സ്വന്തം ലേഖകൻ: മറ്റു രാജ്യത്തെ നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ സൗദിയില്‍ ഓടിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് (മുറൂര്‍). സൗദി ഇതര ലൈസന്‍സ് പ്ലേറ്റുള്ള വാഹനങ്ങള്‍ സൗദിയില്‍ ഓടിക്കാന്‍ ആ വാഹനത്തിന്റെ ലൈസന്‍സ് ലഭിച്ച രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമാണ് അവകാശമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശത്ത് ആ രാജ്യത്തെ പൗരന്റെ …
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ നിരന്തരമായ ശ്രമം കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന വിദേശകാര്യവുമായി ബന്ധപ്പെട്ട പാലർമെന്റ് സ്ഥിരം സമിതി ശിപാർശയിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ. ഗൾഫിലെ ഇന്ത്യൻ എംബസികൾ വ്യോമയാന മന്ത്രാലയവുമായി സഹകരിച്ചു വിമാന കമ്പനികളുമായി സ്ഥിരം ചർച്ച നടത്തണമെന്നാണ് കമ്മിറ്റിയുടെ പ്രധാന ശിപാർശ. വിവിധ രാജ്യങ്ങളുമായി വ്യോമയാനരംഗവുമായി ബന്ധപ്പെട്ടു …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവരുണ്ടോ, കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് എടുക്കാം. എയർഇന്ത്യ എക്സ്പ്രസിൽ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽനിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും കുടുംബങ്ങൾ കൂടുതൽ യാത്ര ചെയ്യാത്തതും ആണു നിരക്കു കുറയാൻ കാരണമെന്നാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു. തൊട്ടു മുമ്പത്തെ ദിവസം രാജ്യത്താകെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ന് 752 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് പേർ കേരളത്തിലും …
സ്വന്തം ലേഖകൻ: കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി, യു കെയില്‍ ജോലി ചെയ്യുന്നവര്‍ ആശ്രിതരെയോ കുടുംബാംഗങ്ങളെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 18,600 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കുമെന്ന് ഈ മാസം ആദ്യമായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലവര്‍ലി പ്രഖ്യാപിച്ചത്. ഈ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ഈ തീരുമാനം അനേകം കുടുംബങ്ങള്‍ക്ക് ഒരുമിച്ച് …
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടയില്‍, എന്‍ എച്ച് എസ്സിനെ പ്രശ്നത്തിലാക്കികൊണ്ട് നഴ്സസ് യൂണിയനും സമരത്തിലേക്ക് . ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്‍ എച്ച് എസ്സ് പേയ് റിവ്യു ബോര്‍ഡ് വൈകിക്കുന്നതിനാലാണിത്. പുതിയതായി നിയമിക്കപ്പെട്ട യു കെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി, വിക്ടോറിയ ആറ്റ്കിന്‍സ് പേയ് റിവിഷന്‍ ബോര്‍ഡിനുള്ള കത്ത് …
സ്വന്തം ലേഖകൻ: ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഒന്‍പതുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് വധിച്ചു. അരലക്ഷം വിദ്യാർഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയിലെ ഹ്യുമാനിറ്റീസ് മന്ദിരത്തിലായിരുന്നു സംഭവം. സുരക്ഷയുടെ ഭാഗമായി യൂണിവേഴ്സിറ്റിക്കു സമീപമുള്ള തെരുവുകളും ചത്വരങ്ങളും അടച്ചിരിക്കുകയാണ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാന്‍ …
സ്വന്തം ലേഖകൻ: എച്ച്-1ബി നോൺ ഇമിഗ്രന്‍റ് വീസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു. 2024 ജനുവരി പദ്ധതി ആരംഭിക്കുന്നു. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. 2024 ജനുവരി 29 മുതൽ ഏപ്രിൽ 1 വരെ എച്ച്-1ബി പൈലറ്റ് പ്രോഗ്രാമിനുള്ള …
സ്വന്തം ലേഖകൻ: വാഷിങ്ടണിലെ ബോഥലിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽമോഷണങ്ങൾ വർധിക്കുന്നു. മോഷണം വ്യാപകമായതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 180ാം സ്ട്രീറ്റ് സൗത്ത് ഈസ്റ്റിനും 228ാം സ്ട്രീറ്റ് തെക്കുകിഴക്കിനും ഇടയിൽ 35ാം അവന്യൂ തെക്കുകിഴക്കായി സ്നോഹോമിഷ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് …
സ്വന്തം ലേഖകൻ: 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് …