സ്വന്തം ലേഖകൻ: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനയാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് വൈറ്റ് ബ്രോക്കൺ അരിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ആയി. ഓഗസ്റ്റ് മുതൽ …
സ്വന്തം ലേഖകൻ: നത്ത മഞ്ഞുവീഴ്‌ചയിലും അതിശൈത്യത്തിലും യുകെ മുങ്ങുന്നു. യുകെയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും ഐസിനുമുള്ള പുതിയ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, നോർത്ത്, സെൻട്രൽ വെയിൽസ് എന്നിവയെ ഉൾക്കൊള്ളുന്നതാണ് പുതിയ മുന്നറിയിപ്പ്. റോഡ്, റെയിൽ, വ്യോമഗതാഗതം വ്യാപകമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുംബ്രിയയിൽ പോലീസ് ഒരു …
സ്വന്തം ലേഖകൻ: യുകെ കെന്‍റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി അന്തരിച്ചു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന ഫിലിപ്പ് സി രാജനാണ് (42 ) ഇന്ന് രാവിലെ അന്തരിച്ചത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ ഹൃദയാഘതമുണ്ടായി. ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ മാത്യു, സാറ. …
സ്വന്തം ലേഖകൻ: യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ച സൗജന്യ മൊബൈല്‍ ഡാറ്റയ്ക്കും ഓഫറുകള്‍ക്കും ഇന്ന് കൂടി അവസരം. സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെലികോം കമ്പനികളും ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക ടെലികോം ഓപറേറ്ററായ ഇത്തിസലാത്ത് 52ാം ദേശീയ ദിനത്തോടനുബന്ധിച്ച് 52 ജിബി ലോക്കല്‍ ഡാറ്റ …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബർ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. എയർലൈനിന്‍റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന …
സ്വന്തം ലേഖകൻ: ട്രാഫിക് സൂചക തൂണുകളിലും പൊതുനിരത്തിന്റെ മറ്റു തൂണുകളിലും കമ്പികളിലും സൈക്കിളുകൾ ബന്ധിച്ചുവെക്കുന്നതിന് നിയന്ത്രണം. ഇതുസംബന്ധിച്ച അറിയിപ്പ് മസ്കത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കി. പൊതുനിരത്തുകളിലെ തൂണുകളിൽ സൈക്കിളുകൾ കെട്ടിയിടുന്നത് കർശനമായി നിരോധിച്ചതായും നിയമം ലംഘിക്കുന്നത് ഒഴിവാക്കണമെന്നും അത്തരം സൈക്കിളുകൾ എടുത്ത് കൊണ്ടുപോകുമെന്നും മുനിസിപ്പാലിറ്റിയുടെ നോട്ടീസിൽ പറയുന്നു. ഒമാനിൽ അടുത്തിടെ സൈക്കിൾ ഉപയോഗം വർധിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ പിന്മാറ്റത്തോടെ പ്രതിസന്ധിയിലായ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം വെടിനിർത്തൽ അവസാനിച്ച് രണ്ടാം ദിനവും ഗസ്സയിലുടനീളം ഇസ്രയേൽ സേന ആക്രമണം നടത്തി. ഇന്നലെ മുതൽ 400 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ അറിയിച്ചു. 190ലധികം പേർ …
സ്വന്തം ലേഖകൻ: താമസ, സന്ദർശക വീസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസക്കാരായ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എളുപ്പമാക്കികൊണ്ട് നിബന്ധനകൾ പ്രസിദ്ധീകരിച്ചത്. ഫാമിലി റെസിഡൻസി, സന്ദർശക വീസയ്ക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കണം. സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വീസയ്ക്ക് അപേക്ഷിക്കുേമ്പാൾ ആൺ മക്കൾക്ക് 25ന് …
സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള കുടിയേറ്റത്തിന് കര്‍ശനമായി നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും കെയര്‍ വീസയിൽ എത്തുന്നവർക്ക് ഒപ്പം കൊണ്ടു വരാൻ കഴിയുന്ന ആശ്രിതരുടെ എണ്ണം കുറയ്ക്കും. ആശ്രിതരുടെ എണ്ണം കടുത്ത തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനുളള വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ ഉടനെ പ്രാവര്‍ത്തികമാക്കാനുളള നടപടികള്‍ സർക്കാർ ഉടനെ നടപ്പിലാക്കിയേക്കും. ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഇതിനുള്ള നീക്കങ്ങള്‍ …
സ്വന്തം ലേഖകൻ: ഉപരി പഠനത്തിനായി ഇന്ത്യയില്‍ നിന്നും ലണ്ടനിലെത്തിയ യുവാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ ഷെഫീല്‍ഡ് ഹാലം സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാര്‍ പട്ടേല്‍(23) ആണ് തേംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാതായിതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മെട്രോപൊളിറ്റന്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 17 മുതല്‍ …