സ്വന്തം ലേഖകൻ: വിദ്യാർഥികളെ ഫോൺ വിളിച്ചും മെയിൽ അയച്ചും പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. യുഎഇയുടെ വിവിധ എംബസികളുടെ പേരിലാണ് ശ്രദ്ധയിൽ പെട്ടതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൗരന്മാരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പിൽ യൂനിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട പണം ട്രാൻസ്ഫർ ചെയ്യാനും സ്കോളർഷിപ് ലഭിക്കാൻ മുൻകൂർ പണമടക്കാനുമൊക്കെയാണ് ആവശ്യപ്പെടുന്നത്. എംബസികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ …
സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങിലാണ് മോദി പങ്കെടുക്കുക. അബുദാബിയിലെ അബു മുറൈഖ പ്രദേശത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. ബാപ്സ് ഹിന്ദു …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. തുടക്കത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്കാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആദ്യ 2 വർഷത്തേക്കായിരിക്കും പരിരക്ഷ. ഇതിനുശേഷം ഇൻഷുറൻസ് നിർബന്ധമല്ലെങ്കിലും ആവശ്യക്കാർക്ക് എടുക്കാം. മുസാനദ് പ്ലാറ്റ് ഫോം വഴിയാണ് ഇൻഷുറൻസ് എടുക്കേണ്ടത്. തൊഴിലാളി ജോലിക്കു …
സ്വന്തം ലേഖകൻ: യുകെയിൽ ദീർഘകാല രോഗങ്ങളുടെ പേരിൽ ജോലിക്ക് പോകാതെ 35 വയസിൽ താഴെ അഞ്ച് ലക്ഷത്തോളം പേര്! വിഷാദവും ഉത്കണ്ഠയും വില്ലന്മാർ. കോവിഡിന് ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 44 ശതമാനം വര്‍ദ്ധനവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സി ന്റെ (ഒ എന്‍ എസ്) കണക്കുകള്‍ പ്രകാരം 16 …
സ്വന്തം ലേഖകൻ: സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടതെന്ന് ഇറാന് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഇസ്രയേലിന്റെ ക്രിമിനല്‍ കുറ്റത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം …
സ്വന്തം ലേഖകൻ: തുടര്‍ച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മദദിലൂടെ തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാന്‍ വൈകുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ച …
സ്വന്തം ലേഖകൻ: സെയിൽസ്, പർച്ചേസിങ് , പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ പ്രഫഷനുകളിൽ സ്വദേശിവത്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഈ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്ക്ക് തൊഴില്‍ വിപണിയില്‍ അവസരം ലഭിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ആറു മാസം …
സ്വന്തം ലേഖകൻ: കോവിഡ്-19നും അതിന്റെ വകഭേദങ്ങള്‍ക്കുമെതിരേ ബഹ്റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്കുന്നു. ഫൈസര്‍ എക്സ്ബിബി 1.5 ബൂസ്റ്റര്‍ ഷോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും നല്‍കാനാണ് തീരുമാനം. ആഗോളതലത്തില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്കുന്ന രാജ്യമാണ് ബഹ്റൈന്‍. ഫൈസര്‍-ബയോഎന്‍ടെക് വികസിപ്പിച്ചെടുത്ത ഈ ബൈവാലന്റ് ബൂസ്റ്റര്‍ ഷോട്ടുകള്‍ യഥാര്‍ത്ഥ വൈറസുകളെ മാത്രമല്ല …
സ്വന്തം ലേഖകൻ: വിദേശത്ത് ജോലി തേടുന്നവർ തൊഴിൽ തട്ടിപ്പിനിരകളാകാതെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധി പേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സാധുതയുള്ള തൊഴിൽവിസയിൽ മാത്രമേ വിദേശ രാജ്യത്ത് എത്താവൂ എന്ന് ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്യാത്തതും നിയമവിരുദ്ധവുമായ റിക്രൂട്ടിങ് ഏജന്റുമാർ …
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 മുംബൈയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 276 യാത്രക്കാരുമായി പാരീസിലെ വാട്രി വിമാനത്താവളത്തില്‍നിന്നാണ് എത്തിയത്. ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. …