1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹൂതികൾക്ക് എതിരായ യുഎസിന്റേയും യുകെയുടേയും ആക്രമണം; സംയമനം പാലിക്കണമെന്ന് സൗദി
ഹൂതികൾക്ക് എതിരായ യുഎസിന്റേയും യുകെയുടേയും ആക്രമണം; സംയമനം പാലിക്കണമെന്ന് സൗദി
സ്വന്തം ലേഖകൻ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തണം, സംയമനം പാലിക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചെങ്കടൽ മേഖലയിലെ ഏതെങ്കിലും തരത്തിലുളള സംഘർഷം ഒഴിവാക്കാൻ …
സാമ്പത്തിക ഞെരുക്കം: മാര്‍ ക്ക് കുറവുള്ള വിദേശ വിദ്യാര്‍ ത്ഥികളെ പ്രവേശിപ്പിക്കാന്‍ യോര്‍ക്ക് യൂണിവേഴ്‌സിറ്റി
സാമ്പത്തിക ഞെരുക്കം: മാര്‍ ക്ക് കുറവുള്ള വിദേശ വിദ്യാര്‍ ത്ഥികളെ പ്രവേശിപ്പിക്കാന്‍ യോര്‍ക്ക് യൂണിവേഴ്‌സിറ്റി
സ്വന്തം ലേഖകൻ: സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരില്‍ മാര്‍ക്ക് കുറവുള്ള വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള മിനിമം മാര്‍ക്ക് യോഗ്യതകളില്‍ കുറവ് വരുത്തിയിരിക്കുകയാണ് യോര്‍ക്ക് യൂണിവേഴ്‌സിറ്റി. സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരിലുള്ള നീക്കത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ …
കാന്‍സര്‍ അതിജീവന നിരക്കി ല്‍ യുകെ പിന്നിൽ; കൊറിയയും ബെല്‍ജിയവും യുഎസും ആദ്യ 3 സ്ഥാനങ്ങളിൽ
കാന്‍സര്‍ അതിജീവന നിരക്കി ല്‍ യുകെ പിന്നിൽ; കൊറിയയും ബെല്‍ജിയവും യുഎസും ആദ്യ 3 സ്ഥാനങ്ങളിൽ
സ്വന്തം ലേഖകൻ: വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യു കെ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഗുരുതരമയ കാന്‍സര്‍ ബാധിച്ചവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിലേറെ കാലം ജീവിക്കുന്നതെന്ന്‌റിപ്പോര്‍ട്ടില്‍ പറയുന്നു. ലെസ്സ് സര്‍വൈവബിള്‍ കാന്‍സര്‍ ടാസ്‌ക്ഫോഴ്സ് നടത്തിയ പഠനത്തില്‍ കണ്ടത് കരള്‍, മസ്തിഷ്‌കം, ഈസൊഫാഗല്‍ പാന്‍ക്രിയാറ്റിക്, ആമാശയം കാന്‍സറുകളാണ് അതിജീവന നിരക്കി …
കണ്ടന്‍റ്​ ക്രിയേറ്റേഴ്സിന് സന്തോ ഷവാര്‍ത്ത; ദുബായിൽ ഇൻഫ്ലു വൻസേഴ്സ്​ ആസ്ഥാനത്തിന് 15 കോടി ദിർഹം അനുവദിച്ചു
കണ്ടന്‍റ്​ ക്രിയേറ്റേഴ്സിന് സന്തോ ഷവാര്‍ത്ത; ദുബായിൽ ഇൻഫ്ലു വൻസേഴ്സ്​ ആസ്ഥാനത്തിന് 15 കോടി ദിർഹം അനുവദിച്ചു
സ്വന്തം ലേഖകൻ: പുത്തൻ ആശയങ്ങളിലൂടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള കണ്ടന്റ് ക്രിയേറ്റർമാരെ പിന്തുണച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ആശയ ആവിഷ്കാരങ്ങൾക്ക് ദുബായിൽ സ്ഥിരം ആസ്ഥാനം സ്ഥാപിക്കാൻ 15 കോടി ദിർഹം അനുവദിച്ചു. ആഗോള വിജ്ഞാന വളർച്ചയ്ക്കും, ശാസ്ത്ര, …
വെബ്സെെറ്റ് വഴി നോൾ കാർഡ് റീചാർജ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി യുഎഇ
വെബ്സെെറ്റ് വഴി നോൾ കാർഡ് റീചാർജ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി യുഎഇ
സ്വന്തം ലേഖകൻ: ഓൺലെെൻ വഴി തട്ടിപ്പുകൾ വ്യാപിച്ച് വരുന്ന സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. വെബ്സൈറ്റ് വഴി നോൾ കാർഡ് റീചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. വ്യാജ വെബ്സൈറ്റിലൂടെ പണം നഷ്ട്ടപ്പെട്ടവരുടെ എണ്ണം കൂടുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. അതിനാൽ പണമിടപാട് നടത്തുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ദുബായ് …
യുഎഇയിൽ മനോനില ശരി യല്ലെന്ന് ആരോപിച്ച് പ്രവാസി തൊഴിലാളികളെ പിരിച്ചുവിടുന്ന തിനെതിരെ നിയമം
യുഎഇയിൽ മനോനില ശരി യല്ലെന്ന് ആരോപിച്ച് പ്രവാസി തൊഴിലാളികളെ പിരിച്ചുവിടുന്ന തിനെതിരെ നിയമം
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികളെ മനോനില തകരാറിലാണെന്ന് ആരോപിച്ച് പിരിച്ചുവിടുന്നതിനെതിരെ നിയമം പാസാക്കി യുഎഇ. തൊഴിലുടമകള്‍ സ്വന്തമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തടയുന്നതാണ് നിയമം. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂവെന്നും നിയമം അനുശാസിക്കുന്നു. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വരെയുള്ള പിഴ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. തൊഴിലാളികള്‍ക്ക് …
യുകെയിൽ കുട്ടികൾക്കിടയിൽ ചിക്കൻപോക്‌സും സ്കാർലറ്റ് പനിയും വ്യാപിക്കുന്നു; മാതാപിതാക്കൾ ജാഗ്രത
യുകെയിൽ കുട്ടികൾക്കിടയിൽ ചിക്കൻപോക്‌സും സ്കാർലറ്റ് പനിയും വ്യാപിക്കുന്നു; മാതാപിതാക്കൾ ജാഗ്രത
സ്വന്തം ലേഖകൻ: യുകെയിൽ മഞ്ഞും മഴയും തണുപ്പും ഒരുമിച്ചു എത്തുന്ന കാലാവസ്ഥ തുടരുന്നതിനാൽ കുട്ടികൾക്കിടയിൽ ചിക്കൻപോക്‌സും നോറോവൈറസും ഫ്ലൂവും സ്കാർലറ്റ് പനിയും പടരുന്നു. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ സ്‌കൂളുകളിൽ അയക്കുന്ന മാതാപിതാക്കൾ അവരുടെ ആരോഗ്യം പരിപാലിക്കാൻ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി …
യുകെയിലെ ഇന്ത്യന്‍ സമൂഹ ത്തിന് നാണക്കേടായി മലയാളി ജിപിക്ക് എതിരായ ലൈംഗിക ആരോപണങ്ങൾ; വിചാരണ
യുകെയിലെ ഇന്ത്യന്‍ സമൂഹ ത്തിന് നാണക്കേടായി മലയാളി ജിപിക്ക് എതിരായ ലൈംഗിക ആരോപണങ്ങൾ; വിചാരണ
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലക്ക് കളങ്കം ചാര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി. ഇത്തവണ ഇതിലെ വില്ലന്‍ ഒരു ഇന്ത്യന്‍ വംശജനാണെന്നത് ഏറെ അപമാനകരമായ ഒരു കാര്യവുമാണ്. ഹാംഷയര്‍, ഹാവന്റിലെ ജി പി സര്‍ജറി, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ മോഹന്‍ ബാബു രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കോടതി വിചാരണ നേരിടുകയാണ്. അഞ്ചോളം രോഗികളെയാണ് ഇയാള്‍ പീഡിപ്പിച്ചത് …
ജർമ്മനിയിൽ റയിൽ ജീവനക്കാരുടെ മൂന്നുദിന പണിമുടക്ക് പൂർണം; വലഞ്ഞ് യാത്രക്കാർ
ജർമ്മനിയിൽ റയിൽ ജീവനക്കാരുടെ മൂന്നുദിന പണിമുടക്ക് പൂർണം; വലഞ്ഞ് യാത്രക്കാർ
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ ഇന്ന് മുതൽ വെള്ളിയാഴ്ച വൈകുന്നേരം 6 വരെ നടക്കുന്ന ട്രെയിന്‍ സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. ജർമന്‍ ട്രെയിന്‍ ൈറഡേവേഴ്സ് യൂണിയനും (GDL) Deutsche Bahn (DB) ഉം തമ്മിലുള്ള തൊഴില്‍ വേതന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നുദിന പണിമുടക്ക് നടത്തുന്നത്. ജിഡിഎല്ലിന്റെ ഇതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കാണിത്. ബര്‍ലിന്‍, മ്യൂണിക്ക്, കൊളോണ്‍, …
വൈബ്രന്റ് ​ഗുജറാത്ത് ആ​ഗോള ഉച്ചകോടി: സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യ-യുഎഇ കരാറുകൾ
വൈബ്രന്റ് ​ഗുജറാത്ത് ആ​ഗോള ഉച്ചകോടി: സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യ-യുഎഇ കരാറുകൾ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിച്ചു. സാമ്പത്തിക, നിക്ഷേപ സഹകരണ രം​ഗത്ത് വൻ കുതിച്ചുചാട്ടം ന‌ടത്താൻ ഇന്ത്യയ്ക്കും യുഎഇയ്ക്കും സാധിച്ചതിന്റെ ഭാ​ഗമായാണ് ‘വൈബ്രന്റ് …