സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി ഹേസ്റ്റിംഗ്സിലെ മലയാളി യുവാവ്. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരന്‍ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ഞെട്ടലോടെയാണ് സഞ്ജുവിന്റെ വിയോഗം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിയുന്നത്. ഇന്നലെ രാവിലെയാണ് സഞ്ജുവിന്റെ മരണം സംഭവിച്ചത്. സ്ഥിരമായി ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്ന സഞ്ജു ഇന്നലെയും …
സ്വന്തം ലേഖകൻ: ഉന്നതപഠനത്തിനായി യുഎസിലെ കണക്റ്റികട്ടിലെത്തിയ 2 ഇന്ത്യൻ വിദ്യാർഥികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് (21) എന്നിവരാണ് മരിച്ചത്. മുറിയില്‍ ഉറങ്ങിക്കിടന്ന ഇരുവരെയും ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിഷവാതകമായ കാർബൺ …
സ്വന്തം ലേഖകൻ: പുതുവത്സര ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്സ്. ജനുവരി 13 മുതല്‍ 18വരെ ടിക്കറ്റ് നിരക്കില്‍ ഓഫർ ലഭിക്കും. അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും 2,495 ദിർഹം, ഒസാക്കയിലേക്ക് 4995 ദിർഹം, …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയര്‍ വരുന്ന മാര്‍ച്ചില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചേക്കും. മാര്‍ച്ചില്‍ റമദാന്, പെരുന്നാള്‍ വിശേഷ സീസണില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്ക് ആകാശ എയര്‍ സര്‍വീസുകള്‍ ഉപയോഗിക്കാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ആകാശ എയര്‍ ഗള്‍ഫ് സെക്ടറിലേക്ക് വരുന്നത് ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ …
സ്വന്തം ലേഖകൻ: ഒമാനിലെ ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത 55 ദിവസത്തിനുള്ളിൽ ചെറുകിട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം എന്നാണ് മന്ത്രാലം ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട, ഇടത്തരം സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് ഒമാൻ രജിസ്റ്റർ ചെയ്യാൻ അവസരം നൽകിയിരുന്നു. ഇതി അവസാനിച്ചപ്പോൾ ആണ് അധികൃതർ ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് …
സ്വന്തം ലേഖകൻ: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂളുകൾക്കുമായി ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്ത് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ആപ് പുറത്തിറങ്ങി. സർട്ടിഫിക്കറ്റ് വിതരണം, പരീക്ഷാഫലം, സർക്കാർ സ്കൂളുകളിലേക്കുള്ള ഇ-രജിസ്ട്രേഷൻ, മുതിർന്ന വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ (പാരലൽ ട്രാക്ക്), രജിസ്ട്രേഷനും ട്രാൻസ്ഫറിനുമായുള്ള അധിക സേവനങ്ങൾ തുടങ്ങിയവയെല്ലാം മആരിഫ് എന്ന ആപ്പിലുണ്ട്. പാഠപുസ്തകങ്ങളും ഗതാഗത ഫീസും, മുതിർന്നവർക്കുള്ള വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഇന്നുമുതൽ കർശന നിരീക്ഷണം. ഇനി റോഡിന്റെ വലത്തേ പാതയിലൂടെ ബൈക്ക് ഓടിച്ചില്ലെങ്കിൽ പിഴയീടാക്കും. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചു വേണം ബൈക്ക് ഓടിക്കാൻ. മാർഗനിർദേശങ്ങൾ പ്രകാരം റോഡിന്റെ വലത്തേ പാതയിലൂടെ മാത്രമേ ഡെലിവറി ജീവനക്കാർ ബൈക്ക് ഓടിക്കാവൂ. ഡെലിവറി ബോക്സ് മോട്ടർ സൈക്കിളിൽ കൃത്യമായി ഉറപ്പിക്കണം. ഓർഡർ …
സ്വന്തം ലേഖകൻ: ട്യൂബുകളിലെ യാത്രക്കാര്‍ക്കു നേരെയുണ്ടായ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 75 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസിന്റെ കണക്ക് പ്രകാരം 2023 നവംബര്‍ വരെയുള്ള 12 മാസങ്ങളില്‍ അണ്ടര്‍ഗ്രൗണ്ടില്‍ 3542 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് 2029 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്താണ് ഈ വര്‍ദ്ധന. ബലാത്സംഗം ഒഴിച്ചുള്ള …
സ്വന്തം ലേഖകൻ: തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വർധിക്കുന്നതിനിടെ കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ. എന്നാൽ സർക്കാർ കൊണ്ടുവരാൻ പദ്ധതിയിടുന്ന പരിധി എത്രയാണെന്നു മാർക് മില്ലർ വ്യക്തമാക്കിയില്ല. ഒരു കനേഡിയൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു മന്ത്രിയുടെ പ്രതികരണം. കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. …
സ്വന്തം ലേഖകൻ: ഏതുനിമിഷവും മരിച്ചുവീഴാമെന്ന നിസ്സഹായതയിൽ പലസ്തീൻ ജനത ദിനരാത്രങ്ങൾ എണ്ണാൻ തുടങ്ങിയിട്ട് 100 ദിവസമാകുമ്പോഴും അത്യന്തം മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഇസ്രയേൽ തുടരുന്നു. കഴിഞ്ഞ ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇന്നലെ കൊല്ലപ്പെട്ടത് 135 പേർ. ഇതുവരെ 23,843 പലസ്തീൻകാർ കൊല്ലപ്പെട്ടു; 60,317 പേർക്കു പരുക്കേറ്റു. റഫയിൽ 2 അഭയാർഥി …