സ്വന്തം ലേഖകൻ: ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇൻഷുറൻസ് പോളിസി വിൽപന ജോലികളും സമ്പൂർണമായി സ്വദേശിവത്കരിക്കും. ഏപ്രിൽ 15 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഇൻഷുറൻസ് അതോറിറ്റി അറിയിച്ചു. എല്ലാ വിഭാഗം ഇൻഷുറൻസുകൾക്കും ഇത് ബാധകമാണ്. പോളിസികളുടെ വിൽപനരംഗത്ത് ജോലി ചെയ്യുന്ന വിദേശികളെ ഈ തീരുമാനം ബാധിക്കും. രാജ്യത്തെ ഇൻഷുറൻസ് മേഖലയുടെ ഫലപ്രാപ്തിയെ പിന്തുണക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന …
സ്വന്തം ലേഖകൻ: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ നടപടിക്കെരുങ്ങി തൊഴിൽ മന്ത്രാലയം. ബിനാമി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് തുടങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പരിശോധന യൂണിറ്റ് സ്ഥാപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള കരാറിൽ തൊഴിൽ മന്ത്രാലയവും (എംഒഎൽ) സെക്യൂരിറ്റി …
സ്വന്തം ലേഖകൻ: പ്രത്യേക തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള (അറ്റസ്റ്റേഷൻ) ഇലക്ട്രോണിക് സേവനം തൊഴിൽ മന്ത്രാലയം പുറത്തിറക്കി. സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇഷ്ടാനുസൃത കരാർ വ്യവസ്ഥകൾ സംയോജിപ്പിക്കാൻ പ്രാപ്തമാക്കുന്നതാണ് പുതിയ സേവനം. തൊഴിൽ നിയമത്തിനനുസൃതമായി മെഡിക്കൽ, എൻജിനീയറിങ് പോലെയുള്ള പ്രഫഷണൽ തൊഴിൽ വിഭാഗത്തിലെ ചില അധിക കരാർ ആവശ്യമായ കമ്പനികൾക്ക് സേവനം ഉപയോഗപ്പെടുത്താം. തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തൽ …
സ്വന്തം ലേഖകൻ: ഋഷി സുനകിന് ബ്രിട്ടിഷ് പ്രധാനമന്ത്രി പദം നഷ്ടപ്പെടുമോ ഇല്ലയോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമമായ റുവാണ്ട ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. റുവാണ്ട ബില്ലിനെ തോല്‍പ്പിക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് വിമത ടോറി എംപിമാര്‍ ഋഷി സുനകിന് മുന്നറിയിപ്പ് …
സ്വന്തം ലേഖകൻ: അയർലൻഡിലെ കെറിയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ജെസി പോൾ (33) വിട പറഞ്ഞത്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ വീട്ടിൽ പോൾ കുര്യന്‍റെ ഭാര്യയാണ് ജെസി. ഏഴ് വയസുകാരിയായ ഇവ …
സ്വന്തം ലേഖകൻ: അയർലൻഡിലെ ആരോഗ്യ മേഖലയെ നിലനിർത്തുന്നത് വിദേശ നഴ്സുമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. അവരുടെ സേവനം അംഗീകരിക്കുന്നുവെന്നും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും ലിയോ വരദ്കർ പറഞ്ഞു. അയർലൻഡിലെ നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും സംഘടനയായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ഇന്‍റർനാഷനൽ നഴ്സസ് വിഭാഗത്തിന്റെ ഇരുപതാം വാർഷികം ഉദ്ഘാടനം …
സ്വന്തം ലേഖകൻ: കമ്പനികൾക്ക് പ്രത്യേക തൊഴിൽ കരാറുകളുടെ അറ്റസ്റ്റേഷൻ ഇനി ഓൺലൈൻ വഴി സാധ്യമാകും. തൊഴിൽ മന്ത്രാലയമാണ് ഇ-സേവനങ്ങളിൽ പുതിയ സൗകര്യം കൂടി ചേർത്തത്. തൊഴിൽ നിയമത്തിന് അനുസൃതമായി ജോലിയുടെ സ്വഭാവവും സ്ഥാപനത്തിന്റെ ആവശ്യകതയും അനുസരിച്ച് ചില അധിക കരാർ വ്യവസ്ഥകൾ ഉൾപ്പെടുന്ന പ്രത്യേക തൊഴിൽ (മെഡിക്കൽ, എൻജിനീയറിങ് പോലുള്ള ജോലികൾ) കരാറുകളുടെ അറ്റസ്റ്റേഷന് വേണ്ടിയാണ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ സ്ഥാപനങ്ങളുടെ വലുപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. മാനവ …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ. തൊഴില്‍ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി അംഗീകാരം നല്‍കി. തൊഴിലാളിയുടെയോ തൊഴിലാളിയുടെ കുടുംബാംഗങ്ങളുടെയോ പാസ്പോര്‍ട്ട് തൊഴിലുടമ കസ്റ്റഡിയില്‍ സൂക്ഷിക്കരുതെന്ന നിയമം നേരത്തേ തന്നെ നിലവിലുണ്ട്. പാസ്‌പോര്‍ട്ട് അതിന്റെ …