സ്വന്തം ലേഖകൻ: സുതാര്യമായ യൂണിഫോമിനടിയില്‍ ധരിക്കേണ്ട അടിവസ്ത്രം ഏതെന്ന് നിര്‍ദ്ദേശിച്ച ബ്രിട്ടീഷ് എയര്‍വെയ്സ് അധികൃതര്‍ ഇപ്പോള്‍ ക്യാബിന്‍ ജീവനക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ്. അധികൃതരുടെ ഈ നടപടി യാത്രക്കാരില്‍ നിന്നും ദ്വയാര്‍ത്ഥ പ്രയോഗമുള്ള കമന്റുകള്‍ക്ക് വഴി തെളിച്ചതിനെ തുടര്‍ന്നാണ്. പുതിയ യൂണിഫോമിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം സീത്രൂ ബ്ലൗസുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് എയര്‍വെയ്സ് …
സ്വന്തം ലേഖകൻ: മനുഷ്യരാശിയുടെ നിലനിൽപിന് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ട സാഹചര്യത്തിൽ നിർമിത ബുദ്ധി ഉപയോഗം സംബന്ധിച്ച് കർശന നിയമം കൊണ്ടുവരാൻ ധാരണയിലെത്തി യൂറോപ്യൻ യൂനിയൻ. യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും ഒരാഴ്ചക്കിടെ 37 മണിക്കൂർ ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. അതേസമയം, യൂറോപ്യൻ പാർലമെന്റിൽ അടുത്ത വർഷം വോട്ടിനിട്ട് അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിയമലംഘനത്തിന് 3.8 കോടി …
സ്വന്തം ലേഖകൻ: ബർ ദുബായിലെ 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു. അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 1950 ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ വിജയത്തേരിലേറി ഹയാ പ്ലാറ്റ്‌ഫോം. ഫാൻ വീസകളിൽ നിന്ന് ടൂറിസ്റ്റ് വീസകളിലേക്കുള്ള നവീകരണത്തോടെ ഖത്തറിലേയ്ക്ക് ഔദ്യോഗിക പ്രവേശനത്തിനുള്ള ഏകജാലകമായി ഹയാ പോർട്ടൽ. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലാണ് ഹയാ കാർഡ് അഥവാ ഫാൻ ഐഡി നടപ്പാക്കിയത്. ആരാധകർക്ക് ലോകകപ്പ് കാണാൻ രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശന വീസ കൂടിയായിരുന്നു …
സ്വന്തം ലേഖകൻ: ആവശ്യത്തിലേറെ എതിരാളികള്‍ ഉള്ളപ്പോഴാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ആയിരുന്ന നദീന്‍ ഡോറിസ് റിഷിയുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ രാജി വച്ച് പുറത്തു പോകുന്നത്. രാജി വച്ച ശേഷം കടുത്ത ഭാഷയിലാണ് അവര്‍ റിഷിയെ വിമര്‍ശിച്ചതും. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള സീറ്റ് മുഖ്യ എതിരാളി ലേബര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊക്കെ …
സ്വന്തം ലേഖകൻ: 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചിലവ് ഇരട്ടിയാക്കാന്‍ തീരുമാനമായി. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ജീവിത ചിലവിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും ഇമിഗ്രേഷന്‍ കാനഡ അറിയിച്ചു. പഠനത്തിനായി കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് …
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ ബോംബിങ് അവസാനമില്ലാതെ തുടരുന്നു. തെക്ക് ഖാൻ യൂനിസിലെ ആശുപത്രിക്കടുത്തുള്ള വീടിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 450 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 350 പേർ കൊല്ലപ്പെട്ടു. മെഡിറ്ററേനിയൻ തീരത്തെ മുവാസിയെ സുരക്ഷിത ഇടമായി പ്രഖ്യാപിച്ച ഇസ്രയേൽ ജനങ്ങളോട് അങ്ങോട്ടു നീങ്ങാനാണ് …
സ്വന്തം ലേഖകൻ: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ അറിയിച്ചത് ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നു . ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് മാസങ്ങളായി ഇരട്ടിയിലേറെ നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബത്തെ കാണാതെ വർഷങ്ങളായി ഗൾഫിൽ കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രതീക്ഷ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയില്‍ 1,72,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അടുത്ത വര്‍ഷം സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി വെളിപ്പെടുത്തി. റിയാദില്‍ ബജറ്റ് ഫോറത്തോടനുബന്ധിച്ച് നടന്ന സെഷനില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട സൗദിവത്കരണത്തില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഒമാനിൽ സവാള വില ഉയരും. ഇന്ന് മുതൽ അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, കയറ്റുമതിക്കായി കപ്പലിലെത്തിയതോ ക്ലിയറൻസ് കഴിഞ്ഞതോ ആയ സവാളക്ക് നിയന്ത്രണം ബാധകമല്ല. ഇന്ത്യയിൽനിന്ന് സവാള കയറ്റുമതിക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് …