സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ പല കൗണ്‍സിലുകളും പാപ്പരാകുന്നതിന്റെ വക്കത്തെത്തി നില്‍ക്കുമ്പോള്‍ ഭൂരിഭാഗം വീട്ടുടമസ്ഥരും അതിന്റെ ചൂട് അനുഭവിക്കാന്‍ പോവുകയാണ്. ഇതിനോടകം തന്നെ 30 ല്‍ അധികം കൗണ്‍സിലുകള്‍ വരുന്ന ഏപ്രില്‍ മാസത്തോടെ നികുതിയില്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതായത് ഒരു ശരാശരി ബാന്‍ഡ് ഡി വീടിന് 100 പൗണ്ട് വരെ നികുതി …
സ്വന്തം ലേഖകൻ: ജർമ്മനിയിൽ ട്രെയിൻ ഡ്രൈവറന്മാരുടെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. സമരം കാരണം രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ബില്യൻ യൂറോ വരെ നഷ്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സമരത്തെ എതിർത്ത് ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസിങ് രംഗത്ത് വന്നു. ഇത് ജർമ്മൻ സമ്പദ്വ്യവസ്ഥയ്ക്ക് എതിരെയുള്ള സമരമാണെന്ന് അദ്ദേഹം ആരോപിച്ചു. പണിമുടക്ക് സമരം ദീര്‍ഘദൂര …
സ്വന്തം ലേഖകൻ: എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വീസ ലഭിക്കുന്നതിനുള്ള നടപടിക്രമം എളുപ്പമാക്കി. വസ്തുക്കൾ വാങ്ങുമ്പോൾ 10ലക്ഷം ദിർഹം ഡൗൺ പേമെന്റ(തുടക്കത്തിൽ നൽകുന്ന തുക) നൽകിയിരിക്കണമെന്ന മാനദണ്ഡമാണ് ഒഴിവാക്കിയത്. ഇതോടെ നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വീസക്ക് വഴി തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 20ലക്ഷം ദിർഹമിൽ കൂടുതൽ മൂല്യമുള്ള വസ്തുവാണെങ്കിൽ പ്രാഥമികമായി അടച്ച തുക …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആദ്യ മദ്യവില്‍പ്പനശാല തലസ്ഥാനമായ റിയാദില്‍ തുറക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിയാദിലെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന മദ്യവില്‍പനശാല അമുസ്ലിംങ്ങളായ നയതന്ത്രജ്ഞര്‍ക്ക് വേണ്ടി മാത്രമായിരിക്കും. മദ്യവില്‍പനശാലയില്‍ എത്തുന്നതിന് ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് …
സ്വന്തം ലേഖകൻ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ഏരിയ ആരംഭിച്ചു. ജിദ്ദ വിമാനത്താവളം വഴി ഭൂഖണ്ഡങ്ങൾക്കിടയിൽ വ്യോമഗതാഗതം നിരന്തര വളർച്ച കൈവരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളം വഴി അന്താരാഷ്ട്ര യാത്ര നടത്താനെത്തുന്നവരെ സ്വീകരിക്കാനാണ് ട്രാൻസിറ്റ് ഏരിയ ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനം നൽകുന്നതിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും അടിസ്ഥാന …
സ്വന്തം ലേഖകൻ: ഒമാനില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ചുള്ള പ്രചാരണങ്ങളില്‍ കൃത്യത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. പ്രവാസികളുടെ റസിഡന്റ് കാര്‍ഡ് (വീസ) മാറുന്നതിലൂടെ ഡ്രൈവിങ് ലൈസന്‍സ് കാലഹരണപ്പെടില്ലെന്നും ലൈസന്‍സ് കാലാവധിയുള്ള കാലത്തോളം ഇത് ഉപയോഗിക്കാനാകുമെന്നും പൊലീസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു. റസിഡന്‍സി സ്റ്റാറ്റസ് മാറിയിട്ടുള്ളവര്‍ ഇത് സംബന്ധമായ വിവരങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് …
സ്വന്തം ലേഖകൻ: മസ്ക്കത്തിലേക്ക് ബസ് സർവീസ് ആരംഭിക്കാൻ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (എസ്ആർടിഎ) ഒമാൻ ഗതാഗത കമ്പനി മൊവാസലാത്തും കരാർ ഒപ്പുവച്ചു. ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നു മസ്‌കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്കു പ്രതിദിനമാണ് സർവീസ്. അതിർത്തിയിലെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സ്‌പെഷൽ റൂട്ടുകളും അനുവദിക്കും. മൊവാസലാത്തിന്റെ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോം …
സ്വന്തം ലേഖകൻ: അഭയാര്‍ത്ഥിയാകാന്‍ അപേക്ഷ നല്‍കി അതില്‍ തീരുമാനമാകാതെ ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവര്‍ക്ക് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നതിന് ഹോം ഓഫീസ് അനുവാദം നല്‍കി. എന്നാല്‍, പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കാതെയുള്ള തൊലിപ്പുറ ചികിത്സ മാത്രമാണിതെന്നാണ് മേഖലയില്‍ ഉള്‍ലവര്‍ പറയുന്നത്. ഇംഗ്ലീഷ് ചാനലിലൂടെ ചെറു യാനങ്ങളില്‍ അനധികൃതമായി എത്തിയവര്‍ ഉള്‍പ്പടെയുള്ള അഭയാര്‍ത്ഥികള്‍ക്ക് അതിരൂക്ഷമായ തൊഴിലാളി ക്ഷാമം …
സ്വന്തം ലേഖകൻ: സാലിസ്ബറിയിലെ ആദ്യകാല മലയാളിയും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ പ്രവര്‍ത്തകയുമായ ബീന വിന്നി (54) ഇന്നലെ രാത്രിയില്‍ സാലിസ്ബറി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായി. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് …
സ്വന്തം ലേഖകൻ: വൂസ്റ്റര്‍ മലയാളി സ്റ്റീഫന്‍ മൂലക്കാട്ട് (53) അന്തരിച്ചു. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗിലേപനം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം യുകെയില്‍ തന്നെ ആകാനാണ് …