സ്വന്തം ലേഖകൻ: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദേശീയദിന അവധിക്ക് സൗജന്യ പൊതു പാർക്കിങ് പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 തിങ്കൾ വരെ ദുബായിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അറിയിച്ചു. മൾട്ടിലെവൽ പാർക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ്ങിനും ഇത് ബാധകമായിരിക്കും. 5 മുതൽ ഫീസടച്ചുള്ള പാർക്കിങ് പുനരാരംഭിക്കും. മറ്റെല്ലാ സേവനങ്ങളുടെയും പ്രവൃത്തി …
സ്വന്തം ലേഖകൻ: വ്യതിരിക്തമായ ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളുമുള്ള 500 ദിര്‍ഹമിന്റെ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. കടലാസിനു പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. 52ാമത് യുഎഇ ദേശീയ ദിനം, ദുബായില്‍ നടക്കുന്ന കോപ് 28 ലോക കാലാവസ്ഥാ ഉച്ചകോടി എന്നിവയോടനുബന്ധിച്ചാണ് പുതിയ കറന്‍സിയുടെ വരവ്. ഇന്ന് മുതല്‍ പുതിയ 500 …
സ്വന്തം ലേഖകൻ: യുകെയില്‍ ജോലി ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായി നഴ്‌സിംഗ് റെഗുലേറ്റര്‍. എന്നാല്‍ സ്വയം നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരെ സദാചാരവിരുദ്ധമായ തോതില്‍ യുകെ നഴ്‌സുമാരെ ഇറക്കുമതി ചെയ്യുന്നതായും റെഗുലേറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലില്‍ ഇപ്പോള്‍ ഏകദേശം 808,488 …
സ്വന്തം ലേഖകൻ: യുകെ ഡെവണിലെ സീറ്റണിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടോണി സക്കറിയയുടെ (39) പൊതുദർശനം ഡിസംബർ 5 ന് നടത്തും. ഹൊണിറ്റണിലെ ഹോളി ഫാമിലി ചർച്ചിൽ ഉച്ചയ്ക്ക് 12 നാണ് പൊതുദർശനം. യുകെയിൽ ഒപ്പം ജോലി ചെയ്തിരുന്നവർ, സുഹൃത്തുക്കൾ, വിവിധ മലയാളി അസോസിയേഷനുകൾ, ബന്ധുക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദർശനം നടത്തുക. …
സ്വന്തം ലേഖകൻ: വിദേശത്തുനിന്നുള്ള വിദഗ്ധ ജോലിക്കാർക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി യുഎസ് ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. 3 മാസം കൊണ്ട് 20,000 പേർക്ക് ഇങ്ങനെ വീസ പുതുക്കി നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനു വിദഗ്ധജോലിക്കാർക്കു ഗുണം ചെയ്യുന്നതാണു പുതിയ പരിഷ്കാരം. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കിക്കിട്ടുന്നതുവരെ രാജ്യം …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം നടപ്പാക്കിയതോടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യുഎഇക്കാരുടെ എണ്ണം 84,000 ആയി ഉയര്‍ന്നു. രാജ്യത്തെ 95 ശതമാനത്തിലധികം സ്വകാര്യ കമ്പനികളും എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ വിജയകരമായി നടപ്പിലാക്കിയെന്നും ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) വെളിപ്പെടുത്തി. 2022 മധ്യത്തില്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 894 കമ്പനികള്‍ക്ക് പിഴ …
സ്വന്തം ലേഖകൻ: യുഎ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെയും ഡീസൽ ലിറ്ററിന് 23 ഫിൽസ് വരെയും കുറയും. ഇപ്ലസ് പെട്രോളിനാണ് എട്ട് ഫിൽസ് കുറയുക. സ്പെഷ്യൽ, സൂപ്പർ പെട്രോളുകൾക്ക് ലിറ്ററിന് ഏഴ് ഫിൽസാണ് കുറയുന്നത്. സൂപ്പർ പെട്രോളിന്റെ വില 3.30 ദിർഹത്തിൽ നിന്ന് 2.96 ദിർഹമായി കുറച്ചു. സ്പെഷ്യൽ …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി “കോപ്28’ന് ഇന്നു ദുബായിൽ തുടക്കമാകും. പുനരുപയോഗിക്കാവുന്ന ഭക്ഷ്യ സംവിധാനം, സുസ്ഥിര കൃഷി, കാലാവസ്ഥ കർമ പദ്ധതി എന്നിവയിൽ ലോക രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. നയ രൂപീകരണത്തിൽ സുപ്രധാന തീരുമാനം കൈക്കൊള്ളേണ്ട യുഎസ്, ചൈന രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഇന്ന് ദുബായിൽ …
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷം, കാലാവസ്ഥ ഉച്ചകോടി, ക്രിസ്മസ് അവധി എന്നീ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുമെന്നു കമ്പനികൾ മുന്നറിയിപ്പു നൽകി. ഡിസംബറിൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ മുൻകൂട്ടി കാര്യങ്ങൾ കാണണം. എല്ലാ വാരാന്ത്യങ്ങളിലും കുറഞ്ഞത് 75000 പേരെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കഴിയുന്നവർ …
സ്വന്തം ലേഖകൻ: കെയറര്‍ വീസയുടെ പേരില്‍ തട്ടിപ്പു വ്യാപകമാകുന്നതായി പരാതികള്‍ ഉയര്‍ന്നതോടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്(സിഒഎസ്) വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുകെ സര്‍ക്കാര്‍. നേരത്തെ അനുവദിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അല്ലാതെ പുതിയതായി സിഒഎസ് അനുവദിക്കുന്നതിനാണ് നിയന്ത്രണം. പുതിയൊരു നിയമനം ആവശ്യമുണ്ടെന്ന് ഉറപ്പു വരുത്തി മാത്രമാണ് കേര്‍ ഹോം കമ്പനികള്‍ക്കും ഇപ്പോള്‍ സിഒഎസ് അനുവദിക്കുന്നത്. തട്ടിപ്പു നടത്തിയതായി ആരോപണം ഉയര്‍ന്ന …