സ്വന്തം ലേഖകൻ: ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമായ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്) സേവനത്തിന് ഇന്ന് മുതൽ ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമാകും. ഇരുരാജ്യങ്ങളിലും നടക്കുന്ന യു.പി.ഐ ലോഞ്ചിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. മൗറീഷ്യസിൽ റുപേ കാർഡ് …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉച്ചയോടെ അബുദാബിയിലെത്തും. അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അബുദാബിയിലും ദുബായിലുമായി മൂന്ന് പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. എട്ട് മാസത്തിനിടെയുള്ള മൂന്നാം സന്ദര്‍ശനവും. യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിസിറ്റ് വീസയില്‍ വരുന്നവര്‍ക്ക് ഡിജിറ്റല്‍ ഡോക്യുമെന്റ് എടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ഷിര്‍ വഴി എളുപ്പത്തില്‍ സാധിക്കും. സന്ദര്‍ശകര്‍ക്കുള്ള അബ്ഷിര്‍ ഡോക്യുമെന്റ് എടുക്കുന്നതിന് ലളിതമായ ഘട്ടങ്ങളാണുള്ളത്. അബ്ഷിറില്‍ പ്രവേശിച്ച ശേഷം സര്‍വീസ്, ജനറല്‍ സര്‍വീസ്, അബ്ഷിര്‍ റിപ്പോര്‍ട്ട് എന്നീ വിന്‍ഡോകളിലൂടെ പ്രവേശിച്ച് വിസിറ്റേഴ്സ് റിപ്പോര്‍ട്ട് എന്ന …
സ്വന്തം ലേഖകൻ: ഒമാനിൽ 2027 ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണ്ണമായും നിരോധിക്കും. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആണ് ആവിശ്കരിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ ഷോപ്പുകളിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നിർദേശങ്ങൾ അധികൃതർ നൽകി കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എത്തിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 14നാണ് കൂടിക്കാഴ്ച. അബുദാബി സന്ദർശനത്തിനു ശേഷമാകും കൂടിക്കാഴ്ച. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യൻ നാവികരെ വിട്ടയയ്ക്കാൻ അമീർ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചർച്ചകളെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാൻ …
സ്വന്തം ലേഖകൻ: ഈ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ കഴിയുമോ എന്നുള്ള ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. വേനൽ അവധിയിൽ വിമാനക്കമ്പനികളുടെ ഉയർന്ന യാത്രാനിരക്കാണ് ആശങ്കയ്ക്ക് കാരണം. പ്രവാസ ലോകത്തെ ഉയർന്ന ജീവിത ചെലവുകളും പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചത് അടക്കമുള്ള പ്രശ്നങ്ങൾ തന്നെ കീറാമുട്ടിയായി നിൽക്കുമ്പോഴാണ് ഉയർന്ന വിമാനാനിരക്ക് പ്രവാസികൾക്ക് കൂനിന്മേൽ കുരു പോലെ വന്നുനിൽക്കുന്നത്. …
സ്വന്തം ലേഖകൻ: യുകെയിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി യുവതി അറസ്റ്റിൽ. നഴ്സായ ജിലുമോൾ ജോർജ് (38) ആണ് പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്. ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധി വ്യക്തമാക്കി കൊണ്ട് ഒരു മരണം കൂടി. ശക്തമായ തലവേദനയുമായി എമര്‍ജന്‍സി വിഭാഗത്തില്‍ ഡോക്ടറെ കാണാന്‍ എത്തിയ യുവതിയെ ഒരു കട്ടിലിനടിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 19 ന് ആയിരുന്നു, രണ്ടു കുട്ടികളുടെ അമ്മ കൂടിയായ 39 കാരി നോട്ടിംഗ്ഹാമിലെ ക്യുന്‍സ് മെഡിക്കല്‍ സെന്ററില്‍ എത്തിയത്. …
സ്വന്തം ലേഖകൻ: പ്രവചനാതീതമായ കാലാവസ്ഥ കണക്കിലെടുത്ത് നാളെ യുഎഇയിലുടനീളമുള്ള വിദ്യാലയങ്ങളോടും സ്വകാര്യ മേഖലാ കമ്പനികളോട് ഫ്ലെക്സിബിൾ വർക്കിങ് രീതികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവും ആവശ്യപ്പെട്ടു. ദുബായിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, യൂണിവേഴ്സിറ്റികൾ എന്നിവ വിദ്യാർഥികളുടെ നേരിട്ടുള്ള ഹാജർ നയത്തിൽ അയവുള്ളവരായിരിക്കണമെന്നും അസ്ഥിരമായ കാലാവസ്ഥ …
സ്വന്തം ലേഖകൻ: അബുദാബി വിമാനത്താവളം ഇനി പുതിയ പേരിൽ അറിയപ്പെടും.സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിൽ ആയിരിക്കും അറിയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പുതിയ പേര് പ്രാബല്യത്തിൽ വന്നു. ഷെയ്ഖ് സായിദിനോടുള്ള ബഹുമാനാർഥം ആണ് ഇത്തരത്തിലൊരു പേര് വിമാനത്താവളത്തിന് നൽകുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ നിർദേശപ്രകാരമാണ് പുതിയ പേര് …