1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ പു​തു​വ​ർ​ഷ​ത്തോട് അ​നു​ബ​ന്ധി​ച്ച് രണ്ട് ദിവസത്തെ പൊ​തുഅ​വ​ധി പ്രഖ്യാപിച്ചു
കുവൈത്തിൽ പു​തു​വ​ർ​ഷ​ത്തോട് അ​നു​ബ​ന്ധി​ച്ച് രണ്ട് ദിവസത്തെ പൊ​തുഅ​വ​ധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എത്തയിരിക്കുന്നത്. ഡിസംബർ 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് അവധി. പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഈ രണ്ട് ദിവസം പ്രവർത്തിക്കാം. അവരുടെ അവധിയിലെ കാര്യങ്ങൾ മാനേജ്‌മെന്റ് ആയിരിക്കും നിർണയിക്കുന്നത്. ഡിസംബർ 31 ഞായറും ജനുവരി …
ഇസ്രയേലുമായി താത്കാലിക യുദ്ധവിരാമ കരാർ ഉടൻ; സൂചന നൽകി ഹമാസ് നേതാക്കൾ
ഇസ്രയേലുമായി താത്കാലിക യുദ്ധവിരാമ കരാർ ഉടൻ; സൂചന നൽകി ഹമാസ് നേതാക്കൾ
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം താത്കാലിക വിരാമത്തിലേക്കെന്ന് സൂചന. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയ്യ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു. തങ്ങളുടെ നിലപാട് ഖത്തരി മധ്യസ്ഥരോട് വ്യക്തമാക്കിയതായും ഹനിയ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗാസയ്ക്കു നേരെയുള്ള ഇസ്രയേല്‍ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം, …
വെയിൽസിലും ഇ-പ്രിസ്ക്രിപ്ഷനുമായി ഡോക്ടർമാർ; ഫാർമസികളിലേക്ക് അയക്കും
വെയിൽസിലും ഇ-പ്രിസ്ക്രിപ്ഷനുമായി ഡോക്ടർമാർ; ഫാർമസികളിലേക്ക് അയക്കും
സ്വന്തം ലേഖകൻ: വെയിൽസിലെ ജിപിമാർക്കും ആശുപത്രി ഡോക്ടർമാർക്കും ഇനിമുതൽ രോഗികൾക്ക് ഇലക്ട്രോണിക്‌സ് പ്രിസ്‌ക്രിപ്‌ഷനുകൾ അഥവാ മരുന്ന് കുറിപ്പടികൾ നൽകാനാകും. പരീക്ഷണാടിസ്ഥാനത്തിൽ വെയിൽസിൽ ആദ്യമായി ഇലക്ട്രോണിക് കുറിപ്പടി സേവനം ആരംഭിച്ചത് ഡെൻബിഗ്ഷയറിലെ റൈലിലുള്ള ജിപി ക്ലിനിക്കിലാണ്. വെള്ളിയാഴ്ച്ച ഇവിടെനിന്ന് അടുത്തുള്ള വെല്ലിംഗ്ടൺ റോഡ് ഫാർമസിയിലേക്ക് പ്രിസ്‌ക്രിപ്‌ഷനുകൾ ഇലക്ട്രോണിക് ആയി അയച്ചായിരുന്നു തുടക്കം. ഒരു പേപ്പർ ഫോം ആവശ്യമില്ലാതെ, …
യുകെയിൽ ഗ്രാമപ്രദേശങ്ങളിലെ വീട് വില ഇടിയുന്നു; നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിൽ കുടിയേറാൻ താമസക്കാർ
യുകെയിൽ ഗ്രാമപ്രദേശങ്ങളിലെ വീട് വില ഇടിയുന്നു; നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിൽ കുടിയേറാൻ താമസക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ വീട് വിലകള്‍ അനുദിനം കുതിച്ചുയരുന്നതിനിടെ ആളുകള്‍ ഗ്രാമങ്ങളിലേയ്ക്ക് വന്‍ തോതില്‍ ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ് , യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് അര്‍ബര്‍ സെന്ററുകളിലെ വീടുകളേക്കാള്‍ വളരെ വിലക്കുറവാണെന്നാണ് നാഷണല്‍ എസ്റ്റേറ്റ് ഏജന്‍സിയായ ജാക്ക്സന്‍-സ്റ്റോപ്സ് നടത്തിയ ഏറ്റവും പുതിയ …
യുകെയിൽ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ക്ഷാമം വീണ്ടും വിമാന സര്‍വീ സുകള്‍ താളം തെറ്റിക്കുന്നു
യുകെയിൽ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ക്ഷാമം വീണ്ടും വിമാന സര്‍വീ സുകള്‍ താളം തെറ്റിക്കുന്നു
സ്വന്തം ലേഖകൻ: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവും ശക്തമായ കാറ്റും ഹീത്രൂ വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങളാണ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. നേരത്തെ അറിയിക്കാതെയുള്ള ജീവനക്കാരുടെ അസാന്നിദ്ധ്യം എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസി (നാറ്റ്സ്) നെ നിര്‍ബന്ധിതമാക്കുകയായിരുന്നു. മോശം കാലാവസ്ഥയും തിരിച്ചടിയായി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും …
മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കണമെന്ന് യുഎഇ അതോറിറ്റി
മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കണമെന്ന് യുഎഇ അതോറിറ്റി
സ്വന്തം ലേഖകൻ: മൊബൈല്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കാന്‍ യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദൈനംദിന ജീവിതത്തില്‍ മൊബൈല്‍ ഫോണുകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണിത്. ബാങ്കിങ് സേവനങ്ങള്‍, എയര്‍പോര്‍ട്ട് ചെക്കിങ്, ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സേവനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് മൊബൈല്‍ …
സൗദിയിലെ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു; 10 സ്‌ക്രീനുകളും 764 സീറ്റുകളും
സൗദിയിലെ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു; 10 സ്‌ക്രീനുകളും 764 സീറ്റുകളും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്‌സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്‌ക്രീനുകളും മള്‍ട്ടിപ്ലക്‌സിലുണ്ട്. 764 സീറ്റുകളും ഉള്‍ക്കൊള്ളുന്നു. എംപയര്‍ കമ്പനിയുടെ സൗദി അറേബ്യയിലെ പത്താമത്തെ സിനിമാ കോംപ്ലക്‌സാണിത്. ‘നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൂട്ടി മദീനയിലെ …
സോഷ്യൽ മീഡിയ മാർക്ക റ്റിങും പ്രമോഷനും; ഒമാനിൽ ഈ വർഷം നൽകിയത് ആ​യി​ര​ത്തി​ല​ധി​കം ലൈ​സ​ൻ​സു​ക​ൾ
സോഷ്യൽ മീഡിയ മാർക്ക റ്റിങും പ്രമോഷനും; ഒമാനിൽ ഈ വർഷം നൽകിയത് ആ​യി​ര​ത്തി​ല​ധി​കം ലൈ​സ​ൻ​സു​ക​ൾ
സ്വന്തം ലേഖകൻ: സോഷ്യൽ മീഡിയ വഴി മാർക്കറ്റിങ്, പ്രമോഷനും കാമ്പയിനും നടത്തുന്നതിന് വേണ്ടി ഈ വർഷം നൽകിയത് ആയിരത്തിലധികം ലൈസൻസുകൾ ആണെന്ന് ഒമാൻ വാണിജ്യ കാര്യ, ഇ-കോമേഴ്‌സ് വകുപ്പ്. ആകെ 1,080 ലൈസൻസുകൾ ആണ് ഈ വർഷം നൽകിയിരിക്കുന്നത്. ഈ വർഷം മാർച്ച് മുതൽ ഒക്‌ടോബർ വരെയുള്ള കണക്കുകൾ ആണ് പുറത്തു വിട്ടിരിക്കുന്നത്. വെബ്‌സൈറ്റുകളിലും സോഷ്യൽ …
വെറും 30 മിനിറ്റിൽ ഖത്തർ-ബഹ്‌റൈൻ യാത്ര; കോസ് വേയിൽ റെയിൽ പ്ലാറ്റ്‌ഫോമും
വെറും 30 മിനിറ്റിൽ ഖത്തർ-ബഹ്‌റൈൻ യാത്ര; കോസ് വേയിൽ റെയിൽ പ്ലാറ്റ്‌ഫോമും
സ്വന്തം ലേഖകൻ: ഖത്തർ-ബഹ്‌റൈൻ കോസ് വേ (ക്യുബിസി) പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും. പുതിയ സമുദ്ര പാത ഇരു രാജ്യങ്ങളിലെയും ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളുടെ വളർച്ചയ്ക്കും ആക്കം കൂട്ടും. ഖത്തറിന്റെ വടക്കൻ മേഖലയെയും ബഹ്‌റൈന്റെ കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര പാത …
2024 ൽ യുകെയിൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ കുതിക്കും; ഇടത്തരം കുടുംബത്തിന് 1931 പൗണ്ടോളം എനർജി ബിൽ?
2024 ൽ യുകെയിൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ കുതിക്കും; ഇടത്തരം കുടുംബത്തിന് 1931 പൗണ്ടോളം എനർജി ബിൽ?
സ്വന്തം ലേഖകൻ: ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന വിധത്തില്‍ 2024 ജനുവരി മുതല്‍ രാജ്യത്തെ എല്ലാ വീടുകളിലെയും വൈദ്യുതി-ഗ്യാസ് ചാര്‍ജുകള്‍ കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ആയ ഓഫ്‌ജെം വരുന്ന വ്യാഴാഴ്ച്ച എനര്‍ജി പ്രൈസ് ക്യാപ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആരംഭത്തോടെ വൈദ്യൂതി ബില്‍ യൂണിറ്റിന് 28.94 പൗണ്ട് ആയും …