സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനം നടപ്പിൽ വരുത്തണമെന്ന് സൈനിക മേധാവി ജനറല്‍ സര് പാട്രിക് സാന്‍ഡേഴ്സ്. 1914 ൽ ഉണ്ടായ തെറ്റുകള്‍ വരുത്താന്‍ രാഷ്ട്രത്തിന് കഴിയില്ലെന്ന് ജനറല്‍ സര് പാട്രിക് സാന്‍ഡേഴ്സ് പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച തീവ്രത മനസ്സിലാക്കുന്നതില്‍ അന്നത്തെ ഭരണകൂടം പരാജയപ്പെട്ടന്നും ഇനിയും അതു പോലെത്തെ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലത്തെ സ്വകാര്യ ഏജന്‍സിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഉദ്യോഗാര്‍ഥികളാണ് തട്ടിപ്പിനിരയായത്. വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയവരില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. കൊല്ലം വെണ്ടർമുക്കിൽ പ്രവർത്തിച്ചു വന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണ് അന്വേഷണം. കൊല്ലത്തുകാരായ ആസാദ് അഷറഫ്, …
സ്വന്തം ലേഖകൻ: സര്‍വീസ് വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ ദേശീയ വിമന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യയിലേക്കും ഗള്‍ഫ് നഗരങ്ങളിലേക്കുമുള്ള സര്‍വീസാണ് വര്‍ധിപ്പിക്കുന്നത്. ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ നല്‍കുന്നത്. ബെംഗളൂരുവിലേക്ക് ജൂണ്‍ 15 മുതല്‍ ആഴ്ചയില്‍ മൂന്ന് അധിക സര്‍വീസുകളാണ് ഇത്തിഹാദ് എയര്‍വേസ് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദബിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളുടെ എണ്ണം ആഴ്ചയില്‍ 17 …
സ്വന്തം ലേഖകൻ: നിക്ഷേപകര്‍ക്ക് എല്ലാ അറബ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാവുന്ന അഞ്ച് വര്‍ഷത്തെ ഏകീകൃത വീസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്സ് യൂണിയന്. ഓരോ തവണയും പ്രവേശിക്കുമ്പോള്‍ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഇല്ലാതെ തന്നെ, അറബ് ബിസിനസുകാര്‍ക്ക് 5 വര്‍ഷത്തേക്ക് ഏതെങ്കിലും അറബ് രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ വൈറ്റ് ലിസ്റ്റ് വീസ …
സ്വന്തം ലേഖകൻ: നഗരത്തിലെ 70,000 പാർക്കിങ്ങുകൾ പെയ്ഡ് പാർക്കിങ് ആക്കിയതായി ഷാർജ മുനിസിപ്പാലിറ്റി. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്. വാണിജ്യ, വിനോദ രംഗത്തുള്ള എമിറേറ്റിന്റെ പുരോഗതി പരിഗണിച്ചാണ് വാഹന പാർക്കിങ്ങിനു ഫീസ് ഏർപ്പെടുത്തുന്നത്. നിയമം ലംഘിച്ചും മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കിയും പാർക്ക് ചെയ്യുന്നവരെ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തിയതായും ഷാർജ മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് ഡയറക്ടർ ഹാമിദ് …
സ്വന്തം ലേഖകൻ: മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറെയുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം കർശനമാക്കാൻ സ്വദേശിവൽക്കരണ മന്ത്രാലയം. ‘നാഫിസു’മായി സഹകരിച്ചുള്ള നിയമനങ്ങൾക്ക് ടീച്ചേഴ്സ് എന്ന പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ സ്വദേശി ഉദ്യോഗാർഥികൾക്കു നിർദേശം നൽകി. ഈ വർഷം മുതൽ 1000 സ്വദേശികൾക്ക് വിദ്യാലയങ്ങളിൽ നിയമനം നൽകും. 4 ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെ 2027 ആകുമ്പോഴേക്കും 4000 സ്വദേശികൾക്ക് …
സ്വന്തം ലേഖകൻ: ഒരാഴ്ചയിലേറെ യാത്രക്കാരെ ദുരിതത്തിലാഴ്ത്താനായി ഇംഗ്ലണ്ടില്‍ ആറ് ദിവസം നീണ്ടു നില്ക്കുന്ന ട്രെയിന്‍ സമരം ഇന്ന് മുതല്‍. ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയില്‍ വിവിധ റൂട്ടുകളില്‍ സമരത്തിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എല്‍ ഇ എഫ് അറിയിച്ചു. സമരം ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും. പണിമുടക്ക് കൂടാതെ …
സ്വന്തം ലേഖകൻ: യുഎസിൽ ഇന്ത്യക്കാരുള്‍പ്പെടെ എച്ച്–1 ബി വീസയിൽ ജോലിചെയ്യുന്നവർക്ക് രാജ്യം വിടാതെ തന്നെ വീസ പുതുക്കാൻ അപേക്ഷിക്കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സ്വീകരിക്കും. വീസ പുതുക്കലിനായി യുഎസിനു പുറത്ത് സ്വന്തം രാജ്യങ്ങളിലേക്ക് പോകേണ്ടതില്ലെന്നതാണ് നേട്ടം. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ച പദ്ധതി, …
സ്വന്തം ലേഖകൻ: മെച്ചപ്പെട്ട തൊഴില്‍ സ്ഥാപനത്തിലേക്ക് മാറുന്നത് തടയുകയെന്ന ദുഷ്ടലാക്കോടെ എക്സിറ്റ് നല്‍കാതെ ദുരിതത്തിലാക്കുന്ന സ്പോണ്സര്മാര്ക്ക് കനത്ത തിരിച്ചടിയായി എക്സിറ്റ്-റീ എന്‍ട്രി നിയമ ഭേദഗതി പ്രാബല്യത്തില്‍. റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പുതിയ വീസ സ്റ്റാമ്പ് ചെയ്യില്ലെന്ന നിയമം എടുത്തുകളഞ്ഞതോടെ ഈ വിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍ വീസ അനുവദിച്ചു തുടങ്ങി. റീ എന്‍ട്രിയില്‍ പോയവര്‍ക്ക് …
സ്വന്തം ലേഖകൻ: ഏപ്രിൽ 21 മുതൽ സൗദിയിലെ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ക്യാമറകൾ പ്രവർത്തിക്കും. രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. റണ്ണിങ് കാർഡോ ഓപറേഷൻ കാർഡോ ഇല്ലാതെ ഒരാൾ വാഹനമോടിച്ചാൽ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കൃത്യമായി പിടികൂടും. ടാതെ പ്രവർത്തന …