1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സർക്കാർ സഹായം വാങ്ങാതെ തെരുവിൽ ഉറങ്ങുന്നവരെ തുരത്താൻ യുകെ; ടെൻ്റുകൾ നീക്കാൻ നിയമം
സർക്കാർ സഹായം വാങ്ങാതെ തെരുവിൽ ഉറങ്ങുന്നവരെ തുരത്താൻ യുകെ; ടെൻ്റുകൾ നീക്കാൻ നിയമം
സ്വന്തം ലേഖകൻ: സർക്കാർ സഹായങ്ങൾ നിരസിച്ച് വഴിയോരങ്ങളിൽ കൂടാരമടിച്ച് അന്തിയുറങ്ങുന്നവർക്കെതിരെ ശക്തമായ നപപടിക്ക് ഒരുങ്ങുകയാണ് ബ്രിട്ടിഷ് സർക്കാർ. ഇത്തരക്കാരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ നൽകുന്ന സഹായങ്ങൾ സ്വീകരിക്കാതെ, തെരുവു ജീവിതം ശൈലിയാക്കി മാറ്റുന്നവർക്കെതിരെ ഇംഗ്ലണ്ടിലും വെയിൽസിലും പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഹോം ഓഫിസ്. ഇവരുടെ സാന്നിധ്യം പൊതുജനത്തിനും സമാന്യജീവിതത്തിനും ശല്യമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഇതുസംബന്ധിച്ച …
യുകെയിൽ പലസ്തീൻ അനുകൂല റാലികൾക്ക് വൻ ജനപങ്കാളിത്തം; ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച് സർക്കാർ
യുകെയിൽ പലസ്തീൻ അനുകൂല റാലികൾക്ക് വൻ ജനപങ്കാളിത്തം; ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച് സർക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് സർക്കാർ പരസ്യമായി ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പലസ്തീൻ അനുകൂല നിലപാടുമായി തെരുവിലിറങ്ങാനെത്തിയത് ലക്ഷക്കണക്കിന് ആളുകൾ. ബ്രിട്ടനില വൻനഗരങ്ങളിൽ ഇന്നലെ നടന്ന വിവിധ പലസ്തീൻ അനുകൂല റാലിയിലും ധർണയിലും പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. സെൻട്രൽ ലണ്ടനിൽ മാത്രം റാലിയിൽ പങ്കെടുത്തത് 30,000 പേരാണെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ യഥാർധ സംഖ്യ …
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍; പിടിവാശി തുടർന്ന് ഇസ്രയേല്‍
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍; പിടിവാശി തുടർന്ന് ഇസ്രയേല്‍
സ്വന്തം ലേഖകൻ: ഗാസയില്‍ അടിയന്ത വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്ത്. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷെ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ അമേരിക്ക എതിര്‍ത്തു. വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഹമാസിന് ഗുണം ചെയ്യുമെന്നും അവരെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നതെന്നും പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി …
പൊമോഗ്രാനൈറ്റ് ജ്യൂസ് പോര്‍ച്ചുഗീസിൽ “ഗ്രനൈഡ്”; റഷ്യക്കാരനെ “പൊക്കി” ലിസ്ബണ്‍ പോലീസ്
പൊമോഗ്രാനൈറ്റ് ജ്യൂസ് പോര്‍ച്ചുഗീസിൽ “ഗ്രനൈഡ്”; റഷ്യക്കാരനെ “പൊക്കി” ലിസ്ബണ്‍ പോലീസ്
സ്വന്തം ലേഖകൻ: ഭാഷ അറിയാതെ പോയത് കൊണ്ട്, ഒരു വാക്ക് തെറ്റി പോയത് കൊണ്ട് പൊലീസ് പിടിയിലായ സംഭവം ആണ് ലിസ്ബണിലെത്തിയ യുവാവിന് ഉണ്ടായത്. റഷ്യയില്‍ നിന്നും ലിസ്ബണ്‍ കാണാനെത്തിയതായിരുന്നു ഒരു യുവാവ്. നാട് കണ്ടും നാടിന്റെ മനോഹാരിത മനസ്സിലാക്കിയും അങ്ങനെ നടന്നപ്പോഴാണ് യുവാവിന് ഒരു ജ്യൂസ് കുടിക്കാം എന്ന മോഹം ഉദിച്ചത്. പക്ഷെ അത് …
ഹിരോഷിമയില്‍ വര്‍ഷിച്ചതിനെക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് US നിര്‍മിക്കുന്നു?
ഹിരോഷിമയില്‍ വര്‍ഷിച്ചതിനെക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് US നിര്‍മിക്കുന്നു?
സ്വന്തം ലേഖകൻ: ജപ്പാനിലെ ഹിരോഷിമയില്‍ 1945-ല്‍ വര്‍ഷിച്ചതിനെക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നതായി വെളിപ്പെടുത്തല്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ന്യൂസ്‌വീക്ക് റിപ്പോര്‍ട്ടുചെയ്തു. മോസ്‌കോ നഗരത്തില്‍ ഈ ബോംബ് വര്‍ഷിച്ചാല്‍ 3,00,000-ലധികം പേര്‍ കൊല്ലപ്പെടുമെന്നാണ് വെളിപ്പെടുത്തല്‍. കടുപ്പമേറിയ സൈനിക ദൗത്യങ്ങള്‍ മുന്നില്‍ക്കാണ്ടാണ് ബോംബ് വികസിപ്പിക്കുന്നത് എന്നാണ് വിവരം. ബോംബ് വര്‍ഷിക്കുന്ന സ്ഥലത്തിന്റെ …
വെറും ആരോപണം മാത്രം പോര, തെളിവ് തരൂ! നിജ്ജര്‍ വധത്തിൽ കാനഡയോട് ഇന്ത്യ
വെറും ആരോപണം മാത്രം പോര, തെളിവ് തരൂ! നിജ്ജര്‍ വധത്തിൽ കാനഡയോട് ഇന്ത്യ
സ്വന്തം ലേഖകൻ: ഖലിസ്താന്‍ വിഘടനവാദി ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ എണ്ണത്തിന് അനുപാതമായി ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് കനേഡിയന്‍ ഹൈക്കമ്മീഷനോട് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാനഡ …
പ്രകോപനപരം, അനാദരവ്! റിമബ്രൻസ് ഡേയിലെ പലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ സുനക്
പ്രകോപനപരം, അനാദരവ്! റിമബ്രൻസ് ഡേയിലെ പലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ സുനക്
സ്വന്തം ലേഖകൻ: ലണ്ടനിൽ പതിനായിരങ്ങൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്താനൊരുങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ​ഋഷി സുനക്. രണ്ട് ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരെ ഓർമിക്കുന്ന യുദ്ധവിരാമ ദിനത്തിലാണ് (നവംബർ 11) ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്താനൊരുങ്ങുന്നത്. ഈ ദിവസത്തിൽ പ്രകടനം നടത്തുന്നത് പ്രകോപനപരവും അനാദരവുമാണ്. ഇത് ബ്രിട്ടന്റെ മൂല്യങ്ങൾക്കും പൊതുജനങ്ങൾക്കും അപമാനമാണെന്ന് സുനക് പറഞ്ഞു. …
ചികിത്സയ്ക്കായി നാട്ടിലെത്തി യ യുകെ മലയാളി നഴ്സ് അന്ത രിച്ചു; ഭര്‍ത്താവിന് പിന്നാലെ ഷൈനിയും യാത്രയായി
ചികിത്സയ്ക്കായി നാട്ടിലെത്തി യ യുകെ മലയാളി നഴ്സ് അന്ത രിച്ചു; ഭര്‍ത്താവിന് പിന്നാലെ ഷൈനിയും യാത്രയായി
സ്വന്തം ലേഖകൻ: ചികിത്സയ്ക്കായി ഒരു വർഷം മുൻപ് നാട്ടിലെത്തിയ യുകെയിലെ മലയാളി നഴ്സ് അന്തരിച്ചു. കെന്റിന് സമീപമുള്ള ബ്രോംലിയിൽ താമസിച്ചിരുന്ന ഷൈനി ജയിംസ് (53) ആണ് അന്തരിച്ചത്. ഇരുപത് വർഷം മുൻപ് യുകെയില്‍ എത്തിയ കുടുംബമാണ് ഷൈനിയുടേത്. അപ്രതീക്ഷിതമായി സ്ഥിരീകരിച്ച രോഗത്തെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. കോട്ടയം മേമ്മുറി വടക്കേകണ്ടംകരിയിൽ (മൂലേപറമ്പിൽ) കുടുംബാംഗമാണ്. …
യുകെയിൽ നഴ്സിംഗ്, മെഡിക്കൽ വിദ്യാര്‍ത്ഥികളുടെ ലോണ്‍ എഴുതി തള്ളും; വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി
യുകെയിൽ നഴ്സിംഗ്, മെഡിക്കൽ വിദ്യാര്‍ത്ഥികളുടെ ലോണ്‍ എഴുതി തള്ളും; വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ നഴ്സിംഗ്, ഡോക്ടര്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളുവാനുള്ള പദ്ധതി വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി. പുതിയതായി യോഗ്യത ചെയ്ത, ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയുംവിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളുന്ന കാര്യം ലേബര്‍ പാര്‍ട്ടി സജീവമായി പരിഗണിക്കുകയാണ്. എന്‍ എച്ച് എസ്സിലേക്ക് തദ്ദേശിയരായ ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂടുതലായി …
വടക്കൻ ഗാസ പൂർണമായി ഒഴിയണമെന്ന് ഇസ്രയേലിന്റെ അന്ത്യശാസനം; ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധം
വടക്കൻ ഗാസ പൂർണമായി ഒഴിയണമെന്ന് ഇസ്രയേലിന്റെ അന്ത്യശാസനം; ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധം
സ്വന്തം ലേഖകൻ: യുദ്ധം രൂക്ഷമായ ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 231 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ ​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9488 ആയി. കൊല്ലപ്പെട്ടവരിൽ 3900 കുട്ടികളും 150 ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു. 105 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമി ക്കപ്പെട്ടതായും 27 ആംബുലൻസുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. വടക്കൻ ഗാസ പൂർണമായി ഒഴിയണമെന്നാണ് ഇസ്രയേലിന്റെ …