ഒരു വാദമാണ് ബ്രിട്ടീഷ് സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കണം എന്നത്. എന്നാല്‍, തീരെ കഴമ്പില്ലാത്ത ഒരു വാദമാണ് അതെന്ന് തെളിയിച്ചുകൊണ്ട് പുതിയൊരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. നിയമപരമായി യു കെയില്‍ എത്തി തൊഴില്‍ ഒന്നുമില്ലാതെ കഴിയുന്ന വിദേശികള്‍ 2020 മുതല്‍ സര്‍ക്കാര്‍ ഖജനാവിന് …
സ്വന്തം ലേഖകൻ: സൗജന്യ ചൈല്‍ഡ് കെയര്‍ സ്കീം ലഭിക്കാത്തത് മൂലം ആയിരക്കണക്കിന് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ്, അദ്ധ്യാപക പരിശീലനം തേടുന്നവര്‍ക്കും അവരുടെ പഠനവും പരിശീലനവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ഇന്‍ഡിപെന്‍ഡന്റ് പത്രം. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ഇവര്‍ക്ക് ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം ഏറെ പ്രതിസന്ധികള്‍ തീര്‍ത്ത് …
സ്വന്തം ലേഖകൻ: ആർട്ടിക് ജയിലിൽ വെച്ച് മൂന്നു ദിവസം മുമ്പ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ തന്റെ ഭർത്താവിനെ കൊന്നുകളഞ്ഞുവെന്ന് അലക്സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽനയ. മൂന്നുദിവസം മുമ്പാണ് നവാൽനി കൊല്ലപ്പെട്ട വിവരം ലോകമറിഞ്ഞത്. ജയിലിൽ നടക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു മരണമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത് പുട്ടിനാണെന്ന് തുറന്നുപറയുകയാണ് യൂലിയ. ”മൂന്നുദിവസം …
സ്വന്തം ലേഖകൻ: ഏപ്രിൽ മാസത്തോടെ യുഎഇയിൽ ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ലഭ്യമായിത്തുടങ്ങുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൽപര്യമുള്ള ചില ബാങ്കുകളുമായി ചേർന്ന് ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ഉടൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് തീരുമാനമെന്ന് അൽ ഇത്തിഹാദ് പേമെന്റ് (എ.ഇ.പി) സി.ഇ.ഒ ആൻഡ്ര്യു മെക്കോർമാക് പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ‘ജയ്വാൻ’ കാർഡുകൾ യുഎഇ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധനയും അലവന്‍സുകളും അനുവദിക്കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴില്‍ കരാര്‍ പ്രകാരമാണ് ഇതു രണ്ടും നിശ്ചയിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ മന്ത്രാലയം പ്രത്യേക മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ‘ശമ്പളവും അലവന്‍സുകളും വ്യക്തമാക്കുന്നത് തൊഴില്‍ കരാറിന്റെയോ തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോയുടെയോ …
സ്വന്തം ലേഖകൻ: അപേക്ഷ നടപടികൾ ആരംഭിച്ച് പത്തു ദിവസം പിന്നിട്ടിട്ടും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലെ ‘നീറ്റ്’ കേന്ദ്രങ്ങൾ സംബന്ധിച്ച് മിണ്ടാട്ടമില്ലാതെ പരീക്ഷ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി. ഈ വർഷത്തെ നീറ്റ് പരീക്ഷക്കുള്ള രജിസ്ട്രേഷന് ഫെബ്രുവരി ഒമ്പതിന് തുടക്കമായിരുന്നു. മാർച്ച് ഒമ്പതുവരെയാണ് ഓൺലൈനായി പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി. എന്നാൽ, മുൻ വർഷങ്ങളിൽ …
സ്വന്തം ലേഖകൻ: യുകെയിലെ ഒട്ടുമിക്ക എന്‍എച്ച്എസ് ട്രസ്റ്റുകളും വിദേശ നേഴ്സുമാരുടെ റിക്രൂട്മെന്റിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് വിദേശ നേഴ്സുമാര്‍ എത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ നിന്നും ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഓരോ മാസവും എത്തുന്നത്. ചില ട്രസ്റ്റുകള്‍ വിദേശ നഴ്സിങ് റിക്രൂട്മെന്റിന് ഉള്ള ബജറ്റ് ഇല്ലാതെ വിഷമിക്കുമ്പോള്‍ മറ്റു പല ട്രസ്റ്റുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത …
സ്വന്തം ലേഖകൻ: യുകെയിൽ ദന്ത ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശ ഡോക്ടര്‍മാര്‍ക്ക്, യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാതെ തന്നെ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കാണ് ബ്രിട്ടനില്‍ ജോലി ചെയ്യുവാന്‍ ഇപ്പോള്‍ യോഗ്യതാ പരീക്ഷയില്‍ വിജയിക്കേണ്ടത്. പുതിയ നയം നടപ്പില്‍ വരികയാണെങ്കില്‍ ഇന്ത്യയുള്‍പ്പടെയുള്ള വിദേശ …
സ്വന്തം ലേഖകൻ: ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്നാണു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്നു നിരവധി രാജ്യങ്ങൾ ദ്വിരാഷ്ട്ര പരിഹാരം അംഗീകരിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നു മാത്രമല്ല മുൻപത്തേക്കാൾ അടിയന്തരമായി അതിനെ കണക്കാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ്യൂണിച്ചിൽ നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, …