സ്വന്തം ലേഖകൻ: മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വേഗത്തില്‍ പണം അയക്കാന്‍ സഹായിക്കുന്ന ആനി ആപ്പിന് യുഎഇയില്‍ വന്‍ സ്വീകാര്യത. ഗൂഗില്‍ പേ മാതൃകയിലുളള ആപ്പിലൂടെ അധികം വൈകാതെ വ്യാപാര സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്താനാകും. ഓണ്‍ലൈനായി പണമയക്കാന്‍ കഴിയുന്ന സേവനമാണ് ആനി ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ പത്ത് …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് മിലിറ്ററി അറ്റാഷെയെ നിയമിക്കുന്നു. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2021ല്‍ പ്രഖ്യാപിച്ച ഇന്ത്യ പസഫിക് സ്ട്രാറ്റജിക്കും ഈ തീരുമാനം കരുത്ത് പകരും. സാങ്കേതിക തീരുമാനത്തിനപ്പുറം, ദക്ഷിണേഷ്യന്‍ മേഖലയിലെ ഇന്ത്യയുടെ വര്‍ധിച്ച സ്വാധീനത്തിനുള്ള ആഗോള രാഷ്ട്രീയ അംഗീകാരം കൂടിയായാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം വിലയിരുത്തപ്പെടുന്നത്. …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്ക് ഫാമിലി വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറാനുള്ള നടപടി ക്രമങ്ങൾ അറിയാം. കഴിഞ്ഞ ദിവസമാണ് കുടുംബ വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറാനുള്ള ഇ-സേവനങ്ങൾക്ക് തൊഴിൽ മന്ത്രാലയം തുടക്കമിട്ടത്. മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അപേക്ഷാ നടപടിക്രമങ്ങൾ വിശദമാക്കിയത്. തൊഴിൽ മന്ത്രാലയത്തിന്റെ https://www.mol.gov.qa/En/pages/default.aspx എന്ന പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. …
സ്വന്തം ലേഖകൻ: സൗദിയിലെ അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ രണ്ടാം ടെർമിനലിന്റെ പണിയാണ് തുടങ്ങാൻ പോകുന്നത്. വിമാനത്താവളത്തിലെ പ്ലാൻ അധികൃതർ പുറത്തുവിട്ടു. റിയാദിൽ നടന്ന ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ അൽഉല റോയൽ കമീഷനാണ് വിപൂലീകരണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പ്രധാന ഡിസൈൻ ഹൗസുകളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ പകൽ സർവിസിന് അനുവാദം ലഭിച്ചതോടെ വിമാന സമയങ്ങളിൽ ചെറിയ മാറ്റം. എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഒമാൻ എയറിന്റെയും സമയങ്ങളിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. എന്നാൽ, നവംബറിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് വിമാന സർവിസുകൾ വെട്ടിക്കുറച്ചു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് നവംബറിൽ മൂന്ന് …
സ്വന്തം ലേഖകൻ: പ്രിയഗായകൻ അനിൽ ചെറിയാന് അന്ത്യയാത്രാമൊഴി നൽകി യുകെ മലയാളികൾ. വാട്ടര്‍ലൂവിലെ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്റ് സെന്റ് പീറ്റര്‍ ദ അപ്പോസ്തല്‍ ചർച്ചിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അന്ത്യോപചാരം അർപ്പിക്കാൻ ഇന്നലെ എത്തിച്ചേർന്നിരുന്നു. സൗഹൃദങ്ങൾക്കും ഏറെ വിലകൽപ്പിച്ചിരുന്ന അനിൽ ചെറിയാൻ, 36 വയസ്സിന്റെ യൗവനത്തിൽ മടങ്ങുമ്പോൾ, ഭാര്യ ജോമിക്കും …
സ്വന്തം ലേഖകൻ: യു കെ ഞായറാഴ്ച ശൈത്യകാല സമയത്തിലേക്ക് കടക്കും. ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പുറകോട്ടുവയ്ക്കുക വേനല്‍ക്കാലത്ത് പകല്‍ സമയം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായിട്ടാണ് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി) നിലവില്‍ വന്നത്. ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) എന്നും ജി എം ടി +1 എന്നും ഇത് അറിയപ്പെടുന്നു. വേനല്‍ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ 18 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടത്തിയ ആളെന്ന് കരുതുന്ന റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസമായി ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. റോബര്‍ട്ട് കാര്‍ഡ് മരിച്ചുവെന്ന വിവരവും …
സ്വന്തം ലേഖകൻ: നവംബര്‍ മൂന്നിന് രാജ്യത്താകമാനം പതാകദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് യുഎഇയില്‍ പതാകകള്‍ ഉയര്‍ത്തും. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്. യുഎഇ ദേശീയ ദിനാചരണത്തോട് അനുബന്ധിച്ചാണ് പതാകകള്‍ ഉയര്‍ത്തി ആഘോഷിക്കുന്നത്. …
സ്വന്തം ലേഖകൻ: യുഎഇയിലെ താമസക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്. അക്കീദ് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ സംവിധാനം അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരും. എമിറേറ്റ്സ് ഐ ഡി സ്‌കാനറുകളില്ലാതെ വീസയുടെയും മറ്റ് വിവരങ്ങളും അറിയാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. താമസക്കാരുടെ വീസയുടെയും മറ്റ് വിശദാംശങ്ങളും …