സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് പ്രവാസി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമായി ദുബായില്‍ സിബിഎസ്ഇയുടെ പ്രാദേശിക ഓഫീസ് വരുന്നു. യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇയിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വലിയ നേട്ടമാകുന്ന പ്രഖ്യാപനമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി നടത്തിയിരിക്കുന്നത്. യുഎഇയില്‍ ഇപ്പോള്‍ 106 സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഗതാഗത ലോജിസ്റ്റിക്സ് മേഖലയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ഏകീകരിക്കുന്നതിനും പിഴകൾ നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. അടുത്തിടെ മുനിസിപ്പൽ മന്ത്രാലയം പ്രസിദ്ധീകരിച്ച പിഴകൾക്ക് സമാനമായവയെ പരസ്പരം ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. ഇരു മന്ത്രാലയങ്ങൾ സംയുക്തമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവും ഗതാഗത …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ ഓൺഅറൈവൽ ടൂറിസ്റ്റ് വീസ ലോഞ്ച് പ്രവർത്തനമാരംഭിച്ചു. ജിദ്ദ എയർപോർട്ട്‌സ് കമ്പനിയും പാസ്‌പോർട്ട് ഡയരക്ടറേറ്റും സഹകരിച്ചാണ് ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 63 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി ഇ-വീസയും ഓൺ അറൈവൽ വീസയും അനുവദിക്കുന്നുണ്ട്. ലാകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സൗദിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ച് വരുന്ന …
സ്വന്തം ലേഖകൻ: ലണ്ടനില്‍ താണ്ഡവമായി സിയാറന്‍ കൊടുങ്കാറ്റ്. മണിക്കൂറില്‍ 104 മൈല്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ ജനജീവിതം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കൊടുങ്കാറ്റില്‍ ഇവിടെയുള്ള ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. സിയാറന്‍ കൊടുങ്കാറ്റ് നാശങ്ങള്‍ വിതച്ചത് തെക്കന്‍ ഇംഗ്ലണ്ടിലെ ഡെവണ്‍, കോണ്‍വാള്‍, സസെക്‌സ്, സറെ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിലാണ്. അതിരൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ …
സ്വന്തം ലേഖകൻ: അടുത്ത മൂന്നു വർഷത്തേക്കുള്ള കുടിയേറ്റ നയം പ്രഖ്യാപിച്ച് കാനഡ. 2024-26 കാലയളവിൽ 15 ലക്ഷം കുടിയേറ്റക്കാരെയാണു കാനഡ പ്രതീക്ഷിക്കുന്നതെന്നു കുടിയേറ്റ മന്ത്രി മാർക് മില്ലർ പറഞ്ഞു. ഇതിനായി രാജ്യത്തെ പാർപ്പിട, ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചെപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 2024ൽ 4.85 ലക്ഷം കുടിയേറ്റക്കാരെയും തുടർന്നുള്ള രണ്ടു വർഷങ്ങളിൽ അഞ്ചു ലക്ഷം പേരെയുമാണു …
സ്വന്തം ലേഖകൻ: സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) നിന്ന് റഷ്യ പിന്മാറി. ഉടമ്പടിക്കു രാജ്യം നൽകിയ അംഗീകാരം പിൻവലിക്കുന്ന ബില്ലിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു. കരാറിൽ നിന്നു പിന്മാറാൻ പാർലമെന്റിന്റെ ഇരുസഭകളും നേരത്തേ അനുമതി നൽകിയിരുന്നു. ആഗോള സുരക്ഷയോടുള്ള അമേരിക്കയുടെ നിരുത്തരവാദപരമായ മനോഭാവം മൂലമാണ് ഉടമ്പടിയുടെ അംഗീകാരം റദ്ദാക്കുന്നതെന്നു റഷ്യ വ്യക്തമാക്കിയിരുന്നു. …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലേക്കുള്ള വ്യാജ ഷെങ്കൻ വീസയുമായെത്തിയ ഏഴ് മലയാളികളെ സ്വീസ് ഇമ്മിഗ്രെഷൻ അധികൃതർ ഡിപോർട്ട് ചെയ്‌തു. സൂറിക് വിമാനത്താവള ഇമിഗ്രെഷൻ അധികൃതർ നൽകിയ വിവരത്തെ തുടർന്ന്, ഇവർക്ക് വ്യജ വീസ നൽകിയ കുറ്റത്തിന്, തൃശൂർ താഴെക്കാട് സ്വദേശി എബിൻ ജോർജ് അഭിലാഷ് രാജിനെ(38) കൊടകര പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൂറിക്കിന് …
സ്വന്തം ലേഖകൻ: മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്. പണത്തിനുവേണ്ടി ഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ വ്യാജമായി ഉപയോഗിക്കുന്നതായി എംബസി അധികൃതർ വെളിപ്പെടുത്തി. ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിപ്പെടുത്തുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടയ്ക്കണമെന്നുമുള്ള ഫോൺ കോളുകളാണ് ലഭിക്കുന്നത്. എന്നാൽ, ആളുകളിൽ നിന്നും പെയ്‌മെന്റുകൾ ഫോണിലൂടെ എംബസി …
സ്വന്തം ലേഖകൻ: യുഎഇയിലെ റാസല്‍ ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചു. ദോഹയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര മാത്രമാണ് റാസല്‍ ഖൈമയിലേക്കുള്ളത്. ഖത്തര്‍ എയര്‍വേസിന്റെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും ഭാഗമാണ് സര്‍വീസെന്ന് അധികൃതര്‍ അറിയിച്ചു. റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും (RAKTDA) ഖത്തർ എയർവേയ്‌സും തമ്മിലുള്ള പുതിയ …
സ്വന്തം ലേഖകൻ: വിളിക്കുന്നത് ഇന്ത്യൻ എംബസിയിൽ നിന്നും ആണ് വിവരങ്ങൾ നൽകണം എന്ന പേരിൽ ഫോൺ സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടക്കുന്നുണ്ട് ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി രംഗത്ത്. പ്രവാസി ഇന്ത്യക്കാരെ എംബസിയിൽനിന്നോ എംബസി ഉദ്യോഗസ്ഥർ ആണ് എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ശ്രദ്ധിക്കണം. ഇങ്ങനെ വിളക്കുന്നവർ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയോ, പണം …