സ്വന്തം ലേഖകൻ: തൊഴിൽമന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി അധികൃതർ. വെബ്സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് ഓൺലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇ-സേവനങ്ങളിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടവയിൽ പെടുന്നു. ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തൊഴിലുടമകൾ ലൈസൻസുകൾ കാലാവധി അവസാനിക്കുന്നതിന്റെ ഒരുമാസം മുമ്പെങ്കിലും ഇ-സേവനം വഴി …
സ്വന്തം ലേഖകൻ: ആഭ്യന്തരമന്ത്രി സുയല്ല ബ്രേവർമാരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പുറത്താക്കി. പലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് സുയല്ല കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്. ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് സുയല്ല. ശനിയാഴ്ച നടന്ന മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ എതിർത്തുകൊണ്ട് സുയല്ല ലേഖനം …
സ്വന്തം ലേഖകൻ: യുകെയില്‍ വിദേശികളായ ഡോക്ടര്‍മാര്‍ അനിവാര്യമെന്ന് ജിഎംസി; തദ്ദേശീയരായ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിനുളള പദ്ധതികളുണ്ടെങ്കിലും അവ ഫലവത്താകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് റെഗുലേറ്റര്‍ പറയുന്നു. യുകെയില്‍ തദ്ദേശീയരായ കൂടുതല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനുളള ത്വരിതഗതിയിലുളള പദ്ധതികളാരംഭിച്ചിട്ടുണ്ടെങ്കിലും വിദേശത്ത് പരിശീലനം നേടിയ വിദേശികളായ ഡോക്ടര്‍മാര്‍ ഇവിടുത്തെ ഹെല്‍ത്ത് സിസ്റ്റത്തിന് അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ച് റെഗുലേറ്ററായ ദി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ (ജിഎംസി) …
സ്വന്തം ലേഖകൻ: വരും ദിവസങ്ങളില്‍ യുകെയില്‍ രാജ്യമാകമാനം കടുത്ത കാറ്റുകളും ശക്തമായ മഴയും ഉണ്ടാകുമെന്ന പുതിയ കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യു കെ യില്‍ ഈ സീസണിലെത്തുന്ന നാലാമത്തെ വലിയ കൊടുങ്കാറ്റാണിത്. ഇതിന്റെ ഭാഗമായുളള ശക്തമായ കാറ്റുകള്‍ നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ഭാഗങ്ങളില്‍ ഇന്ന് രാവിലെയെത്തുന്നതാണ്. ഈ അവസരത്തില്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 80 മൈല്‍ …
സ്വന്തം ലേഖകൻ: രാജ്യത്തിന്‍റെ 53ാം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.പലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതർ …
സ്വന്തം ലേഖകൻ: സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം (എം.ഒ.എച്ച്) അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ സിക്ക് ലീവിനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കില്ല. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ മറ്റ് അധികാരികൾക്ക് സമർപ്പിക്കുന്നതിന് …
സ്വന്തം ലേഖകൻ: എഡിൻബർഗ് സിറ്റിയിലെ റോഡുകളിൽ കാറുകൾ പാർക്കുചെയ്യുമ്പോൾ ഇനിമുതൽ പ്രത്യേക ജാഗ്രത പാലിക്കണം. കാറിന്റെ ടയർ നടപ്പാതയുടെ ചരിവിലേക്ക് ചെറുതായൊന്ന് കയറിനിന്നാലും നൂറുപൗണ്ട് പിഴശിക്ഷ ലഭിച്ചേക്കും. നടപ്പാതയിൽ കാറുകൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിക്കുന്ന സ്കോട്ട്ലൻഡിലെ ആദ്യ നഗരമായി എഡിൻബറോ മാറുകയാണ് എഡിൻബർഗ്. സിറ്റി കൗൺസിൽ തയ്യാറാക്കിയ പദ്ധതികൾ പ്രകാരം, നടപ്പാതയുടെ കെർബുകളിൽ ടയർ …
സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് …
സ്വന്തം ലേഖകൻ: ലണ്ടന്‍ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലണ്ടന്‍ മേയറുടെ വ്യാജ ഓഡിയോ ”ക്രിമിനല്‍ കുറ്റമല്ലെന്ന്” മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവില്‍ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു. അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് …
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലണ്ടനിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുക, ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു മാർച്ച്. മൂന്ന് ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ ജെറമി കോർബിൻ റാലിയിൽ അണിചേർന്നു. …