സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് ബ്രിട്ടനിൽ ‘വിഐപി പരിഗണന’ കിട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ഇൻഫോസിസിന് കൂടുതൽ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി ജോൺസൻ ഉറപ്പു നൽകിയെന്ന വാർത്തയാണു വിവാദമായത്. പ്രതിപക്ഷമായ ലേബർ പാർട്ടി ഈ വിഷയം സുനകിനു നേരെ ഉയർത്തി. വ്യവസായ മന്ത്രിയായ ജോൺസൻ കഴിഞ്ഞ …
സ്വന്തം ലേഖകൻ: ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ സംബന്ധിച്ച് ചാൾസ് രാജാവ് പൊതുപരിപാടികൾ മാറ്റിവെക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് ചികിത്സ തേടിയിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികൾ നീട്ടിവെക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പേപ്പർ വർക്കുകൾ തുടരുമെന്നും …
സ്വന്തം ലേഖകൻ: ഇന്ത്യാനയിലെ പർഡ്യൂ യൂനിവേഴ്സിറ്റിയിൽ രണ്ടു വർഷത്തിനിടെ രണ്ട് ഇന്ത്യൻ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. വരുൺ മനീഷ് ഛേദ, നീൽ ആചാര്യ എന്നീ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇതോടെ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികൾ വലിയ ആശങ്കയിലാണ്. തങ്ങളുടെ സുരക്ഷ ചോദ്യ ചിഹ്നമാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് കാണാതായ നീലിനെ പിന്നീട് പർഡ്യൂ യൂനിവേഴ്സിറ്റി കാംപസിൽ മരിച്ച …
സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു. 1 ബില്യൻ ഡോളർ സമാഹരിക്കുന്നതിനാണ് ലുലു ലക്ഷ്യമിടുതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയാദിലും അബുദാബിയിലും ഇരട്ട ലിസ്‌റ്റിങ്ങിനുള്ള പദ്ധതികൾ ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഏകദേശം എട്ട് ബില്യൻ ഡോളർ വാർഷിക വരുമാനമുള്ള …
സ്വന്തം ലേഖകൻ: വ്യാജ യാത്ര രേഖകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകാമെന്ന് കരുതുന്നവർ ജാഗ്രത. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജിഡിആർഎഫ്എയുടെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍ററിന് മിനിറ്റുകൾ മതി. ഈ സംവിധാനത്തിലൂടെ കഴിഞ്ഞ വർഷം യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1327 കൃത്രിമ യാത്രാ രേഖകളാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( …
സ്വന്തം ലേഖകൻ: വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക്) ഉപയോഗിക്കുന്നതിന് യുഎഇയിൽ അനുമതിയുണ്ടെങ്കിലും ദുരുപയോഗം പ്രധാന പ്രശ്നമാണെന്ന് സർക്കാരിന്റെ സൈബർ സുരക്ഷ വിദഗ്ധൻ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. വിപിഎൻ നിയമം ലംഘിക്കുന്നവർക്ക് തടവിനു പുറമേ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്നും പറഞ്ഞു. 4 വർഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതൽ …
സ്വന്തം ലേഖകൻ: സൗത്ത് ലണ്ടനില്‍ യുവതിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരേയുണ്ടായ കെമിക്കല്‍ ആക്രമണത്തില്‍ അഞ്ചാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ യാത്രകള്‍ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ ദൃശ്യമായിട്ടും ഇനിയും പ്രതിയെ പിടികൂടാനാകാത്തത് മെട്രോപൊളിറ്റന്‍ പൊലീസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 പൗണ്ട് …
സ്വന്തം ലേഖകൻ: ഏപ്രില്‍ മാസത്തോടെ ഇന്‍ഷുറന്‍സ് തുകയും ടാക്സും വര്‍ദ്ധിക്കുന്നതിനാല്‍ ഒരു കാര്‍ സ്വന്തമായി വേണോ എന്ന കാര്യം പുനപരിശോധിക്കുവാന്‍ പെട്രോള്‍- ഡീസല്‍ കാര്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയാണ്. വാഹനം പരിപാലിക്കുന്നതിനുള്ള ചെലവ് ഏറിയതോടെ, നിങ്ങള്‍ മുടക്കുന്ന ആ പണത്തിനുള്ള മൂല്യം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കണമെന്ന് ഇന്‍ഷ്യുര്‍ഡെയ്ലി ഡയറക്ടര്‍ പോള്‍ ഡെയ്ലി ആവശ്യപ്പെടുന്നു. വരുന്ന ഏപ്രില്‍ …
സ്വന്തം ലേഖകൻ: യാത്രക്കാർ മറന്നുവെച്ച ലഗേജുകളിൽ ഒരു വർഷം പിന്നിട്ടവ ചെറിയ വിലക്ക് സ്വന്തമാക്കാൻ അവസരമെന്ന് പരസ്യപ്പെടുത്തി തട്ടിപ്പ്. ദുബൈ വിമാനത്താവളത്തിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പുകാർ കെണിവിരിക്കുന്നത്. എട്ടു ദിർഹമിന് ഒരു ലഗേജ് സ്വന്തമാക്കാമെന്നാണ് തട്ടിപ്പ് പരസ്യത്തിൽ പറയുന്നത്. താൽപര്യമുള്ളവർ പോസ്റ്റിനൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. …
സ്വന്തം ലേഖകൻ: മസ്കറ്റിലേക്കുള്ള യാത്രക്കാർക്ക് സന്തോഷ വാർത്തയാണ് എത്തുന്നത്. ഇ-ഗേറ്റുകളുടെ തകരാർ മൂലം യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിന് പരിഹാരം എത്തുന്നു. ഒമാൻ റസിഡന്റ് കാർഡുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി മലയാളികൾ മസ്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഒമാനിലെ പല …