സ്വന്തം ലേഖകൻ: 2018 മുതൽ, യുകെയിലെ ചില പ്രത്യേക വിഭാഗങ്ങളിലുള്ള വീസ അപേക്ഷകർക്ക് ഓൺലൈനായി നൽകിവരുന്ന ഇവീസ സേവനം, 2024 വർഷത്തിൽ എല്ലാവർക്കുമായി സമ്പൂർണ്ണമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യുകെ വീസ ആൻഡ് ഇമിഗ്രേഷൻ ഓഫീസ്. അതിന്റെ ഭാഗമായി ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ ഒരു ഓൺലൈൻ റെക്കോർഡ് ഉപയോഗിച്ച് അപേക്ഷകരുടെ ഫിസിക്കൽ ഡോക്യുമെന്റുകൾ മാറ്റി പകരം ഡിജിറ്റൽ റെക്കോർഡുകളാക്കും. …
സ്വന്തം ലേഖകൻ: യുകെയില്‍ കാലാവസ്ഥ ദുരിതം തീവ്രമാക്കി ‘സിയാറാന്‍’ കൊടുങ്കാറ്റ്. തീരദേശ പട്ടണങ്ങളില്‍ 110 മൈല്‍ വരെ വേഗത്തില്‍ കാറ്റ് തകര്‍ത്താടുകയാണ്. ജീവഹാനിക്ക് സാധ്യതയുള്ള രണ്ട് ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെ കനത്ത മഴയും, ശക്തമായ കാറ്റും ഇംഗ്ലണ്ടിലും, വെയില്‍സിലും എത്തിയതോടെയാണ് രണ്ടാമത്തെ ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം വരുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് …
സ്വന്തം ലേഖകൻ: ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകളുടെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായ സംഭവങ്ങൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നു. ഇത്തരം വെബ്സൈറ്റുകളെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ വീഴ്ച വരിത്തിയതാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത്. ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കുടുംബത്തിന് യുഎഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക പത്രം റിപോർട് ചെയ്തു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വീസാ സൗജന്യമായി ലഭിക്കും. ഗ്രൂപ്പ് ടൂറിസ്റ്റ് വീസ എടുത്ത് മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നവർക്കു …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മേഖലയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും യുഎഇയും കരാറിലെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും യുഎഇ മന്ത്രി അഹ്മദ് അല്‍ ഫലാസിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും നിലവിലെ ഉഭയകക്ഷി ഇടപെടലുകള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരസ്പര സാന്നിധ്യം, സംയുക്ത ഗവേഷണ പരിപാടികള്‍, കോഴ്‌സുകളുടെ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവരുടെ സേവനാനന്തര ആനുകൂല്യത്തിനായി യുഎഇയില്‍ പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതി പ്രാബല്യത്തില്‍. നവംബര്‍ മുതല്‍ പദ്ധതി ആരംഭിക്കുമെന്നും ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മാനവ വിഭവശേഷി മന്ത്രാലയത്തെയോ സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റിയേയോ സമീപിക്കാമെന്നും മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുറഹ്മാന്‍ …
സ്വന്തം ലേഖകൻ: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫയുടെ പ്രഖ്യാപനം. സൗദിക്ക് പുറമെ ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നൽകിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സൗദി അറേബ്യ സ്റ്റേഡിയങ്ങൾക്കടക്കം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. സൗദിയും ആസ്‌ത്രേലിയയുമാണ് …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ വീസകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് ഹോം ഓഫീസ് കണക്കുകള്‍ കാണിക്കുന്നതായി ടെലിഗ്രാഫ്. വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് അനുവദിച്ച ‘ഇന്‍-കണ്‍ട്രി’ വീസകളുടെ എണ്ണം 2023/24-ല്‍ 204,000 ആയിരുന്നത് 2028/29-ല്‍ 584,000 ആയി ഉയരുമെന്ന് ഹോം ഓഫീസ് പ്രവചനങ്ങള്‍ പറയുന്നു. 2028/29 കാലയളവില്‍ യുകെയിലേക്ക് വരുന്ന അപേക്ഷകര്‍ക്ക് അനുവദിച്ച 200,000 വിദഗ്ധ …
സ്വന്തം ലേഖകൻ: നഴ്സിംഗ്- മിഡ്വൈഫറി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പഠന മാര്‍ഗങ്ങള്‍ പ്രസിദ്ധപ്പെടുത്തി നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍ എം സി). എന്‍ എം സിയുടെ റോള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും, പഠനം എങ്ങനെ പരമാവധി പ്രയോജപ്പെടുത്താം എന്ന് മനസ്സിലാക്കുന്നതിനും സഹായകരമായ രീതിയിലുള്ളതാണ് പുതിയ പഠന മാര്‍ഗങ്ങള്‍. കോഴ്സിന്റെ വിവിധ ഘട്ടങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള …
സ്വന്തം ലേഖകൻ: യുഎസിലെ തെക്കൻ അതിർത്തി വഴി യുഎസിലേക്ക് കടക്കുന്ന ഇന്ത്യൻ നിയമവിരുദ്ധരുടെ എണ്ണത്തിൽ ഗണ്യമായ വർധന. സമീപകാല ഫെഡറൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ഏകദേശം 42,000 വ്യക്തികളെ അതിർത്തിയിൽ തടഞ്ഞുവെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 2019 ഫെബ്രുവരിക്കും 2023 മാർച്ചിനും ഇടയിൽ 1.49 ലക്ഷം (149,000) ഇന്ത്യക്കാർ …