സ്വന്തം ലേഖകൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത് കാൻസർ രോഗബാധിതയായിരുന്നു. കീമോ തെറാപ്പിയുൾപ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 2017 ലാണ് നിര്‍മല യുകെയിലെത്തിയത്. സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു …
സ്വന്തം ലേഖകൻ: ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ സ്വദേശി നിയമനം യുഎഇ നിർബന്ധമാക്കി. 20 മുതൽ 49 വരെ ജീവനക്കാരുള്ള …
സ്വന്തം ലേഖകൻ: വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഔദ്യോഗിക മുഖങ്ങളും ലോഗോകളും ഉപയോഗിച്ചുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം പരസ്യങ്ങൾ കണ്ട് ഏതെങ്കിലും ഇടപാടുകളിൽ ഏർപ്പെടുന്നതിനുമുമ്പ് ജാഗ്രത പാലിക്കാനും ഓൺലൈൻ പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കാനും ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇരകളെ വിശ്വാസത്തലെടുത്ത് ബാങ്കിങ് …
സ്വന്തം ലേഖകൻ: പ്രവാസി ക്ഷേമനിധി അടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഏർപ്പെടുത്തിയ പിഴയിൽ ഇളവുവരുത്താൻ പ്രവാസി വെൽഫെയർ ബോർഡ് തീരുമാനം. വർഷങ്ങളായി പ്രവാസി സംഘടനകൾ ശക്തമായി ഉന്നയിക്കുന്ന ആവശ്യമാണിത്. പല കാരണങ്ങളാൽ അംശാദായമടക്കാൻ പറ്റാത്ത പലർക്കും അടക്കാനുള്ള തുകയുടെ 60 ശതമാനത്തിലേറെ വരെ പിഴ വന്ന സാഹചര്യമുണ്ടായിരുന്നു. അംഗത്വം പുനഃസ്ഥാപിക്കാൻ ഇനി കുടിശ്ശികയായി നിലനിൽക്കുന്ന അംശാദായ തുകയുടെ …
സ്വന്തം ലേഖകൻ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) വൻതോതിൽ കൊഴിയുന്നതും യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിനു പിന്നാലെ ഡോളർ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍നിയമിച്ച ജീവനക്കാര്‍ക്കായി എന്‍ എച്ച് എസ് ചെലവാക്കിയത് 3 ബില്യന്‍ പൗണ്ട് എന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തു വന്നു. നഴ്സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന ഏജന്‍സികള്‍ ഒരു ഷിഫ്റ്റിന് ഈടാക്കുന്നത് 2000 പൗണ്ട് വരെ! താത്ക്കാലിക ജീവനക്കാര്‍ക്കായി ഇത്രയും തുക ചെലവഴിക്കാന്‍ ആവില്ലെന്ന നിലപാടാണ് ലേബര്‍ പാര്‍ട്ടിയുടേത്. …
സ്വന്തം ലേഖകൻ: യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന. പനിയും ശ്വാസതടസവും മൂലമാണ് ആദ്യം …
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് അബൂദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്ക്). അസാധാരണമായ വര്‍ധനവിന് അംഗീകാരം തേടുന്നതിന് മുമ്പ് ഒരു കൂട്ടം നിബന്ധനകള്‍ പാലിക്കണണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്നു. അബൂദാബിയുടെ വിദ്യാഭ്യാസ ചെലവ് സൂചികയെ …
സ്വന്തം ലേഖകൻ: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ നിലവിലെ റസിഡന്‍സി നിയമം അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അത് പുതുക്കിയില്ലെങ്കില്‍ തൊഴിലാളിയുടെ തുടര്‍ന്നുള്ള താമസം നിയമവിരുദ്ധമാവുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് അത് കാരണമാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരം ഉണ്ടാവണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. അബദ്ധത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വിട്ടുപോവുന്നവര്‍ക്കെതിരേ അടുത്ത ദിവസം …