സ്വന്തം ലേഖകൻ: സാഹോദര്യവും മാനുഷിക സഹവർത്തിത്വവുമാണ് യുഎഇയുടെ മുഖമുദ്ര. ഇത്തരത്തിൽ വിശ്വസാഹോദര്യം വിളിച്ചോതുന്ന രാജ്യങ്ങൾ ലോകത്തിൽ അധികമില്ല. ബഹുസ്വരത, മതേതരത്വം എന്നൊക്കെ വെറും വാക്കുകളിലൊതുക്കാതെ അവ പ്രാവർത്തികമാക്കി മാതൃകയാവുകയാണ് രാജ്യം. യുഎഇ. യുടെ തലസ്ഥാനമായ അബുദാബിയിൽ വിശ്വമാനവികതയുടെ അടയാളമായി ആദ്യ ഹൈന്ദവ ശിലാക്ഷേത്രത്തിൽ ബുധനാഴ്ച വിഗ്രഹ പ്രതിഷ്ഠ നടത്തപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെ ഹിന്ദുക്ഷേത്രം ഉദ്ഘാടനം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ശമ്പളം ഈ വർഷം ശരാശരി 6 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്. 500 ബില്യൻ ഡോളറിന്‍റെ (1.8 ട്രില്യൻ ദിർഹം) സിറ്റി നിയോം, ചെങ്കടൽ പദ്ധതി, അൽഉല എന്നിവയെല്ലാം സൗദിയിൽ വൻ തോതിലുള്ള തൊഴിലവസരങ്ങൾക്കും ശമ്പള വർധനവിനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. തൊഴിൽമേഖലയിലെ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 35 …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി തേടാതെ ഒമാനിലെ നയതന്ത്ര മേധാവിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. രേഖാമൂലം പരാതികള്‍ സമര്‍പ്പിക്കുന്നതിനും സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനുമുള്ള ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് നാളെ നടക്കും. ഫെബ്രുവരി പതിനാറ് വെള്ളിയാഴ്ച വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് ഓപണ്‍ ഹൗസ് ആരംഭിക്കുക. മസ്‌കറ്റിലെ …
സ്വന്തം ലേഖകൻ: ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. അധിക ബാഗേജിന് 45 ശതമാനം വരെയാണ് യാത്രക്കാർക്ക് നിരക്കിളവ് ലഭിച്ചിരിക്കുന്നത്. മാർച്ച് 30 വരെ ഈ ഇളവുകൾ ലഭിക്കും എന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എക്സ് പ്ലാറ്റ്‌ഫോമിൽ …
സ്വന്തം ലേഖകൻ: ചരിത്രംരചിച്ച യുഎഇ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ പര്യടനം തുടങ്ങി. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുമായി സംവദിച്ച അദ്ദേഹം ഊഷ്മളമായ സ്വീകരണത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കൃതജ്ഞത രേഖപ്പെടുത്തി. ഇന്നലെ രാത്രി വൈകിയാണ് മോദി യുഎഇയില്‍ നിന്ന് ദോഹയിലെത്തിയത്. 2016 ജൂണിനുശേഷം മോദിയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. യുഎഇ സന്ദര്‍ശനത്തിന് പുറപ്പെട്ട …
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് സേവനങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത് കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ജനറല്‍ പ്രാക്ടീസിലും, സോഷ്യല്‍ കെയറിലും കൃത്യമായി നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വന്ന വീഴ്ചകളെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദശകമായി നയങ്ങളിലെ വമ്പന്‍ മണ്ടത്തരങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം ആശുപത്രികളില്‍ നിന്നും മാറിനിന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന് …
സ്വന്തം ലേഖകൻ: പാകിസ്ഥാനിൽ പിഎംഎൽ–എൻ പ്രസിഡന്റ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകും. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി പദത്തിനുള്ള അവകാശവാദം ഉപേക്ഷിച്ച് പിഎംഎൽ–എൻ സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. രാജ്യതാൽപര്യം മാനിച്ച് പിഎംഎൽ–എൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുമെങ്കിലും ഭാവിയിൽ ഓരോ വിഷയത്തിലും പ്രത്യേകം തീരുമാനം എടുക്കുമെന്നും ബിലാവൽ വ്യക്തമാക്കി. നേരത്തെ, മുൻപു 3 …
സ്വന്തം ലേഖകൻ: മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം അൽപ്പസമയത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. ഇന്ന് പുലർച്ചെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞു. മഹന്ത് സ്വാമി മഹാരാജിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് ഇന്ന് ക്ഷേത്രത്തിലേക്ക് പ്രവേശനത്തിന് അനുമതി …
സ്വന്തം ലേഖകൻ: ദുബായില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഓഫീസ് ഉടന്‍ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ‘അഹ്ലന്‍ മോദി’ സ്വീകരണ പരിപാടിയില്‍ യുഎഇയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎഇ സ്‌കൂളുകളില്‍ പഠിക്കുന്നതിനാല്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയും യുഎഇയും പരസ്പരം പുരോഗതിയിൽ പങ്കാളികളാണെന്നും ഇരു രാജ്യങ്ങളുടെയും ബന്ധം കഴിവിലും സംസ്കാരത്തിലും അധിഷ്ഠിതമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിൽ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന അഹ്ലൻ മോദി പരിപാടിയിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെയും യുഎഇയുടെയും സാമ്പത്തിക …