സ്വന്തം ലേഖകൻ: ഇന്ത്യയും യുഎഇയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ പണം ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1400 കോടി ഡോളറിന്റെ വര്‍ധനവ് ഈ വര്‍ഷം ഉണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോളറിന് പകരം രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം അനുവദിക്കുന്നതാണ് കരാര്‍. ഡോളറിന്റെ അപ്രമാദിത്തം കുറയ്ക്കാനും …
സ്വന്തം ലേഖകൻ: ചതുരംഗ പലകയില്‍ പ്രഗ്നാനന്ദ വിതച്ച കൊടുങ്കാറ്റ് അടങ്ങുന്നതിന് മുന്‍പേ ഇതാ മറ്റൊരു ഇന്ത്യന്‍ പ്രതിഭ യൂറോപ്യന്‍ ചെസ് ലോകത്തെ വിറപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. യൂറോപ്യന്‍ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന എട്ട് വയസ്സുകാരിയായ ബോധന ശിവാനന്ദനെ. പരിചയസമ്പന്നരായെ …
സ്വന്തം ലേഖകൻ: യു.കെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ വിദ്യാർഥി ഗുരാഷ്മാൻ സിങ് ഭാട്ടിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫ് പ്രദേശത്തെ കായലിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ 23കാരനായ ഭാട്ടിയയെ ഡിസംബർ 14 രാത്രി മുതലാണ് കാണാതായത്. വിദ്യാർഥിക്കായി ഉദ്യോഗസ്ഥർ വിപുലമായ …
സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്ക് ചുവട്വയ്ക്കാൻ ഫ്രാൻസ്. ഇതിനായി ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ വലിയ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ലമെന്‍റില്‍ പാസായി. ഒരാഴ്ചമുമ്പ് പാര്‍ലമെന്‍റില്‍ പരാജയപ്പെട്ട ബില്ലാണ് വീണ്ടും അവതരിപ്പിച്ചും പാസാക്കിയതും. ഇതോടെ കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ ഫ്രാന്‍സിലേക്ക് കൊണ്ടുവരുന്നത് ദുഷ്ക്കരമാവും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കുന്നത് വൈകുകയും ചെയ്യും. മറൈന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര …
സ്വന്തം ലേഖകൻ: ഇയു അതിർത്തികളിൽ ഇഇഎസ് സംവിധാനം അടുത്ത വർഷം. ഇതോടെ 2024 ഒക്ടോബര്‍ 6 ന് ഇഇഎസ് സമാരംഭിക്കും. ഫോക്സ്റേറാണിനെ കാലെയ്സുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ റെയില്‍വേ ടണലായ യൂറോടണല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളും അംഗരാജ്യങ്ങളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 2024 ല്‍ വേനല്‍ക്കാലത്ത് നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്സ് അവസാനിച്ചതിന് ശേഷം …
സ്വന്തം ലേഖകൻ: എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ല്‍ യുഎഇയില്‍ ശമ്പളം 4.5 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷ. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരില്‍ ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി കൂപ്പര്‍ ഫിച്ച് ഡിസംബര്‍ 20 ബുധനാഴ്ച പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേ പ്രകാരം രാജ്യത്തെ 53 …
സ്വന്തം ലേഖകൻ: കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സൗദിയിൽ കണ്ടെത്തി. പ്രാദേശികമായി കോവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം നിരീക്ഷിച്ചതായും അതോറിറ്റി വെളിപ്പടുത്തി. പുതിയ വകഭേദം സംബന്ധിച്ച് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. പുതിയ പകർച്ചവ്യാധിയെക്കുറിച്ച് പ്രചരിക്കുന്ന അപകടസാധ്യതകളിലും മുന്നറിയിപ്പുകളിലും സത്യമില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ജെഎൻ.1 വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച് പഠനം നടത്തിയതായി …
സ്വന്തം ലേഖകൻ: വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നുതന്നെ ഒമാനില്‍ നിക്ഷേപം നടത്താനും വ്യവസായങ്ങള്‍ നിയന്ത്രിക്കാനും സൗകര്യമൊരുങ്ങുന്നു. ഒമാന്‍ റസിഡന്‍സ് കാര്‍ഡ് ഇല്ലാതെയും വിദേശ നിക്ഷേപകര്‍ക്ക് ഒമാനില്‍ സംരംഭങ്ങള്‍ തുടങ്ങാനാകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഇതിന്റെ റജിസ്‌ട്രേഷനും മറ്റും ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. മിനിമം മൂലധനം കാണിക്കാതെ …
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജൂനിയര്‍ ഡോക്ടര്‍ സമരങ്ങള്‍ക്ക് തുടക്കം. ക്രിസ്മസ് -ന്യൂഇയര്‍ വേളകളിലെ പണിമുടക്ക് നീട്ടിവെയ്ക്കാന്‍ ആവശ്യം ഉയര്‍ന്നെങ്കിലും ബിഎംഎ ഇത് തള്ളുകയായിരുന്നു. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ വിന്റര്‍ സീസണിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ണിമുടക്ക് ആരംഭിച്ചത്. ഡിസംബര്‍ 23 വരെ നീളുന്ന ആദ്യ സമരങ്ങളുടെ ഭാഗമായി എന്‍എച്ച്എസ് ആശുപത്രികളുടെ എ&ഇ …
സ്വന്തം ലേഖകൻ: എട്ടുമാസം മുൻപ് നാട്ടിൽ നിന്ന് യുകെയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഏറ്റുമാനൂർ ആറുമാനൂർ സ്വദേശി ബോബിൻ ചെറിയാൻ (43) ആണ് മരിച്ചത്. ആശ്രിത വീസയിൽ നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാന് അധികം വൈകാതെ തന്നെ കാൻസർ രോഗം സ്ഥിരീകരികരിച്ചിരുന്നു. ചികിത്സകൾ നടന്ന് രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് …