സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ 26 കാരനായ ഇന്ത്യൻ യുവാവ് കാർ അപകടത്തിൽ മരിച്ചു. ഖുഷ്ദീപ് സിങ് തിങ്കളാഴ്ച രാത്രി 11.15 ഓടെ മെൽബണിലെ പാമേഴ്‌സ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ അദ്ദേഹം ഓടിച്ചിരുന്ന കാറിന് നിയന്ത്രണം നഷ്ടപ്പെട്ട മീഡിയനിൽ ഇടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിങ്ങിനെ രക്ഷിക്കാൻ എമർജൻസി സർവീസുകാർ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെൽബണിൽ ട്രക്ക് ഡ്രൈവറായിരുന്നു.അപകടത്തിന്‍റെ …
സ്വന്തം ലേഖകൻ: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്‌സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള …
സ്വന്തം ലേഖകൻ: ഒമാനിൽ സാമൂഹിക മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്ങ്, പ്രൊമോഷണൽ പ്രവർത്തനങ്ങക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികൾക്ക് എതിരെ നടപടികൾ സ്വീകരിച്ചതായും വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാർക്കറ്റിങ്, പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ നടത്തുന്നതിന് ഒമാനിൽ ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന …
സ്വന്തം ലേഖകൻ: ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തിൽ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് . കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു കമാൻഡർ അമിത് നാഗ്പാൽ, ക്യാപ്റ്റൻ സൗരഭ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കുടിയേറ്റക്കാരെ സംബന്ധിച്ച ഋഷി സുനാക് സർക്കാരിന്റെ റുവാണ്ട നിയമനിർമ്മാണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ആരോപിച്ച് റോബർട്ട് ജെൻറിക്ക് ഇമിഗ്രേഷൻ മന്ത്രി സ്ഥാനം രാജിവച്ചു. മധ്യ ആഫ്രിക്കയിലേക്ക് അഭയാർഥികളെ അയ്ക്കുന്നത് തടയാനുള്ള രാജ്യാന്തര നിയമങ്ങളെ മറികടക്കാൻ നിലവിലെ നിയമനിർമ്മാണം സർക്കാരിനെ അനുവദിക്കുന്നില്ലെന്ന വസ്തുത വ്യക്തമായതിനെ തുടർന്നാണ് റോബർട്ട് ജെൻറിക്ക് രാജി വെച്ചത്. റുവാണ്ട …
സ്വന്തം ലേഖകൻ: പലതരം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താൽ മതിയെന്ന് സൗദി അറേബ്യയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ അത്യാവശ്യമായി പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണെന്നും അതോറിറ്റി നിർദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകല്‍, രോഗബാധിതനായ വ്യക്തിയെ ചുംബിക്കൽ, …
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഇ-വീസ അനുവദിക്കുന്നു. സൗദിയില്‍ ആദ്യമായി നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് കാണാനെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി വിദേശ മന്ത്രാലയം അറിയിച്ചു. സ്പോര്‍ട്സ്, വിദേശകാര്യ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള ഇ-വീസ പദ്ധതി ആവിഷ്‌കരിച്ചത്. ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് ടിക്കറ്റുകള്‍ നേടുന്നവര്‍ക്കെല്ലാം …
സ്വന്തം ലേഖകൻ: ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസയ്ക്ക് ദോഹ ജിസിസി യോഗത്തിലും അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. അംഗ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രാലയങ്ങള്‍ ഏകീകൃത വീസ സംബന്ധിച്ച നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കളുടെ യോഗം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് സുപ്രീം …
സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ ഏഴിൽനിന്ന് 10 ദീനാറായി വർധിപ്പിക്കും. ബഹ്റൈനിൽനിന്ന് യാത്രചെയ്യുന്നവരുടെ പുതുക്കിയ യൂസേഴ്സ് ഫീ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം എയർപോർട്ട് അനുബന്ധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഫീസ് ഒരു ദീനാറിൽനിന്ന് നാലു ദീനാറായും വർധിക്കും. 2024 ഫെബ്രുവരി 28 മുതലായിരിക്കും ചാർജ് വർധന നിലവിൽ വരുക. അതിനിടെ …
സ്വന്തം ലേഖകൻ: രാജ്യത്ത് പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങി എൻവയൺമെന്റ് പബ്ലിക് അതോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 250 ദീനാര്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് പുകവലിച്ചാല്‍ 50 ദീനാര്‍ മുതല്‍ 100 ദീനാര്‍ വരെയും പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയൺമെന്റ് അതോറിറ്റിയുടെ തീരുമാനം. …