സ്വന്തം ലേഖകൻ: യുകെയിൽ ഹെൽത്ത് ആൻഡ് കെയർ ജോലിക്കാർക്ക് ഇനിമുതൽ പങ്കാളിയെയോ കുട്ടികളെയോ ആശ്രിതരായി കൊണ്ടുവരാനാകില്ലെന്ന നിയമഭേദഗതി രാജ്യത്ത് നിലവിലുള്ളവരെ ബാധിക്കാനിടയില്ല. ഏപ്രിൽ മുതലാണ് പുതിയ നിയമഭേദഗതി പ്രാബല്യത്തിലാകുന്നത്. മുൻകാല പ്രാബല്യത്തോടെ എമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കുന്നത് ബ്രിട്ടനിൽ പതിവില്ലാത്തതിനാൽ ഇതിനോടകം കെയർ വീസയിൽ എത്തിയവർക്ക് പുതുതായി ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾ ബാധകമായേക്കില്ലെന്നാണ് എമിഗ്രേഷൻ സോളിസിറ്റർമാരുടെ വിലയിരുത്തൽ. …
സ്വന്തം ലേഖകൻ: വാഗ്ദാനം ചെയ്ത ശമ്പള വർധനവ് മതിയാകില്ലന്ന് അറിയിച്ചു കൊണ്ട് യുകെയിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും പണിമുടക്കുമെന്ന് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ശമ്പള വർധനവിനായി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിന് ഇറങ്ങുമ്പോൾ രോഗികളെ ശരിയായി പരിചരിക്കാന്‍ എന്‍എച്ച്എസ് പാടുപെടുമെന്ന് ആശുപത്രി മേധാവികള്‍ അറിയിച്ചു. പതിനായിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡിസംബറിൽ മൂന്ന് ദിവസത്തേക്കും …
സ്വന്തം ലേഖകൻ: അതിർത്തി കടന്നു തെക്കൻഗാസയിൽ പ്രവേശിച്ച ഇസ്രയേൽ ടാങ്കുകൾ ഖാൻ യൂനിസ് നഗരത്തിൽ റെയ്ഡ് ആരംഭിച്ചു. അഭയാർഥിക്യാംപുകൾ വളഞ്ഞ സൈന്യം ആരോടും പുറത്തിറങ്ങരുതെന്നും കനത്ത ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ഖാൻ യൂനിസിലെ നാസർ ആശുപത്രി പരുക്കേറ്റവരെക്കൊണ്ടും മരിച്ചവരെക്കൊണ്ടും നിറഞ്ഞു. ഇന്നലെ രാവിലെ മാത്രം 43 പേരെയാണു മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. അതിനിടെ വടക്കൻ …
സ്വന്തം ലേഖകൻ: വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന വിഷിങ്, ഫിഷിങ് സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ വിവിധ ബാങ്കുകൾ ഇടപാടുകാർക്ക് മുന്നറിയിപ്പു നൽകി. ഒറ്റനോട്ടത്തിൽ യഥാർഥമാണെന്ന് തോന്നിയേക്കാവുന്ന ഇവ വിവിധ സ്ഥാപനങ്ങളെയോ അധികാരികളെയോ അക്കൗണ്ട് ഉടമകളെയോ ആൾമാറാട്ടം നടത്തിയാണ് ശബ്ദ, ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ച് വഞ്ചിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ച …
സ്വന്തം ലേഖകൻ: യുഎഇയിൽ അടിയന്തിരഘട്ടങ്ങളിൽ ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് പുതിയ നിയമം. സ്വന്തം ജീവനും കുട്ടിയുടെ ജീവനും അപകടത്തിലാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ സ്ത്രികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭഛിദ്രം നടത്താം. നേരത്തേയുള്ള നിയമപ്രകാരം ഭ്രൂണം 120 ദിവസം വളർച്ചയെത്തുന്നതിന് മുമ്പ് മാത്രം യുഎഇയിൽ ഗർഭഛിദ്രം അനുവദിച്ചിരുന്നുള്ളു. അതും, പിറക്കാൻ പോകുന്ന കുഞ്ഞിന് …
സ്വന്തം ലേഖകൻ: സൗദിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള സൈറ്റുകൾ തുറക്കാനും ആപ്പുകൾ ഉപയോഗിക്കാനും നിങ്ങളുടെ മൊബൈലിൽ വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്തോളൂ. ഇല്ലെങ്കിൽ, പിടിക്കപ്പെടുന്നവർക്കായി കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ ആയേക്കാം ശിക്ഷ. പൊലീസോ മറ്റ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി അവസാനിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശം. തൊഴിലുടമ കരാര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഇത് ബാധകം. തൊഴിലാളിയാണ് കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ 15 ദിവസത്തിനകം സര്‍വീസ് ആനുകൂല്യം നല്‍കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശിച്ചു. സര്‍വീസ് ആനുകൂല്യത്തിനൊപ്പം ഇതുവരെയുള്ള മുഴുവന്‍ വേതനവും അലവന്‍സ് കുടിശ്ശികയും …
സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വീസയിൽ കൂടെ കൂട്ടാനാകില്ല. വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും …
സ്വന്തം ലേഖകൻ: യുകെയില്‍ പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ കര്‍ക്കശമായ പ്രായപരിശോധനകള്‍ഏര്‍പ്പെടുത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് വാച്ച്‌ഡോഗായ ഓഫ്‌കോം . ഇത് പ്രകാരം പോണ്‍ സൈറ്റ് ഉപയോഗിക്കുന്നവര്‍ തങ്ങള്‍ക്ക് 18 വയസ്സായെന്ന് തെളിയിക്കുന്നതിനായി തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്താല്‍ മാത്രമേ ഇത്തരം സൈറ്റുകള്‍ തുറക്കപ്പെടുകയുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നീലച്ചിത്രങ്ങള്‍ കാണുന്നതിന് തടയിടുന്നതിനായി നിരവധി മാനദണ്ഡങ്ങളാണ് ഓഫ്‌കോം …
സ്വന്തം ലേഖകൻ: കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുമായി ബ്രിട്ടീഷ് സർക്കാർ. ടോറി എംപിമാരുടെ സമ്മർദ്ദത്തെത്തുടർന്ന് പ്രധാനമന്ത്രി ഋഷി സുനക് കുടിയേറ്റ തോത് ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കും തൊഴിലവസരങ്ങൾക്കായി യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും നിയന്ത്രണങ്ങൾ തിരിച്ചടിയാകും. “കുടിയേറ്റം വളരെ കൂടുതലാണ്. യുകെ ഗവൺമെന്റ് ഇത് നിയന്ത്രിക്കാൻ സമൂലമായ നടപടിയെടുക്കുകയാണ്. ഈ നടപടികൾ യുകെക്ക് ഗുണം ചെയ്യുമെന്ന് …