സ്വന്തം ലേഖകൻ: വിദേശ പരിചരണ തൊഴിലാളികള്‍ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് തടയാനുള്ള പദ്ധതികളെ വിമര്‍ശിച്ച് ഗവണ്‍മെന്റിന്റെ ഉന്നത ഇമിഗ്രേഷന്‍ ഉപദേഷ്ടാവ്. അങ്ങനെ ചെയ്യുന്നത് സാമൂഹിക പരിപാലന മേഖലയ്ക്ക് വളരെ അപകടകരം ആയിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് മുന്നോട്ട് വയ്ക്കുന്ന നയങ്ങള്‍, വിദേശ പരിചരണ തൊഴിലാളികളുടെ എണ്ണത്തില്‍ ഒരു പരിധി കൂടി ഉള്‍പ്പെടുത്തുന്നത്, …
സ്വന്തം ലേഖകൻ: അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ കഴിഞ്ഞ ഉണ്ടായ കത്തിക്കുത്ത് ഒരു നഗരത്തിലാകെ കലാപത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഡബ്ലിനിലെ പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ സ്കൂൾ കുട്ടികൾക്ക് നേരെ ഉണ്ടായ കത്തിക്കുത്തിനെ തുടർന്നാണ് വ്യാപകമായ കലാപമുണ്ടായത്. കലാപത്തെ തുടർന്ന് നിരവധി അക്രമസംഭവങ്ങളും നാശനഷ്ടങ്ങളും ഉണ്ടായി. അയർലൻഡ് പൊലീസ് സേനയായ ഗാർഡയുടെ കാറുകളും ലൂവാസുകളും ബസുകളും …
സ്വന്തം ലേഖകൻ: വടക്കൻ ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കുംവരെ രണ്ടാം ദിവസത്തെ ബന്ദികളെ വിട്ടയക്കുന്നതു നീട്ടിവയ്ക്കുമെന്നു ഹമാസ് പ്രഖ്യാപിച്ചു. പലസ്തീൻ തടവുകാരുടെ മോചനം സംബന്ധിച്ചു കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിക്കുന്നതായും ആരോപിച്ചു. വെടിനിർത്തലിന്റെ രണ്ടാം ദിവസമായ ഇന്നലെ 8 കുട്ടികളടക്കം 14 ബന്ദികളെയാണു ഹമാസ് വിടേണ്ടത്; ഇസ്രയേൽ 42 പലസ്തീൻ തടവുകാരെയും. അതിനിടെ, വെടിനിർത്തൽ …
സ്വന്തം ലേഖകൻ: വിവിധ തരത്തിലുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. പല പുതിയ രീതിയിൽ തന്ത്രങ്ങൾ പുറത്തെടു വരുകയാണ്. ഇരകളെ കണ്ടെത്താൽ എന്ത് മാർഗവും സ്വീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ തട്ടിപ്പു സംഘം. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എങ്ങനെ എങ്കിലും ആളുകളെ വശീകരിക്കുകയാണ് തട്ടിപ്പ് സംഘം ലക്ഷ്യം വെക്കുന്നത്. തട്ടിപ്പുകാരെയും അവരുപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും …
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ നിയമങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും അതിന്‍റെ ലംഘനങ്ങൾക്കുള്ള പിഴ എന്താമെന്നും നഷ്ടപരിഹാരം എത്രയാണെന്ന് വിശദീകരിക്കുന്ന പട്ടികയാണ് ഇപ്പോൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. മന്ത്രിസഭ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് പട്ടിക പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവിടുന്നത്. 55 തരം …
സ്വന്തം ലേഖകൻ: ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ മലയാളി ബ്ലൂ കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി പഠനം. യുഎ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഹണ്ടർ’ നടത്തിയ പഠനത്തിലാണ് കേരളത്തിൽ നിന്നുള്ള, താഴ്ന്ന വിഭാഗത്തിൽപെട്ട ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തിയത്. ആറ് ജി.സി.സി രാജ്യങ്ങളിലും ഒരു കാലത്ത് ഈ മേഖലയിൽ ഏറ്റവും കൂടുതൽ സേവനമനുഷ്ഠിച്ചിരുന്നത് മലയാളി തൊഴിലാളികളായിരുന്നു. …
സ്വന്തം ലേഖകൻ: മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരായ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. ശിക്ഷാ വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിലെ മേല്‍ക്കോടതിയെ സമീപിച്ചത്. അപ്പീല്‍ ഹരജിഫയലില്‍ സ്വീകരിച്ചതായി ടൈംസ് നൗ ആണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ഖത്തര്‍ കോടതി എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്. …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി റിഷി സുനാകിനെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ടു 40,000 പൗണ്ടോ അതിലേറെയോ ശമ്പളം വാങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് മാത്രം യുകെയില്‍ പ്രവേശനം മതിയെന്ന് ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ സുനാക് വിയര്‍ക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിച്ചാണ് മുന്‍ പ്രധാനമന്ത്രി നിയമപരമായ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് 745,000 …
സ്വന്തം ലേഖകൻ: നിര്‍ണായക സംസ്ഥാനങ്ങളില്‍ നിന്നുള്ള പിന്തുണ നേടാനുള്ള യത്‌നത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. അതിനായി എന്തു വാഗ്ദാനവും നല്‍കാന്‍ അദ്ദേഹം തയാറുമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹം ചെയ്ത കുടിയേറ്റ വിരുദ്ധ നടപടികള്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ഏറെ ജനപ്രിയവുമാണ്. അതുകൊണ്ടുതന്നെ 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുടിയേറ്റം തടയാനുള്ള വിശാലമായ …
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച ആരംഭിച്ച വെടിനിർത്തൽ കരാറിന് കീഴിലുള്ള ആദ്യ ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചു, 49 ദിവസം മുമ്പ് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിൽ തടവിലാക്കിയ 13 ഇസ്രയേലികൾ ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിച്ചതെന്ന്, ഉദ്യോഗസ്ഥരും മാധ്യമ റിപ്പോർട്ടുകളും പറയുന്നു. ഇവർക്കൊപ്പം 12 തായ് പൗരന്മാരെയും മോചിപ്പിച്ചതായി തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ …